Just In
- 53 min ago
ആമസോണ്‍ സെയില്‍; ഹെല്‍ത്ത് ഉപകരണങ്ങള്‍ക്ക് 60 ശതമാനം വരെ വിലക്കിഴിവ്
- 1 hr ago
Budh Gochar August 2022: ബുധന്റെ കന്നി രാശി സംക്രമണം; പ്രശ്നങ്ങളുയരും ഈ 3 രാശിക്ക്
- 5 hrs ago
Daily Rashi Phalam: പങ്കാളിത്ത കച്ചവടത്തില്‍ നേട്ടം, വിദ്യാര്‍ത്ഥികള്‍ക്ക് വിജയം; രാശിഫലം
- 16 hrs ago
നല്ല ഇഞ്ചി-വെളുത്തുള്ളി രസം പ്രസവ ശേഷം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും
Don't Miss
- Automobiles
പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ? ഏതാകും മികച്ച ഡീൽ??
- Movies
'ഒന്നുമല്ലാത്ത കാലത്ത് ചെയ്ത സഹായങ്ങൾ അല്ലു മറന്നു'; നടന്റെ കുടുംബത്തിൽ പ്രശ്നങ്ങൾ; വീടുവിട്ടിറങ്ങി സഹോദരൻ
- Finance
ബാങ്കിനെ വെല്ലും പലിശയും സുരക്ഷയും; 7.15 ശതമാനം പലിശ നൽകുന്ന റിസർവ് ബാങ്ക് നിക്ഷേപം
- News
'സിവിൽ സർവീസ് പരിശീലനം ഉപേക്ഷിച്ച് സൈന്യത്തിലേക്ക്, സാഹസികത ഇഷ്ടം'... നഷ്ടമായത് ധീര യോദ്ധാവിനെ
- Sports
IND vs ZIM: ദീപക് കളിയിലെ താരമായി, പക്ഷെ 'അവന് അല്‍പ്പം ഭയപ്പെട്ടു', ചൂണ്ടിക്കാട്ടി കൈഫ്
- Travel
ലോക ഫോട്ടോഗ്രഫി ദിനം: യാത്രകളിലെ ഫോട്ടോഗ്രഫി മികച്ചതാക്കാം..ക്യാമറ ബാഗില്‍ വേണം ഈ സാധനങ്ങള്‍
- Technology
Nothing Phone 1: നത്തിങ് ഫോൺ 1 ന് വില കൂട്ടി; ഇതാണ് കാരണം
നിറം കുറവെങ്കിലും സുന്ദരിയാകാം!!
ഇരുണ്ട നിറക്കാര്‍ക്ക് ഇണങ്ങുന്ന മേക് അപ്പുകള്‍ പലപ്പോഴും പരിമിതമാണ്. ലിപ്സ്റ്റിക് മുതല്‍ ഐഷാഡോ വരെയുള്ള പലതും വൈവിധ്യമാര്‍ന്ന തരത്തില്‍ ലഭ്യമാകും. എന്നാല്‍, ഫൗണ്ടേഷന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ നല്‍കണം.
ഇരുണ്ട നിറക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ ഫൗണ്ടേഷന് നിറം കണ്ടെത്താന്‍ വളരെ പ്രയാസമാണ്. അതു കൊണ്ട് പലപ്പോഴും ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാകും.
വെളുത്ത നിറമുള്ളവര്‍ക്ക് ഏത് തരത്തിലുള്ള മേക് അപ്പുകള്‍ ഉപയോഗിക്കാം എന്നല്ല മറിച്ച് ഇരുണ്ട നിറമുള്ളവര്‍ മേക്അപ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചെയ്യുന്ന ചെറിയ പിഴവവുകള് വലിയ രീതിയിലായിരിക്കും പലപ്പോഴും പ്രതിഫലിക്കുക.
ചര്‍മ്മ സംരക്ഷണം
ഇരുണ്ട നിറമുള്ളവര്്ക്ക് പൊതുവെ വളരെ നല്ല ചര്‍മ്മം ആയിരിക്കും ഉണ്ടായിരിക്കുക. അവരുടെ ഏറ്റവും വലിയ സമ്പത്തും ഇതു തന്നെയാണ്. അതുകൊണ്ട് ചര്‍മ്മത്തിന്റെ ഈ ഗുണം നിലനിര്‍ത്താന്‍ ശ്രമിക്കേണ്ടതുണ്ട്. പല പ്രശ്നങ്ങളും പരിഹരിക്കാന്‍ ഇത് സഹായിക്കും. നല്ല ചര്‍മ്മത്തില്‍ ഫൗണ്ടേഷന് ഇടുന്നത് എളുപ്പവും കാഴ്ചയില്‍ മനോഹരവുമായിരിക്കും.
