Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കല്യാണ ദിവസം വയര്‍ ഒളിപ്പിക്കാം
സ്ത്രീകളുടെ ജീവിതത്തില്‍ ഏറ്റവും കാത്തിരിക്കുന്നതും സ്വപ്നം കാണുന്നതുമായ നിമിഷമാണ് കല്യാണം. നിങ്ങള്‍ ഉടന്‍ വധുവാകാന്‍ തയ്യാറെടുക്കുകയാണെങ്കില്‍ ഏറ്റവും മുന്‍ഗണന നല്‍കുക കല്യാണ ദിവസം കാഴ്ചയില്‍ ഏറ്റവും മനോഹരികളായിരിക്കുന്നതിനായിരിക്കും.
അതുകൊണ്ട് തന്നെ സ്വപ്ന വേഷത്തില്‍ വയര്‍ ഒളിപ്പിക്കുന്നതെങ്ങനെ എന്നോര്‍ത്ത് ആശങ്കപ്പെടുക സ്വാഭാവികമാണ്. ആവശ്യത്തിന് സമയമില്ല എങ്കില്‍ കല്യാണ ദിവസത്തിന് മുമ്പ് ശരീരത്തിന്റെ ഭംഗി നേടാനും വയര്‍ കുറയ്ക്കാനും കഴിഞ്ഞെന്നു വരില്ല. എന്നു കരുതി നിങ്ങള്‍ പ്രയാസപ്പെടേണ്ട , നിങ്ങള്‍ക്ക് വേണ്ടി ചില എളുപ്പ വഴികള്‍ ഇതാ. വയര്‍ കുറയ്ക്കാന്‍ 10 ദിന പദ്ധതി

ആദ്യത്തെ കാര്യം ആദ്യം
ശരീരത്തിന് വടിവ് തോന്നിപ്പിക്കാന്‍ സഹായിക്കുന്ന പ്രത്യേകം തയ്യാറാക്കിയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക. ഇലാസ്റ്റിക് ഷേപ്വെയര്‍ ധരിച്ചാല്‍ വയറിന് ചുറ്റുമുള്ള കൊഴുപ്പ് അരയിലേക്കും നടുവിലേക്കും പരന്നതായ തോന്നല്‍ ഉണ്ടാക്കും. ഇവ ധരിച്ചിട്ട് സൗകര്യപ്രദമല്ലന്നും വയര്‍ കൂടുതലാണന്നും തോന്നുകയാണെങ്കില്‍ ഇലാസ്റ്റിക് ബെല്ലി -ബാന്‍ഡ് ഉപയോഗിക്കാം. ഇവയും ശരീരഭംഗി നല്‍കും.
ഇണങ്ങുന്ന വിവാഹ വസ്ത്രം
വിവാഹ ദിവസം ധരിക്കാന്‍ നിങ്ങള്‍ക്ക് ഏറ്റവും ഇണങ്ങുന്ന വസ്ത്രം വേണം തിരഞ്ഞെടുക്കാന്‍. നിങ്ങളുടെ ഡിസൈനറുടെയും തയ്യല്‍ക്കാരന്റെയും സഹായം ഇതിന് തേടാം. സാരിയുടെ മുന്താണിയും ലെഹങ്കയുടെ ദുപ്പട്ടയും മറ്റും വിടര്‍ത്തിയിട്ട് വയര്‍ മറയ്ക്കാം. വിടര്‍ന്ന അടിഭാഗമുള്ള ലെഹങ്ക അര ചെറുതാണന്ന് തോന്നിപ്പിക്കും. കൂടാതെ ശരീരത്തിന്റെ അളവുകള്‍ ആനുപാതികമാണന്ന് തോന്നിപ്പിക്കും. അരയ്ക്കു ചുറ്റും കൂടുതല്‍ എംബ്രോയിഡറി വരുന്നവ ഉപേക്ഷിക്കുക. അരികുകളില്‍ മാത്രമായി ഇവ പരിമിതപ്പെടുത്തുക. വീതി കൂടിയ കരയാണ് വേണ്ടതെങ്കില്‍ ലെഹെങ്കയുടെ നിറം തിരഞ്ഞെടുക്കാം. തീവ്ര നിറങ്ങള്‍ വീതി കൂടുതല്‍ തോന്നിപ്പിക്കും.ദുപ്പട്ടയുടെ മുന്‍ അറ്റം കൊണ്ട് അര മറയ്ക്കുക. ലെഹങ്ക തുടങ്ങുന്നതിന് തൊട്ടു താഴെ വരെ നീളമുള്ള ചോളി തിരഞ്ഞെടുക്കുന്നതും ഭംഗി നല്‍കും.
വസ്ത്രങ്ങളിലെ അലങ്കാരങ്ങള്‍
ഒറ്റ നിറത്തില്‍ ലളിതമായ ഡിസൈനുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക, അതിന് ശേഷംചുറ്റും അലങ്കാരങ്ങള്‍ ചെയ്യുക. ഏകവര്ണ്ണം ന്യൂനതകള്‍ മറയ്ക്കുകയും അലങ്കാരങ്ങള്‍ മികച്ചതിനെ എടുത്തു കാട്ടുകയും ചെയ്യും. സ്വീക്വന്‍സ്, ക്രിസ്റ്റല്‍, ലേസ്, നെറ്റ് തുടങ്ങിയവ കൊണ്ട് വസ്ത്രം അലങ്കരിക്കുന്നത് അരവണ്ണത്തില് നിന്നുള്ള ശ്രദ്ധ മാറ്റാന്‍ സഹായിക്കും. എന്നാല്‍, ഇത്തരം അലങ്കാരങ്ങള്‍ കൂടുതലാവാതെ ശ്രദ്ധിക്കണം. കൂടുതലായാല്‍ വണ്ണം കൂടുതല്‍ തോന്നിപ്പിക്കും.
മറ്റ് കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുക
നിങ്ങളുടെ നല്ല സവിശേഷതകള്‍ എടുത്തുകാട്ടുന്നതിന് ശ്രദ്ധ നല്‍കുക. മനോഹരമായ മേക്അപ്പ്, ഭംഗിയുള്ള കഴുത്ത്, ആകര്‍ഷകമായ ഹെയര്‍സ്റ്റൈല്‍ എന്നിവ അരവണ്ണത്തില് നിന്നുള്ള ശ്രദ്ധ തിരിക്കും. നിറമുള്ള കൈകളാണെങ്കില്‍ കൈകളില്ലാത്ത ചോളി ധരിച്ച് ഇവയുടെ ഭംഗി എടുത്തു കാട്ടാം. ആകര്‍ഷകമായ ആഭരണങ്ങള്‍ ധരിക്കാന്‍ മറക്കരുത്. പാര്‍ട്ടിക്കും വിവാഹ ശേഷമുളള സല്‍കാരങ്ങള്‍ക്കും ആഭരണങ്ങളോടു കൂടിയ പേഴ്സ് കയ്യില്‍ കരുതാം. ഇപ്പോള്‍ അതത്ര പ്രയാസമല്ല.
സാരി
നിങ്ങളുടെ രൂപം ഭംഗിയുള്ളതാക്കുന്നതില്‍ സാരിയെ വിശ്വസിക്കാം. ഭംഗി നല്‍കുക മാത്രമല്ല അരവണ്ണം പുറത്ത് കാണിക്കാതെ മറയ്ക്കാനും ഇവ സഹായിക്കും. കൂടാതെ നീളം തോന്നിപ്പിക്കും. എംബ്രോയ്ഡറി ചെയ്ത സാരികള്‍ അല്ലെങ്കില്‍ ഒറ്റനിറത്തില്‍ മറ്റ് അലങ്കാരങ്ങള്‍ ചെയ്ത സാരികള്‍ വധുവിന്റെ പ്രൗഢി നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. വീതിക്കരയുള്ള സാരികള്‍ ഒഴിവാക്കുക. കാരണം ഇവ നിങ്ങള്‍ക്ക് വണ്ണം തോന്നിപ്പിക്കും. മുന്താണി ഞൊറിഞ്ഞിടാതെ വിടര്‍ത്തി ഇടുക. ഇത് അര മറയ്ക്കാനും ഭംഗി തോന്നിപ്പിക്കാനും സഹായിക്കും.



Click it and Unblock the Notifications
