Latest Updates
-
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്!
ശ്രീദേവിയ്ക്ക് പറയാനുള്ളത് ഇതാണ്
മലയാളത്തിലും തമിഴിലും ഹിന്ദിയിലും എന്നു വേണ്ട ഒരു വിധം ഭാഷകളിലെല്ലാം തിളങ്ങിനിക്കുന്ന നടിയാണ് ശ്രീദേവി. ഈ പ്രായത്തിലും നായികാപ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്യുന്ന ശ്രീദേവി വലിയ മാറ്റമൊന്നും സൗന്ദര്യത്തില്‍ വന്നിട്ടില്ല എന്നതാണ് പ്രത്യേകത. പ്രായം നിങ്ങളെ തോല്പ്പിയ്ക്കാതിരിയ്ക്കാന്.......
ഇത്രയും കാലമായിട്ടും മാറാത്ത ചിലതുണ്ട് ഇവര്‍ക്കിടയില്‍ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതില്‍ ശ്രീദേവി എങ്ങനെ വ്യത്യസ്തത പുലര്‍ത്തുന്നു എന്ന് നിങ്ങള്‍ക്കറിയേണ്ടേ. ഭക്ഷണകാര്യത്തിലായാലും സൗന്ദര്യ സംരക്ഷണത്തിലായാലും മറ്റുള്ളവരില്‍ നിന്ന് എന്നും വ്യത്യസ്തയാണ് ഇവര്‍. യൗവ്വനം നില നിര്‍ത്താന്‍ ചില പൊടിക്കൈകള്‍
സൗന്ദര്യ സംരക്ഷണത്തില്‍ ശ്രീദേവി എന്തൊക്കെ കാര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് നമുക്ക് നോക്കാം.

തലമുടി സംരക്ഷണം പ്രധാനം
തലമുടി സംരക്ഷണമാണ് തന്റെ ഏറ്റവും വലിയ സൗന്ദര്യ സംരക്ഷണമെന്ന് ശ്രീദേവി പറയുന്നു. എന്നും ഓയില്‍ മസ്സാജ് നടത്തുന്നതിനാല്‍ ഒരിക്കലും മുടി കൊഴിച്ചിലോ താരനോ പോലുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെന്നു ശ്രീദേവി തുറന്നു പറയുന്നു.

കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിട
കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കു കല്‍പ്പിച്ചിരിക്കുകയാണ് ശ്രീദേവി. ഇതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ അനുഭവിച്ചിട്ടുള്ളതിനാലാണ് ഇങ്ങനൊരു തീരുമാനമെടുത്തതെന്നും ഇവര്‍ പറയുന്നു.

മേക്കപ് ബോക്സില്‍ വേണ്ടവ
ഐലൈനര്‍, ലിപ്ഗ്ലോസ് എന്നിവയാണ് തന്റെ പ്രിയപ്പെട്ട മേക്കപ് വസ്തുക്കളെന്ന് ശ്രീദേവി പറയുന്നു. ഇതു രണ്ടുമാണ് താന്‍ എപ്പോഴും ഉപയോഗിക്കുന്ന സൗന്ദര്യ വസ്തുക്കള്‍.

പഴങ്ങള്‍ ധാരാളം
പഴങ്ങള്‍ കഴിക്കുന്നതും തന്റെ സൗന്ദര്യം നിലനിര്‍ത്തുന്നുണ്ടെന്നും ശ്രീദേവി പറയുന്നു. അതുകൊണ്ടുന്നെ ഏറ്റവും കൂടുതല്‍ നേരവും പഴം കഴിക്കനാണ് ഇഷ്ടപ്പെടുന്നതെന്നും ശ്രീദേവി

എപ്പോഴും സിംപിള്‍
എപ്പോഴും സിംപിള്‍ ആയി ഇരിക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടു തന്നെ കഴിവതും സമയങ്ങളില്‍ മേക്കപ് പൂര്‍ണമായും ഒഴിവാക്കുന്നു.

ദിവസവും അഞ്ച് തവണ ഭക്ഷണം
എല്ലാ ദിവസവും അഞ്ച് തവണയിലധികം ഭക്ഷണം കഴിക്കുന്നു ശ്രീദേവി. സൗന്ദര്യത്തോടൊപ്പം ആരോഗ്യകാര്യത്തിലും ശ്രദ്ധ നല്കുന്നു.

ഫേസ് പാക്കിന്റെ കാര്യത്തില്‍...
ചര്‍മ്മം സുന്ദരമായി നിലനിര്‍ത്താന്‍ റോസ് വാട്ടറും ഗ്ലിസറിനും ചേര്‍ന്ന ഫേസ്പാക്ക് ആണ് ഉപയോഗിക്കുന്നത്. ഇത് ചര്‍മ്മം സുന്ദരവും മൃദുത്വമുള്ളതുമാക്കി മാറ്റുന്നെന്ന് അനുഭവസാക്ഷ്യം.

യോഗ പ്രധാനം
ജീവിതത്തിന്റെ ഭാഗമാണ് തനിക്ക് യോഗ എന്ന് ശ്രീദേവി. യോഗ പോലെ തന്നെ എപ്പോഴും വെള്ളം കുടിയ്ക്കാനും താന്‍ ഇഷ്ടപ്പെടുന്നു. ഇത് ശരീരം ഹൈഡ്രേറ്റഡ് ആക്കി നിര്‍ത്താന്‍ സഹായിക്കുന്നു.

ടെന്നീസ് കളിക്കുന്നത് മുടക്കില്ല
ടെന്നീസ് കളിയാണ് തന്റെ ഫിറ്റ്നസ് രഹസ്യമെന്ന് ശ്രീദേവി വെളിപ്പെടുത്തുന്നു. കൂടാതെ എപ്പോഴും സന്തോഷത്തോടെ കുടുംബത്തോടൊപ്പം ഇരിക്കുന്നതും.

തേനും നാരങ്ങാനീരും
എന്നും രാവിലെ വെറും വയറ്റില്‍ തേനും നാരങ്ങാനീരുമാണ് കഴിക്കുന്നത്. ഇതും തന്റെ സൗന്ദര്യ സംരക്ഷണത്തില്‍ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് ശ്രീദേവി.

മക്കളോട് നന്ദി
തന്നെ ഇപ്പോഴും ചെറുപ്പമാക്കി നിര്‍ത്തുന്നതില്‍ മക്കോളടാണ് നന്ദി പറയേണ്ടതെന്ന് ശ്രീദേവി. അവരോടൊപ്പം എപ്പോഴും ഊര്‍ജ്ജസ്വലമായി ഇരിക്കാന്‍ കഴിയുന്നതാണ് ഏറ്റവും വലിയ കാര്യമെന്ന് ശ്രീദേവി പറയുന്നു.



Click it and Unblock the Notifications