ഇണങ്ങുന്ന നിറം
ഫൗണ്ടേഷന്റെ കാര്യത്തില്‍ ഇരുണ്ട നിറക്കാര്‍ക്ക് ഇണങ്ങുന്ന നിറങ്ങള്‍ കുറവായിരിക്കും. എന്നാല്‍, പരിമിതമായവയില്‍ നിന്നും നിങ്ങളുടെ നിറത്തിന് ഏറ്റവും ഇണങ്ങുന്നത് തിരഞ്ഞെടുക്കുക. ചര്‍മ്മത്തിന് വെളുത്ത നിറം നല്‍കുക എന്നതാവരുത് നിങ്ങളുടെ ലക്ഷ്യം പകരം നിങ്ങളുടെ നിറത്തിന് പരമാവധി ഭംഗി നല്‍കുക എന്നതായിരിക്കണം.
കുറഞ്ഞ മേക്അപ്
ഇരുണ്ട നിറമുള്ളവര്‍ അമിതമായ മേക്അപ് ഒഴിവാക്കുന്നതാണ് നല്ലത്. കുറഞ്ഞ മേക് അപ് ആണ് അവര്‍ക്ക് ഭംഗി നല്‍കുക. ചര്‍മ്മത്തിന്റെ സൗന്ദര്യം പ്രകടമാക്കുന്നതരത്തില്‍ പരിമിതമായ ഫൗണ്ടേഷന് നല്‍കുക.
ദ്രവ രൂപത്തിലുള്ള ഫൗണ്ടേഷന്
ദ്രവ രൂപത്തിലുള്ള ഫൗണ്ടേഷന് തിരഞ്ഞെടുക്കുക.ജെല്ലിനേക്കാള്‍ എളുപ്പത്തില്‍ ചര്‍മ്മത്തില്‍ ഇടാന്‍ നല്ലത് ദ്രവ രൂപത്തിലുള്ള ഫൗണ്ടേഷന് ആണ്. വരകളും ചുളവുകളും വീഴാതെ ചര്‍മ്മത്തില്‍ ചേര്‍ന്നിരിക്കാന്‍ ഇതാണ് നല്ലത്.
സ്വാഭാവിക ചര്‍മ്മം നിലനിര്‍ത്തുക
സ്വാഭാവിക ചര്‍മ്മത്തിന്റെ ഭംഗി നിലനിര്‍ത്തുക എന്നതായിരിക്കണം മേക് അപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ മനസ്സിലുണ്ടാവേണ്ട കാര്യം. മുഖത്തേക്കുള്ള ഒറ്റ നോട്ടം മതി കണ്ണ് തിരിക്കാന്‍ അതുകൊണ്ട് സ്വാഭാവികത തോന്നിക്കുന്നതായിരിക്കണം മേക്അപ്പ്.
പരസ്പരം ഇണങ്ങുന്നവ
ഉപയോഗിക്കുന്ന
മേക്അപ്പുകള്‍
ഒരോന്നും
മറ്റുള്ളവയ്ക്ക്
ഇണങ്ങുന്നതായിരിക്കാന്
ശ്രദ്ധിക്കണം.
ഐഷാഡോയും
ലിപ്സ്റ്റിക്കും
പരസ്പരം
ഇണങ്ങുന്നത്
തിരഞ്ഞെടുക്കുന്നത്
പോലെ
തന്നെ
ഫൗണ്ടേഷന്
യോജിക്കുന്നവ
കൂടി
ആയിരിക്കണം.
ഇണങ്ങുന്ന
ഫൗണ്ടേഷന്
തിരഞ്ഞെടുക്കുന്നത്
പോലെ
തന്നെ
അവയ്ക്ക്
ഇണങ്ങുന്ന
ഐഷാഡോയും
ലിപ്സ്റ്റിക്കും
തിരഞ്ഞെടുക്കുക.
പിങ്ക്
,
ഇളം
വയലറ്റ്
പോലുള്ള
തെളിഞ്ഞ
നിറങ്ങള്‍
ഒഴിവാക്കി
കടുത്ത
നിറങ്ങള്‍
തിരഞ്ഞെടുക്കുക.