Latest Updates
-
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്!
ഒലീവ് ചര്‍മ്മത്തിന് ഇണങ്ങുന്ന നിറങ്ങള്‍
നിങ്ങളുടേത് ഒലീവ് ചര്‍മ്മമാണോ, എങ്കില്‍ നിങ്ങള്‍ ഭാഗ്യമുള്ളവരാണ്്! സാധ്യമായ നിറങ്ങളില്‍ ഏറ്റവും ആഢംബരപൂര്‍ണ്ണവും മനോഹരവുമായ നിറമാണ് ഇത് . ഒലീവ് ചര്‍മ്മം ഉള്ളവര്‍ക്ക് നല്ല കറുത്ത അല്ലെങ്കില്‍ തവിട്ട് നിറമാര്‍ന്ന മുടിയും തവിട്ട് നിറമുള്ള കണ്ണുകളും ആയിരിക്കും പൊതുവെ. ചര്‍മ്മത്തിന് ഒലീവ് നിറമാണെങ്കില്‍ അതിനിണങ്ങുന്ന നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ നിങ്ങളുടെ സ്വാഭാവിക സൗന്ദര്യം എടുത്തുകാട്ടാന്‍ കഴിയും.
ഒലിവ് ചര്‍മ്മത്തിന് ഇണങ്ങുന്ന 10 നിറങ്ങള്‍

1. വെള്ള
ഒലീവ് നിറമുള്ള ചര്‍മ്മത്താല്‍ അനുഗ്രഹീതരായവര്‍ സാധ്യമാകുന്നത്ര രീതിയില്‍ ഇതിന്റെ ഭംഗി എടുത്തു കാട്ടാന്‍ ശ്രമിക്കണം. വെളുത്ത വസ്ത്രങ്ങളേക്കാള്‍ ഒലീവ് നിറത്തെ എടുത്തു കാട്ടുന്ന മറ്റൊന്നുമില്ല. വെളുപ്പ് നിങ്ങളുടെ നിറത്തെ ഗൂഢവും സമൃദ്ധവുമാക്കും.
2. മെറൂണ്‍
ഒലീവ് ചര്‍മ്മമുള്ളവര്‍ക്ക് ഇണങ്ങുന്ന മറ്റൊരു നിറമാണ് മെറൂണ്‍. പ്രത്യേകിച്ച് തണുപ്പുള്ള മാസങ്ങളില്‍.മെറൂണിന്റെ പല നിറഭേദങ്ങളിലുള്ള വസ്ത്രങ്ങള്‍ നിങ്ങള്‍ക്ക് പാര്‍ട്ടികളിലും മറ്റും തീഷ്ണവും ആകര്‍ഷകവുമായ തിളക്കം നല്‍കും.
3. പിങ്ക്
ഒലീവ് ചര്‍മ്മമുള്ള സ്ത്രീകളും പുരുഷന് മാരും തീര്‍ച്ചയായും പിങ്ക് നിറമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും തിരഞ്ഞെടുക്കുന്നത് ഗുണകരമാകും. ഒലീവ് ചര്‍മ്മമുള്ളവര്‍ക്ക് പിങ്ക് നിറം ആകര്‍ഷകത്വവും ഭംഗിയും നല്‍കും, പ്രത്യേകിച്ച് വേനല്‍ കാലത്ത്.
4. പച്ച
ഒലീവ് ചര്‍മ്മമുള്ളവര്‍ക്ക് പച്ച നിറം പ്രത്യേകിച്ച് ഒലീവ് പച്ച എത്രത്തോളം ഇണങ്ങുമെന്ന് അധികമാര്‍ക്കും അറിയില്ല. പച്ചയുടെ ഈ നിറഭേദം നിങ്ങളുടെ കണ്ണുകള്‍ക്കും മുടിക്കും തീവ്രത നല്‍കും. പച്ച വസ്ത്രം ധരിച്ച് നീണ്ട മുടി തോളില്‍ കൂടി വിടര്‍ത്തി ഇടുന്നത് ഏറെ ആകര്‍ഷകമായിരിക്കും.
5. മഞ്ഞ
ഒലീവ് മിറമുള്ള മിക്ക സ്ത്രീകളുടെയും പുരുഷന്മാരുടെയും ചര്‍മ്മത്തിന് അടിസ്ഥാനപരമായി ഒരു മഞ്ഞനിറം ഉണ്ടായിരിക്കും. അതിനാല്‍ മഞ്ഞ ഷര്‍ട്ട്, ടൈ, മുടിയിലെ ആഭരണങ്ങള്‍ എന്നിവ ധരിക്കുന്നത് ഈ തീഷ്ണ നിറത്തിന് എടുപ്പ് നല്‍കും.ഏത് കാലത്തും മഞ്ഞ നിറം ധരിക്കാം പ്രത്യേകിച്ച് തെളിച്ചമുള്ള വസന്തകാലത്ത്.
