Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
പ്രായം കുറക്കുന്ന മാജിക് വിത്ത്: യൗവ്വനം കാത്തു സൂക്ഷിക്കാം 50-കളിലും
പ്രായം എന്നത് പലപ്പോഴും പലര്‍ക്കും വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ക്രീമും മറ്റും ഉപയോഗിക്കുന്നവരെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ചര്‍മ്മത്തെ പ്രശ്‌നത്തിലാക്കുന്നു. എന്നാല്‍ ഇനി ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല പ്രായത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് താമരവിത്ത്. താമരവിത്ത് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ചര്‍മ്മം മികച്ചതാവുന്നു.
ചര്‍മ്മത്തിന് എന്ന പോലെ തന്നെ ആരോഗ്യത്തിനും താമരവിത്ത് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് നിങ്ങളുടെ എല്ലുകള്‍ക്കും പേശികള്‍ക്കും ബലം നല്‍കുകയും അതോടൊപ്പം തന്നെ ചര്‍മ്മത്തിലുണ്ടാവുന്ന പല പ്രശ്‌നങ്ങളെ പരിഹരിക്കുകയും ചെയ്യുന്നു. എന്നാല്‍ ചര്‍മ്മത്തില്‍ ഇത് ഉപയോഗിക്കുന്നതിനായി തേനും അല്‍പം വിനാഗിരയും മിക്‌സ ്‌ചെയ്ത് അതിനോടൊപ്പം അല്‍പം താമരവിത്തിന്റെ പൊടി കൂടി ചേര്‍ത്ത് ഉപയോഗിക്കാം. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല.

ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്
താമരവിത്ത് ഉപയോഗിക്കുന്നത് വഴി അത് ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ചര്‍മ്മത്തിലെ ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ചര്‍മ്മത്തെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് താമരവിത്ത് ഉപയോഗിക്കാവുന്നതാണ്. യുവത്വവും തിളക്കവുമുള്ള ചര്‍മ്മം ലഭിക്കുന്നത് വഴി ഇത് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിലെ ചുളിവുകള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്തുന്നതിനും മികച്ചതാണ് താമരവിത്ത്.
അമിനോ ആസിഡുകള്‍
ധാരാളം അമിനോ ആസിഡുകള്‍ ധാരാളം താമരവിത്തില്‍ ഉണ്ട്. ഇവ ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു എന്നതില്‍ സംശയം വേണ്ട. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വേണ്ടിയുള്ള കൊളാജന്‍ ലഭിക്കുന്നതിനും താമരവിത്ത് സഹായിക്കുന്നു. ഇത് ചര്‍മ്മത്തിനെ സോഫ്റ്റ് ആക്കുന്നതിനും അത് കൂടാതെ ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവുകളും മറ്റും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ചര്‍മ്മത്തിന്റെ മൃദുത്വം മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ ഇത് യുവത്വം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.
ധാതുക്കളാല്‍ സമ്പന്നമാണ്
താമരവിത്തില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നു. അത് മാത്രമല്ല രക്തയോട്ടം ചര്‍മ്മത്തില്‍ വര്‍ദ്ധിക്കുമ്പോള്‍ അത് പലപ്പോഴും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ രീതിയില്‍ പോഷകങ്ങളും ഓക്‌സിജനും നല്‍കുന്നതിനും സഹായിക്കുന്നു. മഗ്നീഷ്യത്തോടൊപ്പംതന്നെ ഇതില്‍ ധാരാളം പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് അനിവാര്യമായ പല ഘടകങ്ങളും അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും ആരോഗ്യമുള്ള യുവത്വമുള്ള ചര്‍മ്മം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.
ഫേസ്പാക്ക് തയ്യാറാക്കാം
എങ്ങനെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനായി ഈ ഫേസ്പാക്ക് തയ്യാറാക്കാം എന്ന് നോക്കാം. അതിനായി1 ടേബിള്‍സ്പൂണ്‍ വറുത്ത മഖാന പൊടി, 1 ടേബിള്‍ സ്പൂണ്‍ തൈര്, തേന്‍ 1 ടീസ്പൂണ്‍ എന്നിവയാണ് ആവശ്യമായിവേണ്ടത്. ഇവയെല്ലാം കൂടി മിക്‌സ് ചെയ്ത് കഴുത്തിലും മുഖത്തും തേച്ച് പിടിപ്പിക്കുക. ഇരുപത് മിനിറ്റിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ചൂടുവെള്ളത്തില്‍ വേണം കഴുകുന്നതിന്.
മറ്റൊരു ഫേസ്പാക്ക്
ഇത് കൂടാതെ മറ്റൊരു ഫേസ്പാക്കും ചര്‍മ്മസംരക്ഷണത്തിനായി നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതിനായി 1 ടേബിള്‍സ്പൂണ്‍ വറുത്ത താമരവിത്ത് പൊടി, 1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്, തേന്‍ 1 ടീസ്പൂണ്‍ എന്നിവയാണ വേണ്ടത്. ഇവയെല്ലാം നല്ലതുപോലെ പേസ്റ്റ് രൂപത്തിലാക്കി അത് മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കണം. അതിന് ശേഷം 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയേണ്ടതാണ്.
താമരവിത്തിന്റെ സ്‌ക്രബ്ബ്
ഇത് കൂടാതെ മറ്റൊരു സ്‌ക്രബ്ബും നമുക്ക് തയ്യാറാക്കാവുന്നതാണ്. അതിനായി 2 ടേബിള്‍സ്പൂണ്‍ വറുത്ത താമരവിത്തിന്റെ പൊടി, 1 ടേബിള്‍സ്പൂണ്‍ പഞ്ചസാര, 1 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവയെല്ലാം നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതിനായി ഇവയെല്ലാം മിക്‌സ് ചെയ്ത് മുഖത്ത് നല്ലതുപോലെ മസ്സാജ് ചെയ്യാവുന്നതാണ്. അതിനായി മുഖത്തും കഴുത്തിലും ഇവ ഉപയോഗിക്കാവുന്നതാണ്. ശേഷം ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications