Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മഴക്കാലത്ത് വധുവായൊരുങ്ങുമ്പോള്....
മഴക്കാലം ഒരുങ്ങി നടക്കാന്‍ അത്ര അനുയോജ്യമായ സമയമല്ല. അതുകൊണ്ട് തന്നെ ഈ സമയത്താണ് വിവാഹമെങ്കില്‍ വധുവാകാന്‍ തയ്യാറെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.
നിങ്ങളുടെ രൂപത്തിനും കാലാവസ്ഥയ്ക്കും ഇണങ്ങുന്നതായിരിക്കണം ഒരുക്കങ്ങള്‍. മഴക്കാലത്ത് വധുവാകാന്‍ ഒരുങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒരുക്കത്തിന് മുമ്പുള്ള തയ്യാറെടുപ്പ്
വിവാഹ ദിനത്തിന് വേണ്ടി നിങ്ങളുടെ ചര്‍മ്മം സജ്ജമാക്കിയിരിക്കണം. മുഖത്ത് എല്ലാ മേക് അപ്പും ഇടുന്നതിനാല്‍ ചര്‍മ്മത്തിലെ ജലാംശം ഉറപ്പ് വരുത്തുകയും ചര്‍മ്മം വരളാതെ നോക്കുകയും വേണം.
നിങ്ങളുടേത് വരണ്ട ചര്‍മ്മമാണെങ്കില്‍ കണ്ണിന് താഴെ,മുക്ക്, താടി, കഴുത്ത് തുടങ്ങിയ ലോല പ്രദേശങ്ങള്‍ക്ക് അധിക ശ്രദ്ധ നല്‍കണം.

മഴക്കാലത്ത് വധുവായൊരുങ്ങുമ്പോള്....
മഴക്കാലമായതിനാല്‍ ചുണ്ടിന് നല്‍കാനുള്ള നിറങ്ങളിലും ശ്രദ്ധ വേണം. വിവാഹ ദിവസം ചുണ്ടിന് അല്പം തിളക്കം നല്കാനാഗ്രഹിക്കുന്നുവെങ്കില് ലിപ് ഗ്ലോസ്സിന് പകരം ലിപ് ബാം ഉപയോഗിക്കുക. കണ്ടുപിടിക്കാന്‍ പ്രയാസവും അതേസമയം വളരെ സൗകര്യപ്രദവുമാണിത്. വൈകുന്നേരങ്ങളില്‍ തെളിച്ചമുള്ള ലിപ് ഷെയ്ഡുകള്‍ ഉപയോഗിക്കാം. കാന്‍ഡി പിങ്ക്, ഇളം ചുവപ്പ്, ചുവപ്പ് തുടങ്ങിയ ഷെയ്ഡുകള്‍ വൈകുന്നേരങ്ങള്‍ക്ക് ഇണങ്ങിയതാണ്.

മഴക്കാലത്ത് വധുവായൊരുങ്ങുമ്പോള്....
വര്‍ഷകാലത്ത് ലോഹ ഐഷാഡോ നന്നായിരിക്കും. പകല്‍ സമയത്ത് നിറമുള്ള ഐഷാഡോ ആയിരിക്കും ഭംഗി. വൈകുന്നേരങ്ങളില്‍ തവിട്ട്, ചാരം, കറുപ്പ്, ചെമ്പ് നിറങ്ങളില്‍ ഉള്ള ഐഷാഡോ തിരഞ്ഞെടുക്കുക. ലോഹ ഐലൈനറുകളും നല്ലതായിരിക്കും. വാട്ടര്‍പ്രൂഫ് മസ്കാരകളായിരിക്കും ഉചിതം. പ്രൊഫഷണലായിട്ടുള്ലവരാണ് മേക് അപ് ചെയ്യിച്ചതെങ്കില്‍ ഇടയ്ക്കിടെ മിനുക്കേണ്ട ആവശ്യം വരില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ മേക് അപ് സാധനങ്ങള്‍ കൈയില്‍ കരുതാം.

മഴക്കാലത്ത് വധുവായൊരുങ്ങുമ്പോള്....
മുഖത്തിന്റെ ഭാവവും വ്യാപ്തിയും പൂര്‍ണമായി സന്തുലിതമാക്കുന്ന രീതിയിലായിരിക്കണം മേക് അപ്. ഇത് എടുത്തറിയുന്ന തിരത്തിലായിരിക്കണം നിറങ്ങളും തിളക്കവും നല്കാന്. മുഖത്തിന്റെ നടുക്ക്, പുരികത്തിന് താഴെ, കവിളുകള്‍ എന്നിവിടങ്ങളിലെ തിളക്കത്തിന്റെ ആവശ്യമുള്ളു.

മഴക്കാലത്ത് വധുവായൊരുങ്ങുമ്പോള്....
അടുത്തുള്ള ചിത്രങ്ങള്‍ എടുക്കുന്നതിന് അനുയോ്യമായ രീതിയിലായിരിക്കണം മേക് അപ്. ഒന്നും അധികമാകരുത്. സ്വാഭാവികത നിലനിര്‍ത്തുക. ഫൗണ്ടേഷന് ഷെയ്ഡ് വളരെ പ്രധാനപ്പെട്ടതാണ്. ചര്‍മ്മത്തിന്റെ നിറത്തേക്കാള്‍ കുറഞ്ഞ ഷെയ്ഡുകള്‍ തിരഞ്ഞെടുക്കരുത്. ചര്‍മ്മത്തിന്റെ നിറത്തിന് അനുയോജ്യമായത് തിരഞ്ഞെടുക്കുക. ഒരേസമയം നിരവധി നിറങ്ങള്‍ മുഖത്ത് പുരട്ടുന്നത് ഒഴിവാക്കുക. ഏതെങ്കിലും ഒരു സവിശേഷതയ്ക്ക് പ്രാധാന്യം നല്‍കുക. കണ്ണിനോ ചുണ്ടിനോ തെളിച്ചമുള്ള നിറം നല്‍കുക.

മഴക്കാലത്ത് വധുവായൊരുങ്ങുമ്പോള്....
പ്രൊഫഷണലായി മേക് അപ് ചെയ്യുന്നവരാണ് വിവാഹ ദിവസം വധുവിനെ ഒരുക്കുന്നതെങ്കിലും കണ്ണ് മുതല്‍ ചുണ്ട് വരെ എല്ലാത്തിന്റെയും മേക് അപ് ദീര്‍ഘനേരം നിലനില്‍ക്കുമെന്ന് ഉറപ്പ് വരുത്തുക. ആവശ്യമെങ്കില്‍ ഉപയോഗിക്കാനായി അത്യാവശ്യം മേക് അപ് സാധനങ്ങള്‍ എപ്പോഴും കരുതുക. സൗന്ദര്യ, ആരോഗ്യസംബന്ധമായ വാര്‍ത്തകള്‍ കൂടുതറിയാന്‍ ഞങ്ങളുടെ ഫേസ്ബുക് പേജിലേക്കു പോകൂ, ലൈക് ചെയ്യു, ഷെയര്‍ ചെയ്യൂ, https://www.facebook.com/boldskymalayalam



Click it and Unblock the Notifications
