Latest Updates
-
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ് -
സൂര്യൻ രോഹിണി നക്ഷത്രത്തിലേക്ക്: കടുത്ത ചൂടിൽ നിന്ന് രക്ഷനേടാൻ ഈ വഴികൾ അറിയാമോ? -
2026 ജൂൺ 2-ന് വ്യാഴം കർക്കടകത്തിലേക്ക്: ജീവിതം മാറ്റിമറിക്കുന്ന അപൂർവ്വ രാജയോഗം, ഈ രാശിക്കാർക്ക് വൻ നേട്ടം! -
ജൂൺ 1 രാജയോഗം: 3 രാശിക്ക് ധനമഴ, ഇന്നത്തെ ശുഭമുഹൂർത്തം അറിഞ്ഞാൽ ജീവിതം മാറും! -
ജൂൺ 1 മുതൽ ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ ഉറപ്പ്! -
ഭാഗ്യദിനം വന്നെത്തി: ചന്ദ്രന്റെ തൃക്കേട്ട പ്രവേശം ഈ നക്ഷത്രക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടങ്ങൾ, അറിയേണ്ടതെല്ലാം! -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിജയം ഉറപ്പ് -
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ?
ഐലൈനര്‍ നിങ്ങളെക്കുറിച്ചു പറയും!!
നിങ്ങളെ കാണുന്നവര്‍ ആദ്യം ശ്രദ്ധിക്കുക തീര്‍ച്ചയായും നിങ്ങളുടെ കണ്ണുകളായിരിക്കും. 'ആത്മാവിന്റെ ജാലകങ്ങളാണ് കണ്ണുകള്‍' എന്ന്
പഴമൊഴിയില്‍ പറയും പോലെ കണ്ണുകള്‍ നിങ്ങളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കും. കണ്ണിന് നല്കുന്ന ചമയങ്ങള്‍ ഈ മനോഹരങ്ങളായ ജാലകങ്ങള്‍ക്ക് ആകര്‍ഷകമായ ചട്ടക്കൂട് നല്‍കും. കണ്ണുകളിലെ ഭാവങ്ങള്‍, കണ്ണിലെ ചമയങ്ങള്‍ പ്രത്യേകിച്ച് ഐലൈനര്‍ എഴുതുന്ന രീതി എന്നിവ നിങ്ങളുടെ വ്യക്തിത്വത്തെ എടുത്തു കാട്ടും. ഓരോ സ്ത്രീകള്‍ക്കും അവരുടേതായ രീതികള്‍ കാണും ഐലൈനര്‍ എഴുതുന്നതില്‍. ജീവിതത്തോടുള്ള അവരുടെ വീക്ഷണമാണ് ഇതില്‍ പ്രതിഫലിക്കുന്നത്. ഇതിനെ കുറിച്ച് അധികം ധാരണ ഇല്ലത്തവര്ക്കായി പറയാം, ഐലൈനര്‍ എഴുതുന്ന രീതി എങ്ങനെയാണ് നിങ്ങളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതെന്ന്.

1. കട്ടിയോടെ കടുപ്പത്തില്‍
നിങ്ങള്‍ ഐലൈനര്‍ എവുതിയിരിക്കുന്നത് പോലെ തന്നെയായിരിക്കും നിങ്ങള്‍ക്ക് ജീവിതത്തോടുള്ള വീക്ഷണവും. ധൈര്യവും ആത്മവിശ്വാസവുമുള്ള വ്യക്തിത്വമായിരിക്കും നിങ്ങളുടേത്, അതുപോലെ തിരഞ്ഞെടുക്കുന്ന വഴികളില്‍ പൂര്‍ണ സന്തോഷവതിയുമായിരിക്കും.
ആള്‍ക്കൂട്ടത്തില്‍ നിങ്ങളുടെ സാന്നിദ്ധ്യം പോലും ചിലപ്പോള്‍ മറ്റുള്ളവരെ അധൈര്യപ്പെടുത്തിയെന്നു വരും. ജീവിതത്തില്‍ നന്നായി പരിശ്രമിക്കുന്നവരായിരിക്കും നിങ്ങള്‍. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ ധീരയും മനോഹരിയുമായ പരിഷ്കൃത ഇന്ത്യന്‍ സ്ത്രീ ആയിരിക്കും .

2. പൂച്ച കണ്ണ്
എല്ലാ കാര്യങ്ങളുടെയും ചെറിയ വിശദാംശങ്ങള്‍ പോലും നിങ്ങള്‍ വിലയിരുത്തും. എന്തു വേണം എങ്ങനെ വേണം എന്നതില്‍ നിങ്ങള്‍ക്ക് വ്യക്തമായ തീരുമാനം ഉണ്ടായിരിക്കും. നിരീക്ഷണ പാടവം മൂലം ഓരോ വ്യക്തികളുടെയും യഥാര്‍ത്ഥ സ്വഭാവം നിങ്ങള്‍ക്ക് വളരെ പെട്ടെന്ന് മനസ്സിലാകും. കഴിഞ്ഞ കാലങ്ങളുടെ തിളക്കം നിങ്ങളുടെ പരിവേഷത്തിനുണ്ടാകും. നിങ്ങളും നിങ്ങളുടെ സുഹൃത്ത് വലയവും പരിഷ്കാരവും പരിജ്ഞാനവും ഉള്ളവരായിരിക്കും.

