For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിന്റര്‍ മേക്കപ്പ്‌ മന്ത്രങ്ങള്‍

|

വിന്ററില്‍ മേയ്‌ക്കപ്പ ചെയ്യുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിയ്‌ക്കേണ്ടത്‌ അത്യാവശ്യമാണ്‌. കാരണം ചര്‍മം വല്ലാതെ വരണ്ടു പോകുന്ന കാലമായതു കൊണ്ടു തന്നെ വളരെ കുറച്ചു മേയ്‌ക്കപ്പാണ്‌ അഭികാമ്യം,

മാത്രമല്ല, മേയ്‌ക്കപ്പ്‌ ചെയ്യുന്നതിനു മുന്‍പായി മുഖത്തു നല്ലൊരു മോയിസ്‌ചറൈസര്‍ പുരട്ടുകയും വേണം.

മേയ്‌ക്കപ്പ്‌ ചെയ്യുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,ഫൗണ്ടേഷന്‍ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കാം. ക്രീം ഫൗണ്ടേഷനുകള്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. ഒരൊറ്റ നിറം ഉപയോഗിക്കുന്നതിനേക്കാള്‍ ചര്‍മ്മത്തിന് ഇണങ്ങുന്നതും പരസ്പരം സാദൃശ്യമുള്ളതുമായ രണ്ട് ഷെയ്ഡുകള്‍ കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കുന്നതാണ് ഉത്തമം.

makeup

മഞ്ഞുകാലത്ത് കണ്ണുകള്‍ക്ക് ഉപയോഗിക്കുന്ന ഷെയ്ഡുകളും ശ്രദ്ധിച്ച് തെരഞ്ഞെടുക്കണം. ഈ കാലത്ത് ഗോള്‍ഡ് അല്ലെങ്കില്‍ മെറ്റാലിക് ഷെയ്ഡുകള്‍ വേണം തെരഞ്ഞെടുക്കാന്‍. അതിന്റെ സമഭാവം അഥവാ നിഷ്പക്ഷതയാണ് അതിനെ മറ്റുള്ളവയില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്നത്. വൈകുന്നേരങ്ങളില്‍ കണ്ണ് കൂടുതല്‍ മനോഹരമാകാന്‍ അരുകുകളില്‍ ഒരു സ്‌മോകി ടച്ച് നല്‍കാം. കണ്‍മഷി, മസ്‌കാര, ലൈനര്‍ ഇതെല്ലാം കണ്ണിന്റെ ഭംഗി കൂട്ടാന്‍ ഉപയോഗിക്കണം.

വരണ്ടുണങ്ങിയ ചുണ്ടുകളെ തേനൂറുന്ന ചുണ്ടുകളാക്കി മാറ്റാനും മേക്കപ്പില്‍ അധികം താമസമില്ല. തിളക്കം ഇല്ലാതെയും തിളക്കത്തോടെയുമുള്ള മേക്കപ്പുകള്‍ ഈ കാലത്ത് ചുണ്ടുകളില്‍ ചെയ്യാം. തണുപ്പത്ത് ചുണ്ടുകള്‍ വരണ്ട് പൊട്ടാതിരിക്കാന്‍ ലിപ് ബാം തീര്‍ച്ചയായും ഉപയോഗിക്കണം. നിറം കൂടിയവയാണ് ഈ കാലത്ത് നിങ്ങളുടെ മുഖത്തിന് കൂടുതല്‍ ഭംഗി നല്‍കുക.

English summary

How To Make Up In Winter

Here are some of the makeup tips to follow in winter. Read more to know about,
Story first published: Sunday, January 24, 2016, 15:57 [IST]
X
Desktop Bottom Promotion