Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
അനുഷ്ക ആ രഹസ്യം വെളിപ്പെടുത്തി
ബാഹുഹലി എന്ന ബ്രഹ്മാണ്ഡ ചിത്രം കണ്ടവരൊന്നും ദേവസേനയെ മറന്നിട്ടുണ്ടാവില്ല. അനുഷ്ക ഷെട്ടി അവതരിപ്പിച്ച ദേവസേന എന്ന കഥാപാത്രം ബാഹുബലിയുടെ ആദ്യഭാഗത്ത് വൃദ്ധയായാണ് രംഗപ്രവേശം ചെയ്യുന്നതെങ്കിലും ഇനി വരാനുള്ള സിനിമയില്‍ അനുഷ്കയാണ് നായിക എന്ന കാര്യം എല്ലാവര്ക്കും അറിയാലോ.
അതൊക്കെ പോട്ടെ തെന്നിന്ത്യയില്‍ തിളങ്ങിനില്‍ക്കുന്ന അനുഷ്ക ഷെട്ടിയുടെ സൗന്ദര്യ രഹസ്യങ്ങള്‍ എന്തൊക്കെയെന്നറിയാന്‍ എല്ലാവര്ക്കും ആഗ്രഹമുണ്ടാവില്ലേ. സൈസ് സീറോ എന്ന ചിത്രത്തിനു വേണ്ടി പൊണ്ണത്തടിച്ചിയായി വരെ മാറിയിരിക്കുകയാണ് അനുഷ്ക. ഐശ്വര്യയുടെ സൗന്ദര്യവഴികള്‍
മേക്കപ്പ് ഇല്ലാതെ പോലും അനുഷ്ക ഒരു സുന്ദരിക്കുട്ടി തന്നെയാണ്. എന്തൊക്കെയാണ് അനുഷ്കയുടെ സൗന്ദര്യ രഹസ്യങ്ങള്‍ എന്നു നോക്കാം.

വെള്ളം വെള്ളം സര്‍വ്വത്ര
വെള്ളം കുടിയ്ക്കുകയാണ് തന്റെ സൗന്ദര്യത്തിന്റെ ആദ്യ സ്റ്റെപ് എന്നാണ് അനുഷ്ക പറയുന്നത്. ഒരു ദിവസം 6 ലിറ്റര്‍ വെള്ളം വരെ അനുഷ്ക കുടിയ്ക്കും എന്നാണ് പറയുന്നത്.

ആരോഗ്യമുള്ള ഭക്ഷണം
കണ്ണില്കണ്ടതൊന്നു വലിച്ചു വാരി തിന്നില്ല എന്നു അനുഷ്ക പറയുന്നു. എന്നാല്‍ പലതിനോടും കോംപ്രമൈസ് ചെയ്യാറുണ്ടെന്നും ബ്രഡും തേനുമാണ് പ്രഭാത ഭക്ഷണമായി കഴിക്കാറെന്നും അനുഷ്ക.

തേന്‍ ഒഴിവാക്കാറില്ല
കഴിക്കാനാണെങ്കിലും മുഖത്ത് പുരട്ടാനാണെങ്കിലും തേന്‍ ഉപയോഗിക്കാറുണ്ടെന്ന് അനുഷ്ക പറയുന്നു. ഇത് ചര്‍മ്മത്തെ മൃദുലവും തിളക്കമുള്ളതുമാക്കുന്നു.

നാരങ്ങ ഉപയോഗിക്കണം
നാരങ്ങ ഉപയോഗിച്ച് കാലുകളിലെ കറുത്ത പാടു കളയാറുണ്ടെന്നും ബ്യൂട്ടി പാര്‍ലറില്‍ പോകുന്ന ശീലം തനിക്കില്ലെന്നും അനുഷ്ക പറയുന്നു.

മുടിയുടെ കാര്യത്തിലും പ്രകൃതിദത്തം
മുടിയുടെ കാര്യത്തിലും ആര്‍ട്ടിഫിഷ്യല്‍ ആയി ഒന്നും ചെയ്യാറില്ലെന്ന് അനുഷ്ക. നന്നായി എണ്ണ തേച്ചു കുളിക്കും. എന്നാല്‍ ഒലീവ് ഓയില്‍, വെളിച്ചെണ്ണ തുടങ്ങിയവയാണ് ഉപയോഗിക്കുകയെന്നും അനുഷ്ക പറയുന്നു.

യോഗ സ്ഥിരമായി
സ്ഥിരമായി യോഗ ചെയ്യുന്നതു കൊണ്ടാണ് തന്റെ ശരീരം ഫിറ്റ് ആയി ഇരിക്കുന്നതെന്നാണ് അനുഷ്ക വെളിപ്പെടുത്തിയ രഹസ്യം. യോഗ ചെയ്യുന്നതിലൂടെ തനിക്ക് തിളക്കമേറിയ ചര്‍മ്മം ലഭിക്കുന്നതെന്നാണ് ഇവരുടെ അഭിപ്രായം.

30 മിനിട്ട് നിര്‍ബന്ധം
മുപ്പത് മിനിട്ട് നിര്‍ബന്ധമായും ശരീരത്തിന്റെ ഫിറ്റനസ്സ് നിലനിര്‍ത്താനും ഒതുങ്ങിയ ശരീരം ലഭിക്കാനും വ്യായാമം ചെയ്യാറുണ്ടെന്ന് അനുഷ്ക.

പൂര്‍ണ്ണമായും പച്ചക്കറി
പൂര്‍ണമായും പച്ചക്കറി മാത്രമാണ് കഴിക്കുന്നതെന്ന് അനുഷ്ക. എന്തായാലും പച്ചക്കറികളും പഴങ്ങളുമാണ് തന്റെ ആരോഗ്യത്തിന്റേ രഹസ്യമെന്ന് അനുഷ്ക പറയുന്നു.

എട്ട് മണിയോടെ എല്ലാം തീര്‍ക്കും
രാത്രി എട്ടു മണി ആവുന്നതോടെ ഭക്ഷണം കഴിച്ച് താന്‍ എല്ലാ പരിപാടിയും കഴിച്ച് ഉറങ്ങാന്‍ കിടക്കുമെന്ന് അനുഷ്ക പറയുന്നു. അതായത് ഉറക്കത്തിനും തന്റെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ പ്രത്യേക പങ്കുണ്ടെന്ന് അനുഷ്ക പറയുന്നു.



Click it and Unblock the Notifications
