For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉയരം കൂട്ടാൻ ഡ്രസ്സിങ് ടിപ്പുകൾ

By SHAMEER K.A
|

ഉയരക്കുറവുള്ളവർക്ക് പലപ്പോഴും ഉയരമുള്ളവരെ അപേക്ഷിച്ച് സമൂഹത്തിൽ ഇടപെടുമ്പോൾ വളരെ ആത്മവിശ്വാസക്കുറവ് അനുഭവപ്പെടാറുള്ളത് സാധാരണമാണ്. ഉയരക്കുറവ് എന്നത് ലോകത്തിൻറെ അവസാനമല്ല എന്ന കാര്യം മനസ്സിലാക്കുകയാണ് ഏറ്റവും പ്രധാനം.

ഉയരക്കുറവുള്ളവർക്ക് അതിൻറെ പേരിൽ ആത്മവിശ്വാസം ചോർന്നുപോകാതിരിക്കാനും അവരെക്കുറിച്ച് മികച്ചൊരു അഭിപ്രായം പറയിക്കാനും ശരിയായ ഡ്രസ്സിങ് രീതിയിലൂടെ പോലും കഴിയും. നിങ്ങൾ അത്തരത്തിൽ പ്രശ്നമുള്ളൊരു വ്യക്തിയാണെങ്കിൽ ഇതാ നിങ്ങളെ ആരും നോക്കിപ്പോകാനും നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കാനും മികച്ച ഡ്രസ്സിങ്ങിലൂടെ കഴിയും.

<strong>കുടവയര്‍ മറയ്ക്കാന്‍..</strong>കുടവയര്‍ മറയ്ക്കാന്‍..

അതിനർത്ഥം നിങ്ങൾ കീശ കാലിയാക്കി വസ്ത്രം വാങ്ങണമെന്നല്ല. നിങ്ങളിലെ ശരിയായ ഉയരം പരമാവധി വലിപ്പത്തിൽ തോന്നിക്കാൻ ഉതകുന്ന തരത്തിൽ ആരെയും ആകർഷിക്കുന്ന തരത്തിലും വസ്ത്രം ധരിക്കാനുള്ള ബോധപൂർവ്വമായ ഒരു ശ്രമം നടത്തിയാൽ മാത്രം മതി.

dressing tips short men

അയഞ്ഞ പാൻറ്സ് ധരിക്കുന്നതിനേക്കാൾ പൊക്കം തോന്നിക്കും നിങ്ങൾ യഥാ‍‍ർത്ഥ അളവിലുള്ള പാൻറ്സുകൾ ധരിച്ചാൽ. പാൻറ്സ് അധികം തൂങ്ങിയതോ അയഞ്ഞതോ ആവരുത്. നിങ്ങൾക്ക് ചെറിയ ഹീലുള്ള ചെരുപ്പും തെരഞ്ഞെടുക്കാം. എന്നാൽ സ്ത്രീകൾ ധരിക്കുന്നതുപോലുള്ള ഒരുപാട് ഹീലുള്ളത് ആവരുത്. ഇതുവഴി അൽപം ഉയരം വർദ്ധിക്കുകയും ആത്മവിശ്വാസം കൈവരികയും ചെയ്യും.

സ്റ്റൈൽ പാറ്റേൺ എന്നിവയുടെ കാര്യത്തിൽ വരുമ്പോൾ കുത്തനെ വരകളുള്ള ഷർട്ടും ട്രൗസറും തെരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. കുത്തനെയുള്ള വരകൾ കൂടുതൽ ഉയരം തോന്നിക്കുന്നതിന് സഹായിക്കും. ഇത്തരത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉയരക്കുറവ് എന്ന പ്രശ്നത്തെ മറികടക്കാം. അതുവഴി ഉയരക്കുറവ് എന്ന പ്രശ്നം അലട്ടാതെ നിങ്ങളിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് ആരുടെയും മുമ്പിൽ ആത്മവിശ്വാസത്തോടെ നിങ്ങൾക്ക് നിൽക്കാം.

1.കുത്തനെ വരകയുള്ള പാറ്റേണുകൾ
കുത്തനെ വരകളുള്ള രൂപകൽപനയുള്ള വസ്ത്രം ധരിച്ചാൽ ഉയരം തോന്നിക്കും. ഇത്തരത്തിലുള്ള വസ്ത്രം ധരിച്ചാൽ നോക്കുന്നവർ സ്വാഭാവികമായും വരകളിലൂടെ കണ്ണുകൾ പായിക്കും. ഇത് നിങ്ങളുടെ മുഴുവൻ ശരീരത്തെയും എടുത്ത് കാണിക്കും. മുറിയാത്ത വരകളുള്ളതാണ് ഏറ്റവും ഉത്തമം. എഴുത്തുകളുള്ള വസ്ത്രം പ്രത്യേകിച്ച് മുകളിലേക്കും താഴേക്കും വരകളുള്ളത് ഉയരം തോന്നിക്കാനും അതിലുപരി സ്റ്റൈലിഷ് ആകാനും പറ്റിയതാണ്.

