For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വണ്ണമുള്ളവരുടെ മുഖത്തിന് മേക്കപ്പ് ടിപ്സ്

By Super
|

തടിയുള്ള സ്ത്രീകള്‍ക്ക് സുന്ദരിയായിരിക്കാന്‍ സാധിക്കില്ല എന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടോ? വണ്ണം കൂടുന്നത് നിങ്ങളുടെ ആകര്‍ഷണീയത ഇല്ലാതാക്കും എന്നും നിങ്ങള്‍ കരുതുന്നുണ്ടോ?

അതെ എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ അത് ശരിയല്ല എന്നതാണ് യഥാര്‍ത്ഥ വസ്തുത. വണ്ണം കൂടുലായിരിക്കുക എന്നതിന് ആകര്‍ഷണീയത കുറയുക എന്ന് അര്‍ത്ഥമില്ല. മറ്റ് സ്ത്രീകളേപ്പോലെ തന്നെ മേക്കപ്പ് ഉപയോഗിച്ച് നിങ്ങളുടെ മുഖത്തിന് ഗ്ലാമര്‍ പകരാം.

നിങ്ങളുടെ മുഖത്തിന് ഭംഗി പകരാനുപയോഗിക്കാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടുക.വെളുപ്പു നല്‍കും സ്വാഭാവിക വഴികള്‍

ആവശ്യമായവ :

ഫൗ​ണ്ടേഷന്‍ ( ക്രീം അല്ലെങ്കില്‍ പൗഡര്‍), വലുതും ചെറുതുമായ ബ്രഷുകള്‍, ബ്രൗണ്‍ ലൈറ്റ് പിക്ക് ബ്ളഷ്, ഹൈലൈറ്റര്‍, ഐലൈനര്‍, ലിപ് ലൈനര്‍, ലിപ്സ്റ്റിക്ക്, ഐ ഷാഡോ.

 ചെയ്യേണ്ട രീതി

ചെയ്യേണ്ട രീതി

സ്കീന്‍ ടോണ്‍ പാകപ്പെടുത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടുന്ന കാര്യം. ഇതിന് ഒരു ബേസിക് ഫൗണ്ടേഷന്‍ വേണം. റെവ്‍ലോണ്‍, ലാക്മെ പോലുള്ള കമ്പനികളുടെ ഫൗണ്ടേഷന്‍ മികച്ചവയാണ്.

 ചെയ്യേണ്ട രീതി

ചെയ്യേണ്ട രീതി

ഇത് മുഖത്ത് തേച്ച് ബ്രഷ് ഉപയോഗിച്ച് ബ്ലെന്‍ഡ് ചെയ്യുക.

 ചെയ്യേണ്ട രീതി

ചെയ്യേണ്ട രീതി

ഒരു ബ്രോ പെന്‍സില്‍ ഉപയോഗിച്ച് പുരികം വരയ്ക്കുക. ഇത് കൃത്യതയോടെ ചെയ്യുന്നതിന് കണ്ണാടി ഉപയോഗിക്കണം.

 ചെയ്യേണ്ട രീതി

ചെയ്യേണ്ട രീതി

ഇനി ഉപയോഗിക്കേണ്ടത് ഹൈലൈറ്ററാണ്. കണ്ണിന് താഴെ നിന്ന് ആരംഭിച്ച് രണ്ട് കണ്ണിന്‍റെയും കീഴില്‍ ത്രികോ​ണാകൃതിയില്‍ വരയ്ക്കുക.

 ചെയ്യേണ്ട രീതി

ചെയ്യേണ്ട രീതി

ഇത് താടിയിലേക്കും വൃത്താകൃതിയില്‍ തുടരുകയും മൂക്കിന്‍റെ പാലത്തില്‍ ഒരു നേര്‍രേഖയായും ചെയ്യുക.

6. ഇത് മുകളിലേക്ക് നെറ്റിയുടെ മധ്യം വരെയും വേണം.

7. ഇതേ നിറം പുരികത്തിന് കീഴില്‍ അവയ്ക്ക് രൂപഭംഗി നല്കാനായി ഉപയോഗിക്കുക.

8. ഇനി ഹൈലൈറ്റ് ചെയ്ത ഭാഗങ്ങള്‍ ബ്ലെന്‍ഡ് ചെയ്യുക. മധ്യഭാഗത്ത് ശ്രദ്ധ നല്കുക.

 ചെയ്യേണ്ട രീതി

ചെയ്യേണ്ട രീതി

അടുത്തതായി കൂടുതല്‍ ഇരുണ്ട മറ്റൊരു ഷേഡ് എടുക്കുക. ഇത് പൗഡര്‍ രൂപത്തിലുള്ളതാവണം. കളറുകള്‍ ബ്ലെന്‍ഡ് ചെയ്യുന്നതിനായി മുഖത്തിന്‍റെ ബാക്കി ഭാഗങ്ങളില്‍ ഇത് തേക്കുക.

 ചെയ്യേണ്ട രീതി

ചെയ്യേണ്ട രീതി

കവിളെല്ലുകളെ ആകര്‍ഷകമാക്കാന്‍ മാക് ബ്ലഷ് ഉപയോഗിക്കുക. ഇതിന് വേണ്ടി ബ്രൗണ്‍ പോലുള്ള ടോണുകള്‍ ഉപയോഗിക്കാം.

11. നിങ്ങളുടെ സ്മൈല്‍ ലൈന്‍ ആകൃതി പൂര്‍ത്തിയാക്കുക.

12. ഈ ഭാഗം പൂര്‍ത്തിയാക്കുന്നതിന് കവിളെല്ലുകള്‍ക്ക് മേലെയും ഉപയോഗിക്കുക.

കവിളുകളില്‍ നേര്‍ത്ത പിങ്ക് നിറം ഉപയോഗിക്കാം. നിങ്ങളുടെ മുഖം ഇപ്പോള്‍ മെലിഞ്ഞതായി തോന്നും.

 ചെയ്യേണ്ട രീതി

ചെയ്യേണ്ട രീതി

ലിപ്സ്റ്റിക്കില്‍ എല്ലായ്പ്പോഴും നിങ്ങളുടെ പ്രിയപ്പെട്ട നിറമായ ചുവപ്പ് ഉപയോഗിക്കാം. അതിന് മുമ്പ് ഒരു ലിപ് ലൈനര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. തുടക്കത്തില്‍ ഒരു ലിപ് ബാമും ഉപയോഗിച്ചിരിക്കണം.

 ചെയ്യേണ്ട രീതി

ചെയ്യേണ്ട രീതി

കണ്ണുകളില്‍ ബ്രൗണ്‍ ഷാഡോയും അല്പം കറുപ്പ് ഐലൈനറും ഉപയോഗിക്കുക. കണ്ണിലെ മേക്കപ്പിന് ഒരു ചെറിയ ബ്രഷ് അനുയോജ്യമാണ്. അല്പം ജെല്‍ ഐലൈനര്‍ ഉപയോഗിച്ച് കണ്ണുകള്‍ ഹൈലൈറ്റ് ചെയ്യാന്‍ മറക്കാതിരിക്കുക.

English summary

The Ultimate Makeup Guide For A Fat Face

There are different techniques that can make your healthy face get attention with the aid of right makeup.
X
Desktop Bottom Promotion