Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കങ്കണയുടെ സൗന്ദര്യ രഹസ്യങ്ങള്‍
കങ്കണറാണത്തിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല, എന്തുകൊണ്ടെന്നാല്‍ എല്ലാ സിനിമാ പ്രേമികള്‍ക്കും ഇവരെ അറിയാം. ക്യൂന്‍, ഫാഷന്‍ എന്നീ സിനിമ കണ്ടവരാരും കങ്കണയെ അത്ര വേഗം മറക്കാന്‍ തരമില്ല. ഐശ്വര്യയുടെ സൗന്ദര്യവഴികള്‍
2014-ലെ ക്വീന്‍ എന്ന ചിത്രം കൊണ്ട് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കങ്കണ സ്വന്തമാക്കി. അതൊക്കെ പോട്ടെ. കങ്കണയുടെ സൗന്ദര്യ രഹസ്യം എന്താണെന്ന് പലര്‍ക്കും അറിയാന്‍ ആഗ്രഹമുണ്ടാകും. ഇന്ന് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള ഒരു നടിയാണിവര്‍. മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ അരി
ഈ തിരക്കിനിടയിലും ഇവര്‍ സൗന്ദര്യ സംരക്ഷണത്തിനായി എന്തൊക്കെയാണ് ചെയ്യുന്നതെന്ന് നമുക്ക് നോക്കാം.

തേന്‍ പോലെ സൗന്ദര്യം
തന്റെ സൗന്ദര്യ രഹസ്യം തേന്‍ ആണെന്നാണ് ഇവര്‍ പറയുന്നത്. അതുകൊണ്ടു തന്നെ തേന്‍ പലര്‍ക്കും റെക്കമന്റ് ചെയ്തിട്ടുണ്ടെന്നും കങ്കണ പറയുന്നു.

സോപ്പ് ഉപയോഗം തീരെയില്ല
സോപ്പ് ഉപയോഗിച്ചായിരിന്നു താന്‍ മുഖം കഴുകിയിരുന്നത് എന്നാല്‍ പലരുടേയും ഉപദേശമനുസരിച്ച് സോപ്പ് ഉപേക്ഷിച്ചപ്പോള്‍ തക്കതായ ഫലം ലഭിച്ചു. ഇപ്പോള്‍ മനസ്സിലായില്ലേ കങ്കണയുടെ സൗന്ദര്യ രഹസ്യം.

മോയ്സ്ചുറൈസിംഗ് ദിനചര്യ
മുഖം മോയ്സ്ചുറൈസ് ചെയ്യുന്നതാണ് കങ്കണയുടെ മറ്റൊരു പ്രധാന സൗന്ദര്യ രഹസ്യം. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കും.

ചുരുണ്ട മുടിയിഴകള്‍
ചുരുണ്ട മുടിയിഴകളാണ് കങ്കണയുടെ മറ്റൊരു രഹസ്യം. ഇതാണ് അവരുടെ ഐഡന്റിറ്റി എന്നു പോലും ഇവര്‍ പറയുന്നു. എന്നാല്‍ പലര്‍ക്കും ഇതിന്റെ രഹസ്യമറിയാന്‍ ആഗ്രഹമുണ്ട്. മുത്തശ്ശിയുടെ കൈപ്പുണ്യം എന്നാണ് കങ്കണ പറയുന്നതെങ്കിലും ആഴ്ചയില്‍ മൂന്ന് ദിവസം എണ്ണ തേച്ചു കുളിയ്ക്കുന്നതാണ് മുടിയുടെ രഹസ്യം എന്ന് കങ്കണ.

മേക്കപ്പ് ബോക്സില്‍ ഉണ്ടാവേണ്ടവ
തന്റെ മേക്കപ്പ് ബോക്സില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്ന് കങ്കണയ്ക്ക് നിര്‍ബന്ധമുള്ള ചില വസ്തുക്കള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ലിപ്സ്റ്റിക്. ഒരിക്കലും ഒഴിവാക്കാനാവാത്തതാണ് ഇത് എന്ന് കങ്കണ.

ഫിറ്റ്നസ് രഹസ്യം
ലോകത്തിന്റെ ഏത് കോണിലായാലും ദിവസവും യോഗ ചെയ്യുന്നതും ഈ സുന്ദരിയെ ശരിക്കും റാണിയാക്കി നിര്‍ത്തുന്നു. ഇത് ശരീരത്തിനെയും മനസ്സിനേയും ഒരു പോലെ നിലനിര്‍ത്തുന്നു എന്നും കങ്കണ ആരാധകര്‍ക്കായി വെളിപ്പെടുത്തി.

ഭക്ഷണ കാര്യത്തില്‍ നിയന്ത്രണം
ആരോഗ്യകരമായ ഡയറ്റ് തന്റെ സൗന്ദര്യ രഹസ്യമെന്ന് കങ്കണ. എന്നാല്‍ ഭക്ഷണം നന്നായി കഴിച്ചു തന്നെയാണ് ശരീരം ഇത്തരത്തില്‍ നിലനിര്‍ത്തുന്നത് കങ്കണ.

വെള്ളം ധാരാളം
എപ്പോഴും ശരീരത്തെ ഹൈഡ്രേറ്റഡ് ആക്കി നിര്‍ത്തുന്നു. അതിനായി ധാരാളം വെള്ളം കുടിയ്ക്കാറുണ്ടെന്നും കങ്കണ പറയുന്നു. വെള്ളം കുടിയ്ക്കുന്നതിലൂടെ ചര്‍മ്മത്തിലെ ചെറുപ്പം കാത്തു സൂക്ഷിക്കുന്നു.

നൃത്തം ഒഴിവാക്കാറില്ല
ആഴ്ചയില്‍ അഞ്ച് തവണയെങ്കിലും നൃത്തം ചെയ്യാനായി മാത്രം കങ്കണ നീക്കി വെയ്ക്കുന്നു. ഇത് കങ്കണയില്‍ ഊര്‍ജ്ജസ്രോതസ്സാണെന്ന് ഇവര്‍ പറയുന്നു. നൃത്തം ചെയ്യുന്നതാണ് തന്റെ സൗന്ദര്യ രഹസ്യമെന്ന് ഇവര്‍.

ധ്യാനത്തിനു സമയം കണ്ടെത്തുന്നു
എന്തൊക്കെ മുടങ്ങിയാലും ധ്യാനം ഒരിക്കലും മുടക്കില്ല കങ്കണ. ഇത് മനസ്സിനേയും ശരീരത്തേയും കൂടുതല്‍ ഏകാഗ്രമാക്കി മാറ്റുന്നു. യോഗയ്ക്കിടയില് 10 മിനിട്ടു ധ്യാനത്തിനായി ഇവര്‍ നീക്കി വെയ്ക്കുന്നു.



Click it and Unblock the Notifications