2.പാകമൊത്ത വസ്ത്രങ്ങൾ
അയഞ്ഞ് കിടക്കുന്ന ഇടങ്ങളില്ലാത്ത യഥാർത്ഥ പാകമൊത്ത വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ശരീരത്തിന് ഫിറ്റ് ആയ സ്ലിം ഫിറ്റ് തരത്തിലുള്ള വസ്ത്രം തെരഞ്ഞെടുക്കുക. മിക്ക റെഡിമെയ്ഡ് വസ്ത്രങ്ങളും ലൂസ് ആയിരിക്കും. ഇത് പാകമൊത്ത രീതിയിൽ തയ്പ്പിച്ചെടുത്താലും മതി.

3.ഒറ്റവർണ്ണം
പലനിറങ്ങൾ അടങ്ങിയ വസ്ത്രം ധരിക്കാതിരുന്നാൽ നിങ്ങളുടെ ആകാരത്തെ എടുത്തുകാണിക്കും. ഒരു നിറം മാത്രമുള്ള വസ്തം ധരിക്കുന്നത് ദൃശ്യപ്രതിബന്ധം ഒഴിവാക്കും. എല്ലാ വസ്ത്രങ്ങളും ഒരു പ്രത്യേക കള‍ർ തീമിലുള്ളതായിരിക്കാൻ ശ്രദ്ധിക്കുക. ഉദാഹരണത്തിന് ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങൾ കൂടുതൽ ഉയരം തോന്നിക്കും.

4.കുറഞ്ഞ അനുപാതങ്ങൾ
വസ്ത്രത്തിൻറെ ഭാഗങ്ങൾ ഒന്ന് മറ്റൊന്നിനു മീതെ മടങ്ങിയിരിക്കുന്ന തരത്തിലുള്ളതാണ് നല്ലതാണ്. ഇത് നല്ല ദൃശ്യാനുഭവം ഉണ്ടാക്കും. കോളറും ജാക്കറ്റിൻറെ മാറിടത്തെ ഭാഗവുമാണ് മുകളിലായി വരുന്നത്. ഇത് രണ്ടും ചെറിയ ഭാഗത്തായിരിക്കാൻ ശ്രമിക്കുക.

5.കൃത്യമായ വസ്ത്രധാരണം
സ്പോർട്ട് ജാക്കറ്റോ സ്യൂട്ട് ജാക്കറ്റോ ധരിച്ചാൽ നെഞ്ച് എടുത്തുയർത്ത്കാട്ടും. ഇത് ഉയരക്കൂടുതൽ തോന്നിപ്പിക്കും. സാധാരണ ഇടുപ്പ് വരെ എത്തിച്ച് പാൻറ്സ് ധരിച്ചാൽ മതി. അരക്കെട്ടിന് താഴേക്ക് പാൻറ്സ് താഴ്ത്തിയിടുന്നത് കാലുകൾ കൂടുതൽ ചെറുതായി തോന്നിക്കാൻ കാരണമാകും. ഉയരക്കുറവുള്ളവർക്ക് ചെറിയ കാലുകളേ ഉണ്ടാവൂ എന്നതിനാൽ മുകൾ ഭാഗം കൂടുതൽ ആകർഷകമാക്കാനാണ് നോക്കേണ്ടത്.

6.കുറച്ച് ഉയരം കൂട്ടാം.
ഏതാനും അളവിൽ നിങ്ങളു ടെ ഉയരം കൂട്ടാം. ഉയരം കൂട്ടുന്ന ചെരുപ്പുകൾ, ലിഫ്റ്റുകൾ, കനംകൂടിയ ഇൻസോൾസ്, എലവേറ്റർ ഷൂ, കനംകൂടിയ സോളുകളുള്ള ഷൂ എന്നിവ ഇതിനായി ഉപയോഗിക്കാം. ഏതാനും ഇഞ്ച് ഉയരം കൂട്ടുന്നതിന് സഹായിക്കുന്നവയാണ് ഇവയെല്ലാം.

English summary

dressing tips short men

It is a known fact that most men who are short tend to lack in confidence and attitude that taller counterparts carry with ease. However, it is important to note that being on shorter side of height factor is by no means the end of the world.
Story first published: Thursday, January 16, 2014, 13:13 [IST]
X
Desktop Bottom Promotion