മൈലാഞ്ചി ചടങ്ങിന്‌ മനോഹരിയാകാം

By Super

ജീവിതത്തിലെ മനോഹരമായ പുതിയ ഘട്ടത്തെ സ്വീകരിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ വളരെ ചെറിയ കാര്യങ്ങള്‍ക്ക്‌ പോലും നിങ്ങള്‍ ഏറെ ശ്രദ്ധ നല്‍കുമെന്ന്‌ ഉറപ്പാണ്‌. വിവാഹ ദിവസത്തിന്‌ മുമ്പായി നടക്കുന്ന ചടങ്ങുകള്‍ ആസൂത്രണം ചെയ്യുന്നതില്‍ പോലും ഇത്‌ പ്രകടമാകും.

എന്നാല്‍ പലപ്പോഴും മിക്ക പെണ്‍ കുട്ടികള്‍ളും മൈലാഞ്ചി ചടങ്ങിന്‌ വേണ്ടിയുള്ള വേഷത്തിനും ഒരുക്കത്തിനും ഏറെ പ്രാധാന്യം നല്‍കാറില്ല. ഇതിന്‌ കാരണം ഇത്‌ അത്രവലിയ ചടങ്ങ്‌ ഒന്നും അല്ലാതെ വീട്ടില്‍ തന്നെയായിരിക്കും നടത്തുന്നത്‌ എന്നതാണ്‌.

കൈമുട്ടു കറുത്തിരിയ്ക്കുന്നവോ?

മൈലാഞ്ചി ഇടല്‍ ചടങ്ങ്‌ എത്ര ചെറുതായിരുന്നാലും വീട്ടില്‍ തന്നെ കുടംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായാണ്‌ നടത്തുന്നതെങ്കിലും നിങ്ങളെ സംബന്ധിച്ച്‌ വളരെ പ്രാധാന്യമുള്ള ദിവസമാണിത്‌. തന്നെയുമല്ല ചടങ്ങുകളുടെയെല്ലാം ഫോട്ടോ എടുക്കുകയും ചെയ്യും. നിങ്ങളെ ആയിരിക്കും എല്ലാവരും ശ്രദ്ധിക്കുക അതിനാല്‍ ഓരോ നിമിഷത്തിലും പരമാവധി ഭംഗിയോടെയിരിക്കാന്‍ ശ്രദ്ധിക്കുക

മൈലാഞ്ചി ഇടല്‍ ചടങ്ങിന്‌ നിങ്ങളുടെ രൂപം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ സഹായിക്കുന്ന ചില എളുപ്പ വഴികളാണ്‌ ഇവിടെ പറയുന്നത്‌.

How To Look Stylish On Your Mehendi Ceremony

നിറങ്ങളാല്‍ ജ്വലിക്കുക
നിങ്ങള്‍ ബോളിവുഡ്‌ ആരാധകയാണെങ്കില്‍ , പ്രചോദം ഉള്‍ക്കൊള്ളാവുന്ന നടിമാര്‍ക്ക്‌ അവിടെ പഞ്ഞമില്ല. ഇവരുടെ സിനിമയിലേയോ യഥാര്‍ത്ഥ ജീവിതത്തിലേയോ നിരവധി സ്‌റ്റൈലുകള്‍ നിങ്ങള്‍ക്ക്‌ തിരിഞ്ഞെടുക്കാം. ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേയിലെ കാജോളിന്റെ ഭംഗി കൂട്ടിയ ഇല പച്ച നിറത്തിലുള്ള വസ്‌ത്രം, സുബൈദയിലെ കരിഷ്‌മ കപൂറിനെ മനോഹരിയാക്കിയ വെളുത്ത നിറത്തിലുള്ള വസ്‌ത്രം , യഥാര്‍ത്ഥ ജീവിതത്തില്‍ ഐശ്വര്യ റായ്‌, വിദ്യ ബാലന്‍, ഇഷ ഡിയോള്‍ എന്നിവര്‍ സ്വീകരിച്ച വസ്‌ത്രങ്ങള്‍ തുടങ്ങിയവയുടേത്‌ ഉള്‍പ്പടെ വിവിധ നിറങ്ങളും സ്റ്റൈലും പരീക്ഷിച്ചു നോക്കാം.