3. തിളങ്ങുന്ന കണ്ണുകള്‍
ജീവിതത്തില്‍ പുതിയതും സവിശേഷവുമായ കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കാന്‍ നിങ്ങള്‍ ഭയപ്പെടില്ല. നിങ്ങള്‍ സാഹസികതകള്‍ ഇഷ്ടപ്പെടുന്നവരും ബഹിര്മുഖരുമായിരിക്കും.നിങ്ങളുടെ സംഘത്തിന്റെ ആത്മാവും ഹൃദയവും നിങ്ങളായിരിക്കും. നിങ്ങളെ കൂടാതെ ഒരു പാര്‍ട്ടിയും ഒത്തു ചേരലും യാത്രകളും പൂര്‍ണമാകില്ല. തുറന്നമനസ്സുള്ള സുഹൃത്തായിരിക്കും നിങ്ങള്‍. നിങ്ങളുടെ യഥാര്‍ത്ഥ വികാരം പ്രകടിപ്പിക്കാന്‍ നിങ്ങള്‍ ലജ്ജിക്കുകയില്ല. നിങ്ങള്‍ തന്നെ രൂപപ്പെടുത്തുന്നതാണ് നിങ്ങളെ എന്ന വാക്യത്തില്‍ ശക്തമായി വിശ്വസിക്കുന്നവരാണ് നിങ്ങള്‍, അതു തന്നെയാണ് നിങ്ങളുടെ പ്രത്യേകതയും.

4. പുക പോലെ
നിങ്ങള്‍ വിമതരായിരിക്കും , നിങ്ങളെ സന്തോഷിപ്പിക്കാനായി ആരെയും നിങ്ങളുടെ ഭാഗം ചേരാന്‍ അനുവദിക്കില്ല. ജീവിതത്തിലെ ഒരു കാര്യത്തിലും പരമ്പരാഗതമായ വഴി പിന്തുടരാന് നിങ്ങള്‍ താല്പര്യപ്പെടില്ല. നിങ്ങള്‍ക്ക് ശരിയാണന്ന് തോന്നുന്ന കാര്യങ്ങളായിരിക്കും നിങ്ങള്‍ ചെയ്യുക. ഉഗ്രസ്വഭാവമുള്ള നിങ്ങള്‍ തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നവരായിരിക്കും. ജീവിതത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടേതായ വ്യവസ്ഥകളുണ്ടാകും ആരില്‍ നിന്നും മോശമായ പെരുമാറ്റം ഉണ്ടാകുന്നത് നിങ്ങള്‍ സഹിക്കില്ല. നിങ്ങളുടെ ശക്തമായ വ്യക്തിത്വത്തവും മനോഹാരിതയും കണ്ട് മറ്റുള്ളവര്‍ വളരെ പെട്ടെന്ന് നിങ്ങളില്‍ ആകൃഷ്ടരാകും എന്നതില്‍ സംശയമില്ല.

5. വര്‍ണ്ണ വൈവിധ്യം
ഊര്‍ജ്ജസ്വലവും ആകര്‍ഷകവുമായ സ്വാഭവം ആയിരിക്കും നിങ്ങളെ നിങ്ങളുടെ കൂട്ടത്തില്‍ പ്രശസ്തരാക്കുക. . രസകരമായ വ്യക്തിത്വമുള്ളവരായിരിക്കും നിങ്ങള്‍. നൈസ്സര്‍ഗ്ഗികമായ സ്വഭാവമാണ് നിങ്ങളുടെ ഏറ്റവും വലിയ ആകര്‍ഷകത്വം. നിങ്ങളുടെ സന്തോഷകരമായ പെരുമാറ്റം കാരണം എവിടെ പോയാലും അവിടം ആനന്ദകരമാക്കും. നിങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് മാത്രം എല്ലാവരില്‍ നിന്നും നിഷേധാത്മകത അകറ്റാനും ചുറ്റുമുള്ള ലോകത്ത് സന്തോഷം നിറയ്ക്കാനും കഴിയും.

6. മുകളില്‍ ഒറ്റത്തവണ മാത്രം
നിങ്ങള്‍ നല്ല പ്രായോഗിക ബുദ്ധി ഉള്ളവരായിരിക്കും. ജീവിതത്തിലെ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണന്ന് നിങ്ങള്‍ക്ക് അറിയാം. നിങ്ങളുടേതായ അര്‍ത്ഥത്തില്‍ അവ നേടിയെടുക്കാന്‍ നിങ്ങള്‍ പരിശ്രമിക്കും. ലാളിത്യത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ ആവശ്യമില്ലാതെ ആഢംബരം കാണിക്കില്ല അതുപോലെ അനാവശ്യമായ പ്രതീക്ഷകള്‍ നല്കി സ്നേഹിക്കുന്നവരെ വേദനിപ്പിക്കില്ല. നിങ്ങളെ തിരിച്ചറിയുന്ന നിങ്ങളെപ്പോലുള്ളവരെയാണ് നിങ്ങള്‍ പങ്കാളിയായി ആഗ്രഹിക്കുക. ആളുകള്‍ പലപ്പോഴും നിങ്ങളെ വളരെ എളുപ്പം വിശ്വസിക്കും.



Click it and Unblock the Notifications
