Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
നിങ്ങളുടെ കയ്യിലുള്ള മേയ്ക്കപ്പ് പ്രോഡക്ട്സ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് എത്ര വര്‍ഷമായി?
ഓരോ സാധനങ്ങള്‍ക്കും അതിന്റെതായ കാലാവധിയുണ്ട്. അതുപോലെ മേയ്ക്കപ്പ് പ്രോഡക്ട്സിനും കാലാവധിയുണ്ട്. എന്ന് പലരും വാങ്ങുന്ന മേയ്ക്കപ്പ് പ്രോഡക്ട്സില്‍ അതിന്റെ കാലാവധി കൃത്യമായി എഴുതാത്തതിനാല്‍, പലരും ഈ സാധനം കഴിയുന്നത് വരെ ഉപയോഗിക്കും. എന്നാല്‍, ഇത്തരത്തില്‍ ഉപയോഗിച്ചാല്‍ ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും അമിതമാണ്. ഓരോ മേയ്ക്കപ്പ് പ്രോഡക്ട്സും എത്ര വര്‍ഷം വരെ ഉപയോഗിക്കാം എന്ന് നോക്കാം.

ലിക്വിഡ് ഫൗണ്ടേഷന്
ഇന്ന് ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള ബ്യൂട്ടി പ്രോഡക്ട് ആണ് ലിക്വിഡ് ഫൗണ്ടേഷന്. ചര്‍മ്മത്തിനോട് ചേര്‍ന്ന് നില്ക്കുന്ന വിധത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതിനായി, പുട്ടിയടിച്ച ലുക്ക് ലഭിക്കാതിരിക്കാനും ലിക്വിഡ് ഫൗണ്ടേഷന് സഹായിക്കാറുണ്ട്. ഈ ലിക്വിഡ് ഫൗണ്ടേഷനും ഉപയോഗിക്കുന്നതിന് ഒരു കാലാവധിയുണ്ട്. സാധാരണഗതിയില്‍ ഒരുവര്‍ഷത്തില്‍ കൂടുതല്‍ ലിക്വിഡ് ഫൗണ്ടേഷന് ഉപയോഗിക്കരുത്. ഇത്തരത്തില്‍ കാലാവധി കഴിഞ്ഞ ഫൗണ്ടേഷന് ഉപയോഗിക്കുന്നത് ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.
പൗഡര്‍ ഫൗണ്ടേഷന്
ലിക്വിഡ് ഫൗണ്ടേഷന് പോലെ തന്നെ, ചിലര്‍ പൗഡര്‍ ഫൗണ്ടഷന് ഉപയോഗിക്കാറുണ്ട്. അതുപോലെ, കോംപാക്ട് പൗഡറും മേയ്ക്കപ്പ് ഉപയോഗിക്കുന്നവര്‍ ഉപയോഗിക്കുന്നു. എന്നാല്‍, ഇത്തരത്തില്‍ പൗഡര്‍ ഫൗണ്ടേഷന് ഉപയോഗിക്കുന്നവര്‍ ഇതിന്റെ കാലാവധി ശ്രദ്ധിക്കുന്നത് കുറവാണ്. ചിലര്‍ ഏതെങ്കിലും പരിപാടി വരുമ്പോള്‍ പണ്ട് വാങ്ങിയ ഫൗണ്ടേഷന് കോംപാക്ട് പൗഡര്‍ എന്നിവ ഉപയോഗിക്കുന്നത് കാണാം. എന്നാല്‍, ഇത്തരത്തില്‍ ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തില്‍ ചൊറിച്ചില്‍, മുഖക്കുരു എന്നീ പ്രശ്നങ്ങള്‍ ഉണ്ടാകാം.
ലിക്വിഡ് ലിപ്സ്റ്റിക്
ഇന്ന് ബുള്ളറ്റ് ലിപ്സ്റ്റിക്കിനേക്കാള് ലിക്വിഡ് ലിപ്സ്റ്റിക് ഇഷ്ടപ്പെടുന്നവരുണ്ട്. നല്ല പെര്ഫെക്ഷന് ലഭിക്കാന്‍ ലിക്വിഡ് ലിപ്സ്റ്റിക്കാണ് കുറച്ചും കൂടെ നല്ലത്. എന്നാല്‍, ലിക്വിഡ് ലിപ്സ്റ്റിക് 6 മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നത് നല്ലതല്ല. ഇത്തരത്തില്‍ ഉപയോഗിച്ചാല്‍ ചുണ്ട് കറുത്ത് പോകുന്നതിന് കാരണമാകുന്നു.
ബുള്ളറ്റ് ലിപ്സ്റ്റിക്
ലിക്വിഡ് ലിപ്സ്റ്റിക്കിനേക്കാള് കൂടുതല്‍ കാലം നിലനില്ക്കും എന്നതിനാല്‍ ബുള്ളറ്റ് ലിപ്സ്റ്റിക് ഇഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്. ബുള്ളറ്റ് ലിപ്സ്റ്റിക് 18 മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കരുത്. ഉപയോഗിക്കുന്നത് ചുണ്ടിന്റെ ആരോഗ്യത്തിന് നല്ലതല്ല.
കാലാവധി കഴിഞ്ഞത് ഉപയോഗിച്ചാല്‍
കാലാവധി കഴിഞ്ഞ മേയ്ക്കപ്പ് ഉല്പന്നങ്ങള് ഉപയോഗിച്ചാല്‍ ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതായിരിക്കും. ചര്‍മ്മം വരണ്ട് പോകുന്നതിന് കാരണമാകുന്നു. ചര്‍മ്മത്തിന്റെ നിറ വ്യത്യാസത്തിന് കാരണമാകുന്നു. മുഖത്ത് കുരുക്കള്‍ വര്‍ദ്ധിക്കാന്‍ കാരണമാണ്. അതിനാല്‍, ശ്രദ്ധിച്ച് ഉപയോഗിക്കാന്‍ ശ്രമിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
