Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഭാവന നമ്മുടെ ഭാവനയ്ക്കപ്പുറം
നമ്മള് എന്ന കമല്‍ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളായി മാറിയ നടിയാണ് ഭാവന. എന്നാല്‍ ഭാവനയ്ക്ക് ഈ അടുത്തകാലത്തായി മാറ്റങ്ങള്‍ സംഭവിച്ചുവെന്ന് ഏതൊരു മലയാളി പ്രേക്ഷകനും ശ്രദ്ധിച്ചിട്ടുണ്ട്. ശ്രീദേവിയ്ക്ക് പറയാനുള്ളത് ഇതാണ്
മലയാളത്തിലെ ഒട്ടുമിക്ക നടികളും നടന്മാരും മലയാളിയുടെ സ്വകാര്യ അഹങ്കാരം തന്നെയാണ്. എന്നാല്‍ ഇവര്‍ മലയാളം വിട്ട് അന്യഭാഷകളിലേക്ക് ചേക്കേറുന്നതോടെ ഇവരുടെ ഭാവത്തിലും രൂപത്തിലും വരുന്ന മാറ്റം അനിര്‍വ്വചനീയമാണ്.
തന്റെ സൗന്ദര്യ സംരക്ഷണത്തില്‍ ഭാവന എന്തൊക്കെ സൂത്രപ്പണികളാണ് ചെയ്യുന്നതെന്ന് നമുക്കറിയേണ്ടേ?

ബ്യൂട്ടി പാര്‍ലര്‍ വീട്ടില്‍ തന്നെ
ബ്യൂട്ടി പാര്‍ലറില്‍ പോവാറില്ലെന്ന് ഭാവന പറയുന്നു. ബ്യൂട്ടി പാര്‍ലറിന്റെ ആവശ്യം ഇതു വരെ തന്റെ കരിയറില്‍ വന്നിട്ടില്ലെന്നാണ് ഭാവന വ്യക്തമാക്കുന്നത്.

മുത്തശ്ശി പറഞ്ഞ കൂട്ടുകള്‍
സൗന്ദര്യം സംരക്ഷിക്കുന്നതിന് ഇപ്പോഴും മുത്തശ്ശി പറഞ്ഞ ആയുര്‍വ്വേദ കൂട്ടുകളാണ് ഉപയോഗിക്കാറുള്ളതെന്നും ഭാവന. മാര്‍ക്കറ്റിലിറങ്ങുന്ന യാതൊരു തരത്തിലുള്ള കൃത്രിമമായ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കാറില്ലെന്നും ഭാവന വ്യക്തമാക്കുന്നു.

മുടി വളര്‍ച്ചയ്ക്ക് എണ്ണ
വെളിച്ചെണ്ണയാണ് മുടിയില്‍ തേയ്ക്കാറുള്ളത്. മാത്രമല്ല ഷാമ്പൂവിന് പകരം താളി ഉപയോഗിക്കാറെന്നും ഭാവന പറയുന്നു.

യോഗ ജീവിതത്തിന്റെ ഭാഗം
യോഗ ചെയ്യുന്നത് ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. അത് മനസ്സിന് സമാധാനവും സുഖവും നല്‍കുന്നെന്ന് ഭാവന വ്യക്തമാക്കുന്നു.

വ്യായാമം മുടക്കാറില്ല
വ്യായാമം ചെയ്യുന്നത് വര്‍ഷങ്ങളായുള്ള ശീലമാണ്. അതുകൊണ്ടു തന്നെ എപ്പോഴും ഫിറ്റ് ആയി ഇരിക്കാന്‍ ഇത് സഹായിക്കുന്നു.

ഉറക്കം കൃത്യസമയത്ത്
ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യസമയം പാലിക്കുന്നതാണ് മറ്റൊരു രഹസ്യം. അതും കൃത്യസമയത്ത് തന്നെ ഉറങ്ങുകയും കൃത്യസമയത്ത് എഴുന്നേല്ക്കുകയും ചെയ്യുന്നത് ഏറ്റവും വലിയ കാര്യമെന്ന് ഭാവന.

മേക്കപ് സിനിമയ്ക്കായി
സിനിമയ്ക്കായി മാത്രമേ താന്‍ അധികവും മേക്കപ് ഉപയോഗിക്കാറുള്ളൂ എന്ന് ഭാവന പറയുന്നു. സിനിമ ഇല്ലാത്ത സമയങ്ങളില്‍ മേക്കപ്പിനും വിശ്രമം നല്‍കുന്നുവെന്ന് ഭാവന.

ഭക്ഷണക്രമം പാലിക്കുന്നു
പലപ്പോഴും ഭക്ഷണം കൃത്യസമയത്ത് കഴിക്കാന്‍ കഴിയാത്തത് ആരോഗ്യത്തേയും സൗന്ദര്യത്തേയും പ്രതികൂലമായി ബാധിച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതും തന്റെ സൗന്ദര്യ രഹസ്യമെന്ന് ഭാവന.



Click it and Unblock the Notifications