ഇവയ്‌ക്ക്‌ പുറമെ ഓറഞ്ച്‌, മഞ്ഞ, പച്ച തുടങ്ങിയ നിറങ്ങളും വളരെ നല്ലതാണ്‌ . വ്യത്യസ്‌ത നിറങ്ങള്‍ ഇടകലര്‍ത്തിയും പരീക്ഷിച്ചു നോക്കാവുന്നതാണ്‌. ഇത്തരം തെളിഞ്ഞ നിറങ്ങള്‍ നിങ്ങളെ കൂടുതല്‍ ആകര്‍ഷകരാക്കും എന്നതില്‍ സംശയമില്ല.

How To Look Stylish On Your Mehendi Ceremony

കടുത്ത നിറങ്ങളോട്‌ താത്‌പര്യമില്ല എങ്കില്‍ ഇളം പിങ്ക്‌, ഇളം മഞ്ഞ, ഇളം തവിട്ട്‌ തുടങ്ങിയ നിറങ്ങളും തിരഞ്ഞെടുക്കാം. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന നിറങ്ങള്‍ ഒന്ന്‌ മറ്റൊന്നിനെ എടുത്തു കാട്ടുന്ന തരത്തിലുള്ളതാവണം. അരികുകളിലും ദുപ്പട്ടയിലും വിവിധ നിറങ്ങള്‍ ചേര്‍ന്നു വരുന്നത്‌ മൊത്തം രൂപത്തില്‍ തന്നെ മാറ്റം ഉണ്ടാക്കും.

വസ്‌ത്രങ്ങള്‍ ശ്രദ്ധയോടെ തിരഞ്ഞെടുക്കുക
സ്‌റ്റൈലിന്‌ പ്രാധാന്യം നല്‍കുമ്പോഴും സ്വയം സൗകര്യപ്രദമാണന്ന്‌ തോന്നുന്ന വസ്‌ത്രങ്ങള്‍ വേണം തിരഞ്ഞെടുക്കാന്‍. ആനാര്‍ക്കലി, സല്‍വാര്‍കമ്മീസ്‌, കുര്‍ത്ത എന്നിവയാണ്‌ കൂടുതലായും പരിഗണിക്കപ്പെടുന്നവ. സാരി, ലെഹംഗ, ഘാഗ്ര എന്നിവയ്‌ക്കു പകരം ഉപയോഗിക്കാവുന്ന മികച്ച വസ്‌ത്രങ്ങളാണിവ. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച്‌ എംബ്രോയിഡറികള്‍ ചെയ്യാം. ഇത്‌ കൂടുതല്‍ കഴുത്തിനോട്‌ ചേര്‍ന്നാണ്‌ നല്ലത്‌. അങ്ങനെയെങ്കില്‍ മൈലാഞ്ചിയുടെ കറ വീണ്‌ ഇവ ചീത്തയാകുമെന്ന്‌ വിഷമിക്കണ്ടി വരില്ല.

How To Look Stylish On Your Mehendi Ceremony

നിങ്ങള്‍ കുറച്ച്‌ മോഡേണ്‍ ആയി കാണപ്പെടാനാണ്‌ ആഗ്രഹിക്കുന്നതെങ്കില്‍ ഷോര്‍ട്‌സ്‌, മുട്ടിറക്കമുള്ള പാന്റ്‌സ്‌, പാവാട എന്നിവയും തിരഞ്ഞെടുക്കാം. ഇതോടൊപ്പം മനോഹരമായ എംബ്രോയിഡറി ഉള്ള ജാക്കറ്റോ ടോപ്പോ ധരിക്കാം.നിങ്ങളുടേത്‌ മാത്രമായ വ്യത്യസ്‌തമായ സ്‌റ്റൈലുകൊണ്ടും എല്ലാവരുടെയും ശ്രദ്ധ നേടാം.

ആഭരണങ്ങളില്‍ വിട്ടുവീഴ്‌ച പാടില്ല
ചടങ്ങ്‌ നടക്കുന്നത്‌ വീട്ടിലായാലും പുറമെ ആയാലും നിങ്ങള്‍ ആഗ്രഹിക്കുന്ന ആഭരണങ്ങള്‍ ധരിക്കുന്നതില്‍ വിട്ടു വീഴ്‌ച പാടില്ല. വസ്‌ത്രങ്ങള്‍ക്ക്‌ ഇണങ്ങുന്ന ആഭരണങ്ങള്‍ വേണം തിരഞ്ഞെടുക്കാന്‍.

