Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
'സുന്ദരിമാര്‍ ഈ തെറ്റുകള്‍ ചെയ്യരുത്'
അണിഞ്ഞൊരുങ്ങാന്‍ ഇഷ്ടമില്ലാത്ത സ്ത്രീകള്‍ അധികമുണ്ടാവില്ല. എന്നാല്‍ ഇതിനിടെ ചെറിയ കാര്യങ്ങളില്‍ പോലും അബദ്ധങ്ങള്‍ കാണിക്കുന്നവരാണ് ഇവരില്‍ ഭൂരിപക്ഷവും. ഉദാഹരണത്തിന് ചിലര്‍ എല്ലാ ദിവസവും മുടി കഴുകി വൃത്തിയാക്കും. മറ്റു ചിലര്‍ തല മുഴുവന്‍ കണ്ടീഷണര്‍ വാരിത്തേച്ച് മുടി മൃദുലമുള്ളതാക്കാന് ശ്രമിക്കും. ഇതിലൂടെ ചുരണ്ടമുടി നിവരുമെന്ന് കരുതുന്നവരും കുറവല്ല.
ഇനിയൊരു വിഭാഗമാണെങ്കില്‍ മുടിയോ മേക്കപ്പ് ബ്രഷുകളോ കഴുകി വൃത്തിയാക്കില്ല. പുരികത്തിലെ രോമങ്ങള്‍ മുഴുവന്‍ നീക്കി സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. ഇത്തരം അബദ്ധങ്ങള്‍ നിസ്സാരമാണെന്ന് തോന്നാം, എന്നാല്‍ ഇവ നിങ്ങളുടെ ചര്‍മ്മത്തെയും തലമുടിയെയും ദോഷകരമായി ബാധിച്ചേക്കാം. അതുകൊണ്ട് സുന്ദരിമാരായി നടക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

1. ബ്രഷുകള്‍ വൃത്തിയാക്കുക
ഇത് നിങ്ങള്‍ തന്നെ ചെയ്യണമെന്ന് നിങ്ങള്‍ക്ക് ബോദ്ധ്യമുണ്ടാകും, പക്ഷെ ചെയ്യാന്‍ മിനക്കെടില്ല. ബ്രഷുകള്‍ നന്നായി വൃത്തിയാക്കിയില്ലെങ്കില്‍ അവയില്‍ ബാക്ടീരിയകള്‍ വളരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും ബ്രഷുകള്‍ വൃത്തിയാക്കുക.

2. ദിവസവും ഷാംപൂ വേണ്ട
മുടിയുടെ സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുന്നതിന് ദിവസവും ഷാംപൂ ഉപയോഗിക്കണമെന്ന് കരുതുന്നവരുണ്ട്. ഇത് തെറ്റാണ്. ദിവസവും ഷാംപൂ ഉപയോഗിക്കുന്നതിവൂടെ മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടും. ഇത് മുടിയുടെ സൗന്ദര്യത്തെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും.

3. കണ്ടീഷണര്‍ അധികമാകരുത്
ആളുകള്‍ ഷാംപൂ ഉപയോഗിക്കുന്നത് പോലെ മുടിയിലും തലയോട്ടിയിലുമെല്ലാം കണ്ടീഷണര്‍ തേച്ചുപിടിപ്പിക്കാറുണ്ട്. തലയോട്ടിയോടുള്ള ചേര്‍ന്നുള്ള രോമഭാഗങ്ങള്‍ പുതിയതും ആരോഗ്യമുള്ളവയുമായിരിക്കും. അതുകൊണ്ട് മുടിയുടെ അറ്റത്ത് മാത്രം കണ്ടീഷണര്‍ പുരട്ടിയാല്‍ മതിയാകും.

