Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മേക്കപ്പില്ലാതെ സുന്ദരിയാവാന് വഴി
മേക്കപ്പില്ലാതെ സുന്ദരിയാവാന് ചില വഴികള് ഉണ്ട്. അവ എന്തൊക്കെ നോക്കാം.
സൗന്ദര്യസംരക്ഷണത്തിനായി ദിവസവും മണിക്കൂറുകളും പമവും ചിലവിടുന്നവരാണ് നമ്മളില് പലരും. എന്നാല് ഈ മേക്കപ്പിന്റെയെല്ലാം അനന്തര ഫലം പലപ്പോഴും വളരെ വലുതാണ്. എന്നാല് ഇനി മേക്കപ്പ് ഇല്ലാതെ ബ്യൂട്ടി പാര്ലറില് പോയി പണം കളയാതെ നിങ്ങള്ക്കും സുന്ദരിയാവാം.
അതെങ്ങനെയെന്നതായിരിക്കും എല്ലാവരുടേയും ചിന്ത. നമ്മുടെ സ്ഥിരം സൗന്ദര്യസംരക്ഷണത്തില് അല്പം ശ്രദ്ധ അധികം നല്കിയാല് മതി. എങ്ങനെയെന്ന് നോക്കാം.

നിറം വര്ദ്ധിപ്പിക്കണോ?
നിറം വര്ദ്ധിപ്പിക്കാന് ക്രീമും ഒന്നും വാരിത്തേക്കണ്ട. തുളസിയില ഇട്ട് തിളപ്പിച്ച വെള്ളത്തില് ആവി പിടിയ്ക്കുക.

കണ് പീലി നീളമുള്ളതാക്കാന്
ആവണക്കെണ്ണയില് ബദാം എണ്ണ എള്ളെണ്ണ എന്നിവ മിക്സ് ചെയ്ത് രാത്രി കിടക്കുന്നതിനു മുന്പ് കണ്പീലിയില് തേച്ച് പിടിപ്പിച്ച് കിടക്കുക.

ചര്മ്മം മൃദുലമാകാന്
ഹാന്ഡ് ക്രീം വിനാഗിരി ചേര്ത്ത് കൈകളില് നല്ലതു പോലെ തേച്ചു പിടിപ്പിക്കാം. ഇത് രണ്ടാഴ്ചയെങ്കിലും ചെയ്ത് നോക്കൂ. ഫലം നിശ്ചയം.

മുഖത്തെ കറുത്ത പാടുകള്
മുഖത്തെ കറുത്ത പാടുകളാണ് മറ്റൊരു പ്രശ്നം. ഇത് ഒഴിവാക്കാന് ചെറുനാരങ്ങ മുറിച്ച് മുഖത്ത് മസ്സാജ് ചെയ്യുക. പിന്നീട് ചൂടുവെള്ളത്തില് മുഖം കഴുകാം.

മുടിയ്ക്ക് തിളക്കം
മുടിയ്ക്ക് തിളക്കം ലഭിയ്ക്കാന് ഏത്തപ്പഴം തൊലികളഞ്ഞ് ഒരു ടേബിള് സ്പൂണ് ഒലീവ് ഓയില് മിക്സ് ചെയ്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് തേനും തൈരും ചേര്ത്ത് ഇളക്കി മുടിയില് തേച്ച് പിടിപ്പിക്കുക. അരമണിക്കൂര് ശേഷം കഴുകിക്കളയാം.

നഖത്തിന് തിളക്കം
നഖത്തില് നാരങ്ങ നീര് കൊണ്ട് മസ്സാജ് ചെയ്യുക. ഇത് നഖത്തിന് തിളക്കം നല്കാന് സഹായിക്കും.

കണ്തടങ്ങളിലെ കറുപ്പ്
പഞ്ഞി പാലില് മുക്കി കണ്ണിനു താഴെ ഒട്ടിച്ചു വെയ്ക്കുക. ഇത് കറുപ്പിനെ ഇല്ലാതാക്കും.



Click it and Unblock the Notifications