How To Look Stylish On Your Mehendi Ceremony

ഗൗരവും തോന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ വിവിധ നിറങ്ങളിലെ കല്ലുകള്‍ പതിപ്പിച്ച വലിയ കമ്മലുകളും ആഭരങ്ങളും തിരഞ്ഞെടുക്കാം. നിങ്ങള്‍ക്കിഷ്ടമാണെങ്കില്‍ അമ്മയുടെ വലിയ സ്വാര്‍ണ്ണാഭരണങ്ങളും അണിയാവുന്നതാണ്‌. ലളിതമായ ഒരുക്കമാണ്‌ ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങളുടെ സൗന്ദര്യത്തെ എടുത്തു കാട്ടുന്ന ആകര്‍ഷകമായ ആഭരണങ്ങള്‍ ഏതെങ്കിലും ധരിക്കുക.

സാധാരണ വധു സങ്കല്‍പത്തില്‍ നിന്നും മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക്‌ പഴയകാല ആഭരണങ്ങളും മികച്ചതാണ്‌. പുഷ്‌പാഭരണങ്ങളാണ്‌ ഇപ്പോഴത്തെ മറ്റൊരു പ്രവണത. ആംന ഷരീഫ്‌, ഐശ്വര്യ റായ്‌, ഇഷ, അഹാന ഡിയോള്‍ തുടങ്ങിയ താരങ്ങള്‍ മൈലാഞ്ചി ചടങ്ങില്‍ ശരിക്കുള്ള പുഷ്‌പ ആഭരണങ്ങള്‍ ധരിച്ചാണ്‌ പ്രത്യക്ഷപ്പെട്ടത്‌.

How To Look Stylish On Your Mehendi Ceremony

മേക്‌ അപ്പ്‌
കൈകളിലും കാലുകളിലും മൈലാഞ്ചി ഇട്ടു തീരാന്‍ വളരെ സമയം എടുക്കും എന്നതിനാല്‍ ഇത്‌ മനസ്സില്‍ കണ്ടു കൊണ്ട്‌ വേണം മേക്‌ അപ്‌ തിരഞ്ഞെടുക്കാന്‍. മൈലാഞ്ചി ഇട്ടു കഴിഞ്ഞാല്‍ അത്‌ ഉണങ്ങുന്നത്‌ വരെ വീണ്ടും അനങ്ങാതിരിക്കണം. അതിനാല്‍ മറ്റാരെങ്കിലും സഹായിച്ചില്ല എങ്കില്‍ ഇടയ്‌ക്കിടെ മേക്‌ അപ്‌ മിനുക്കാന്‍ കഴിയില്ല.

വെള്ളം പിടിക്കാത്ത, ദീര്‍ഘ നേരം നിലനില്‍ക്കുന്ന മേക്‌ അപ്പുകള്‍ തിരഞ്ഞെടുക്കുന്നതാണ്‌ ഉചിതം. കൂടാതെ മേക്‌ അപ്പിന്‌ ഉപയോഗിച്ചിട്ടുള്ള നിറങ്ങള്‍ വസ്‌ത്രങ്ങള്‍ക്കിണങ്ങുന്നതാണന്ന്‌ ഉറപ്പു വരുത്തണം. നിങ്ങള്‍ക്കിഷ്ടമുള്ള പോലെ നിറങ്ങള്‍ പരീക്ഷിക്കാം എന്നാല്‍ അമിതമാകാതെ നോക്കണം.

How To Look Stylish On Your Mehendi Ceremony

ദീര്‍ഘ നേരം ഇരിക്കുന്നതിനാല്‍ മുടി നന്നായി മുറുക്കി പിന്നിയോ കെട്ടിയോ വയ്‌ക്കുന്നതായിരിക്കും സൗകര്യപ്രദം. മുടി അഴിച്ചിടാനാണ്‌ ആഗ്രഹിക്കുന്നതെങ്കില്‍ മുന്‍ഭാഗത്തെ മുടി ഒതുക്കി വയ്‌ക്കുക . മുഖത്തു വീണ്‌ അസ്വസ്ഥത ഉണ്ടാകാതിരിക്കാന്‍ ഇത്‌ സഹായിക്കും .

മൈലാഞ്ചി ചടങ്ങിലെ ചിത്രങ്ങള്‍ വിവാഹ സംബന്ധമായ നിങ്ങളുടെ സന്തോഷവും ആവേശവുമാണ്‌ വിളിച്ചു പറയുക, അതിനാല്‍ മനോഹരിയായ വധുവായിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക.

X
Desktop Bottom Promotion