Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ചര്‍മ്മത്തിനിണങ്ങിയ നെയില്‍ പോളിഷ്
ചിലപ്പോള്‍, മറ്റുപലര്‍ക്കും മികച്ചതായി കാണപ്പെടുന്ന നിറങ്ങള്‍ നിങ്ങള്‍ക്ക് ഒരു ദുരന്തമായി മാറും .
നിങ്ങള്‍ ഇത് ധരിക്കുമ്പോള്‍ വര്‍ണ്ണ രഹിതമായോ ഇല്ലാത്തതായോ തോന്നിപ്പിക്കും. നിങ്ങളുടെ കൈകള്‍ക്ക് ഇണങ്ങാത്തതായും തെളിച്ച കൂടുതലുള്ളതായും തോന്നിപ്പിക്കും. നെയില്‍ പോളിഷിന് ശരിയായ നിറഭേദം തിരഞ്ഞെടുക്കുന്നതിലൂടെ വിരലുകളുടെ നിറം എടുത്തുകാട്ടാന്‍ കഴിയും
നഖങ്ങള്‍ക്ക് നിറം നല്കുമ്പോള് മനസ്സിലോര്ക്കേണ്ട പ്രധാന കാര്യം നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറമാണ് . ചര്‍മ്മത്തിന് ഇണങ്ങുന്ന നിറം നഖങ്ങള്‍ക്കായി തിരഞ്ഞെടുത്താല്‍ മാത്രമെ സൗന്ദര്യത്തിന് മാറ്റ് കൂട്ടൂ.
നഖങ്ങള്‍ക്ക് നിറം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധക്കേണ്ട കാര്യങ്ങള്‍
നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറത്തിന് ശരിക്കും ഇണങ്ങുന്ന നിറം വേണം നഖങ്ങള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കാന്‍. അതായത്

നെയില്‍ പോളിഷ്
മങ്ങിയ ചര്‍മ്മമുള്ളവര്‍ മങ്ങിയ നിറങ്ങള്‍ തിരഞ്ഞെടുക്കുക.
ഇടത്തരം നിറമുള്ളവര്‍ അല്പം ഇരുണ്ട നിറങ്ങള്‍ ഉപയോഗിക്കുക
ഇരുണ്ട ചര്‍മ്മമുള്ളവര്‍ ഇരുണ്ട നിറങ്ങള്‍ ഉപയോഗിക്കുക

നല്ല വെളുത്ത ചര്‍മ്മം
നല്ലപോലെ വെളുത്ത ചര്‍മ്മം ഉള്ളവരുടെ നിറത്തില്‍ പിങ്ക് അടങ്ങിയിരിക്കും.
പരീക്ഷിച്ച് നോക്കാവുന്ന നിറങ്ങള്‍
പേസ്റ്റല്‍ നിറങ്ങള്‍ പരീക്ഷിച്ച് നോക്കുക.
വളരെ ഇരുണ്ട നിറങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ഇരുണ്ട നീല, നേവി ബ്ലൂ തുടങ്ങിയ നിറഭേദങ്ങള്‍ നല്ലതാണ്. കടും ചുവപ്പും പിങ്കും ഇരുണ്ട നിറങ്ങളില്‍ നല്ലതാണ്.
ഒഴിവാക്കേണ്ട നിറങ്ങള്‍
കറുത്ത നിറം ഒഴിവാക്കുക.
പിങ്ക് ഏറെ അടങ്ങിയിട്ടുള്ള നിറങ്ങള്‍ ഒഴിവാക്കുക
ചര്‍മ്മത്തിന്റെ നിറം തന്നെയുള്ള സുതാര്യ നിറങ്ങള്‍ ഒഴിവാക്കുക.

തവിട്ട് ചര്‍മ്മം
തവിട്ട് ചര്‍മ്മമുള്ളവര്‍ക്ക് വിവിധ നിറങ്ങള്‍ എളുപ്പത്തില്‍ ഉപയോഗിക്കാം
പരീക്ഷിക്കാവുന്ന നിറങ്ങള്‍
ഇളം പിങ്ക്, പര്‍പ്പിള്‍, നീല, ചുവപ്പ്
വെള്ളി, ചുവപ്പ് കലര്‍ന്ന കാപ്പി നിറം
പീച്ച്, മങ്ങിയ തവിട്ട്
ഒഴിവാക്കേണ്ട നിറം
സ്വര്‍ണ്ണ, ലോഹ നിറങ്ങള്‍

ഇരുണ്ട ചര്‍മ്മം
കടും നിറങ്ങളാണ് അനുയോജ്യം
പരീക്ഷിക്കാവുന്ന നിറങ്ങള്‍
ചുവപ്പ്, പര്‍പ്പിള്‍, തെളിഞ്ഞ ഓറഞ്ച്
ഒഴിവാക്കേണ്ട നിറങ്ങള്‍
പേസ്റ്റല്‍ നിറങ്ങളും ഇളം നിറങ്ങളും ഒഴിവാക്കുക
നെയില്‍ പോളിഷ് തിരഞ്ഞെടുക്കുമ്പോള്‍ നഖത്തിന്റെ നിറം ചര്‍മ്മത്തിന്റെ നിറത്തിന് പൂര്‍ണത നല്‍കുമെന്ന കാര്യം ഓര്‍ക്കുന്നതിനൊപ്പം സാഹചര്യവും കണക്കിലെടുക്കണം.
ഇതിന് പുറമെ നഖങ്ങള്‍ മുറിച്ച് വൃത്തിയായി സൂക്ഷിക്കുകയും വേണം.

ചര്‍മ്മത്തിനിണങ്ങിയ നെയില്‍ പോളിഷ്
ചര്‍മ്മത്തിന്റെ നിറത്തിനനുസരിച്ച് നഖത്തിന്റെ നിറം തിരഞ്ഞെടുക്കാന്‍ ഈ എളുപ്പ വഴികള്‍ സഹായിക്കും. നിങ്ങള്‍ക്ക് താല്പര്യമുള്ള നിറങ്ങള്‍ പരീക്ഷിച്ച് നോക്കാം.



Click it and Unblock the Notifications