4. കഴുത്തിനും ശ്രദ്ധ വേണം
ചര്‍മ്മസംരക്ഷണത്തിന് വേണ്ടി നിങ്ങള്‍ പലതും ചെയ്യുന്നുണ്ടാകും. ഇതിനിടെ നിങ്ങള്‍ കഴുത്ത് ക്ലെന്‍സ് ചെയ്യാനോ മോയിസ്ചുറൈസ് ചെയ്യാനോ മെനക്കെടാറുണ്ടോ? സൗന്ദര്യ സംരക്ഷണത്തിനായി ചെയ്യുന്ന കാര്യങ്ങള്‍ കവിളുകളിലെത്തുമ്പോള് നിര്‍ത്തരുത്. കഴുത്തിലെ ചര്‍മ്മത്തിനും ഇതെല്ലാം ആവശ്യമാണ്. അതിനാല്‍ കഴുത്തിലെ ചര്‍മ്മത്തെ ശ്രദ്ധയോടെ പരിപാലിക്കുക.

5. സമാധാനത്തോടെ ഒരുങ്ങുക
ഒരുങ്ങുന്നതിന് മുമ്പ് മോയിസ്ചുറൈസര്‍ പുരട്ടുന്നവര്‍ അത് ഉണങ്ങിയതിന് ശേഷമേ ഫൗണ്ടേഷന് പുരട്ടാവൂ. അല്‍പ്പം ക്ഷമ കാണിച്ചാല്‍ നിങ്ങള്‍ക്ക് അത്ഭുതകരമായ ഫലം ലഭിക്കും. ക്ഷമയ്ക്കല്ലാതെ മറ്റൊന്നിനും ഇത് നല്കാന് കഴിയില്ലെന്നും ഓര്‍ക്കുക. മോയിസ്ചുറൈസര്‍ ഉണങ്ങും മുമ്പ് മേക്കപ്പ് ചെയ്താല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറഞ്ഞ അവസ്ഥയിലാകും!

6. നിര്‍ദ്ദേശങ്ങള്‍ പാലിക്കുക
ഒന്നും ആലോചിക്കാതെ സ്പോട്ട് ക്രീമുകള്‍ പുരട്ടുന്നവരുണ്ട്, ഒരിക്കലും അങ്ങനെ ചെയ്യരുത്. ഇത്തരം ക്രീമുകള്‍ മണിക്കൂറുകളോളം നിങ്ങളുടെ ചര്‍മ്മത്തില്‍ പ്രവര്‍ത്തിക്കും. അതിനാല്‍ കവറിന് പുറത്ത് എഴുതിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാത്രം അവ ഉപയോഗിക്കുക. മറ്റൊരു കാര്യം കൂടി ക്രീമുകള്‍ വലിയ കനത്തിന് തേയ്ക്കുന്നതും നല്ലതല്ല.

7. ഹെയര്‍ സ്റ്റൈലിംഗ് ശ്രദ്ധയോടെ
ഹെയര്‍ ഡ്രയര്‍, സ്ട്രെയ്റ്റ്നറുകള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. അനുയോജ്യമായ മുന്‍കരുതലുകളില്ലാതെ തലമുടി ചൂടാക്കിയാല്‍ അതിലെ ജലാംശം നഷ്ടപ്പെടും. മുടിയുടെ മൃദുത്വം നഷ്ടമാവുകയും അതിന്റെ ആരോഗ്യവും സൗന്ദര്യവും നശിക്കുകയും ചെയ്യും.

8. സൂക്ഷിച്ച് പുരികമെടുക്കുക
കണ്ണാടിയോട് ചേര്‍ന്നുനിന്ന് പുരികമെടുക്കുമ്പോള്, കൂടുതല്‍ രോമമുള്ള പ്രതീതി ലഭിക്കും. ഇതോടെ നിങ്ങള്‍ പുരികത്തിലെ രോമം കൂടുതലായി നീക്കം ചെയ്യാനുള്ള സാധ്യതയേറും. ഇതോടെ പുരികം നേര്ത്തതാവുമെന്ന് മാത്രമല്ല പുരികങ്ങള്‍ തമ്മില്‍ ഒരു സാമ്യവുമില്ലാതാവുകയും ചെയ്യും. അതിനാല്‍ വലിയൊരു കണ്ണാടിക്ക് മുന്നില്‍ നിന്ന് മുഖം പൂര്‍ണ്ണമായും കാണാവുന്ന രീതിയില്‍ പുരികം എടുക്കുക.
വരണ്ട ചര്‍മ്മത്തിന് വീട്ടുപരിഹാരങ്ങള്‍



Click it and Unblock the Notifications