6. കറുപ്പ്
ഏത് മനുഷ്യര്‍ക്കും ഭംഗി നല്കുന്ന നിറമാണ് കറുപ്പ് , എന്ന് കരുതി ഒലീവ് നിറമുള്ളവര്‍ ഈ നിറം ഒഴിവാക്കേണ്ടതില്ല. ഒലീവ് നിറമുള്ളവരുടെ തവിട്ട് കണ്ണുകള്‍ക്ക് കൂടുതല്‍ ആഴം നല്കാന് കറുപ്പ് നിറം സഹായിക്കും. നിങ്ങളുടെ നിറത്തിന്റെ സ്വാഭാവികമായ തിളക്കം കറുപ്പ് എടുത്ത് കാട്ടും.
7. കടും നീല
ശൈത്യകാലമാണ് ഒലീവ് നിറമുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമായ കാലം . ഇരുണ്ട നിറങ്ങള്‍ക്ക് ഇവര്‍ക്ക് ഏറ്റവും ഇണങ്ങുന്ന സമയമാണിത്. ശൈത്യകാല രാത്രികളില്‍ പാര്‍ട്ടിക്കും ആഘോഷങ്ങള്‍ക്കും കടും നീല വസ്ത്രങ്ങള്‍ അണിഞ്ഞ് പോകുന്നത് ഇവരെ കൂടുതല്‍ ആകര്‍ഷണീയരാക്കും. ഇവരുടെ നിറത്തെ എടുത്ത് കാണിക്കാന്‍ ഈ നിറം സഹായിക്കും.
8. പര്‍പ്പിള്‍
രാജകീയ നിറമാണ് പര്‍പ്പിള്‍ എന്നറിയാമോ? പണ്ട് കാലത്ത് രാജാക്കന്മാരും രാജ്ഞിമാരും ധരിച്ചിരുന്ന നിറമാണ് ഇത്. അധികാരത്തിന്റെ അടയാളമായിരുന്നു ഈ നിറം. സ്വന്തം ഭംഗി എടുത്തു കാട്ടാന്‍ ആഗ്രഹിക്കുന്ന ഒലീവ് വര്‍ണ്ണമുള്ളവര്‍ തീര്‍ച്ചയായും പര്‍പ്പിള്‍ നിറമുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കണം.ഒലീവ് നിറത്തിന് ആഴം നല്കുന്ന നിറമാണിത്.
9. തവിട്ട് നിറം
ചിലത് ശ്രദ്ധിക്കപ്പെടാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം അതില്‍ നിന്നും തികച്ചും വ്യത്യസ്തമായത് ഇതിനടുത്തായി വയ്ക്കുക എന്നതാണ്. അതിനാലാണ് ഒലീവ് ചര്‍മ്മമുള്ളവര്‍ക്ക് വെളുത്ത നിറം ഇണങ്ങുന്നത്. അതേപോലെ തന്നെ അവയെ എടുത്തുകാട്ടുന്ന നിറങ്ങളും കണ്ണിന് ആകര്‍ഷകമാകും. ഒലീവ് നിറം തവിട്ടിനോട് അടുത്ത് നില്ക്കുന്നതിനാല് , തവിട്ട് നിറത്തിലുള്ള സെറ്റര്‍, തൊപ്പി, വസ്ത്രങ്ങള്‍ എന്നിവ നന്നായി ഇണങ്ങും.
10. മഞ്ഞകലര്ന്ന തവിട്ട്
ഒലീവ് ചര്‍മ്മമുള്ളവര്‍ ഈ ക്ലാസ്സിക് നിറം ഒരിക്കലും ഒഴിവാക്കരുത്. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങി എന്തും ഈ നിറത്തില്‍ തിരഞ്ഞെടുക്കാം. മഞ്ഞ, തവിട്ട്, പച്ച നിറങ്ങളുടെ നിറങ്ങളുടെ ഈ സങ്കര നിറം നിങ്ങളുടെ ചര്‍മ്മത്തെ കൂടുതല്‍ ആകര്‍ഷകമാക്കും. ഏത് കാലത്തും നിങ്ങളുടെ ചര്‍മ്മത്തിന്റെ അടിസ്ഥാനപരമായ നിറഭേദങ്ങളെ എടുത്തുകാട്ടാന്‍ ഈ വര്‍ണ്ണം സഹായിക്കും.



Click it and Unblock the Notifications