Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കണ്ണുകള്‍ മനോഹരമാക്കാന്‍....
എല്ലാ സ്ത്രീകളും സവിശേഷരാണ്. സുന്ദരികളായിരിക്കാന്‍ അര്‍ഹതയുളളവര്‍. ഒരോരുത്തരും അവരവരുടേതായ രീതിയില്‍ ഭംഗിയുള്ളവരായി മാറുന്നു. ലളിതമായ ഒരുക്കങ്ങള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഇത് കൂടുതല്‍ ആകര്‍ഷകരായി തീരാന്‍ സ്ത്രീകളെ സഹായിക്കും. വികാരങ്ങളെ പ്രതിഫലിപ്പിക്കുന്ന സവിശേഷ അവയവമാണ് കണ്ണുകള്‍. സ്ത്രീകളുടെ സൗന്ദര്യം നിര്‍വചിക്കുന്ന കണ്ണുകളെ ആകര്‍ഷകമാക്കാന്‍ സഹായിക്കുന്ന സൗന്ദര്യ കൂട്ടുകള്‍ നിരവധിയാണ്.ശ്രദ്ധാപൂര്‍വമുള്ള ഒരുക്കങ്ങളിലൂടെ കണ്ണുകളുടെ അഴക് കൂട്ടാന്‍ കഴിയും
ഇന്ത്യന്‍ സ്ത്രീകള്‍ ഇരുണ്ട ചര്‍മ്മം ഉള്ളവരാണ്. ഇത്തരം ചര്‍മ്മങ്ങളില്‍ അണിയിച്ചൊരുക്കാന്‍ വളരെ രസമാണന്നാണ് പറയുന്നത്. നല്ല ചമയങ്ങളിലൂടെ ഇരുണ്ട ചര്‍മ്മത്തെ ആകര്‍ഷകമാക്കാന്‍ കഴിയും. നിങ്ങള്‍ എങ്ങനെ ചെയ്യുന്നു എന്ത് തിരഞ്ഞെടുക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഒരുക്കം നിങ്ങള്‍ക്ക് ഇണക്കമുള്ളതായി തീരുന്നത്.
നിങ്ങളുടെ ആകാരത്തിനും വസ്ത്രത്തിനും ഇണങ്ങുന്ന രീതിയില്‍ വേണം ഒരുങ്ങാന്‍. പരമ്പരാഗത രീതിയോ ആധുനീക രീതിയോ പിന്തുടരുന്നവരാകും നിങ്ങള്‍. ഇതിലേതു തന്നെയായാലും കണ്ണുകള്‍ക്ക് പ്രത്യേക ശ്രദ്ധ തന്നെ നല്‍കണം.

കണ്ണുകള്‍ മനോഹരമാക്കാനുള്ള ചില വഴികള്‍
1. പ്രൈമര്‍
കണ്ണന് അഴക് കൂട്ടാനായി പ്രൈമര്‍ തിരഞ്ഞെടുക്കുന്നത് വളരെ ശ്രദ്ധയോടെ വേണം. ചര്‍മ്മത്തിന്റെ നിറത്തിന് ഇണങ്ങുന്നതായിരിക്കണം പ്രൈമര്‍. വളരെ നേര്‍ത്ത രീതിയിലെ പ്രൈമര്‍ ഇടാവു. ഒരുക്കങ്ങള്‍ ദീര്‍ഘ നേരത്തേക്ക് നീണ്ടു നില്‍ക്കേണ്ടതാണെങ്കില്‍ പ്രൈമര്‍ ഉപയോഗിക്കുക.
2. ഐ-ഷാഡോ
ചര്‍മ്മത്തിന്റെ നിറത്തിന് ഇണങ്ങുന്ന ഐഷാഡോ വേണം തിരഞ്ഞെടുക്കാന്‍. ആദ്യം ഇളം നിറത്തിലുള്ള ഐഷാഡോ ഇടുക.പിന്നീട് ആവശ്യമെങ്കില്‍ വിവിധ വര്‍ണങ്ങള്‍ നല്‍കാം. തിരഞ്ഞെടുക്കുന്ന നിറങ്ങള്‍ ശ്രദ്ധിക്കണം. ചര്മ്മത്തിനിണങ്ങാത്ത ചമയങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് പല സ്ത്രീകളുടെയും ഒരുക്കം പരാജയപ്പെടാന്‍ കാരണം.
3. മസ്കാര
കണ്ണുകള്‍ ആകര്‍ഷകമാക്കുന്നതിന് കണ്‍പീലികള്‍ക്ക് വളരെ ശ്രദ്ധ നല്‍കണം.കണ്പീലികളുടെ കനമനുസരിച്ചുള്ള മസ്കാര വേണം തിരഞ്ഞെടുക്കാന്‍. കണ്ണുള്‍ കൂടുതല്‍ വലുതും തിളക്കമുള്ളതുമാക്കാന്‍ ഇത് സഹായിക്കും. ഇരുണ്ട കണ്ണുകള്‍ ഇഷ്ടപെടുന്നവരാണ് ഇപ്പോള്‍ കൂടുതലും. നല്ല ചമയങ്ങളിലൂടെ കണ്ണുകളെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ കഴിയും
4. ഐലൈനര്‍
കണ്ണിന്റെ അഴക് കൂട്ടുന്നതില്‍ പ്രധാന പങ്ക് കണ്മഷിക്കും ഐലനറിനുമാണ്. വളരെ ഭംഗിയായി ഇവ ഉപയോഗിച്ചാല്‍ കണ്ണ് കൂടുതല്‍ ആകര്‍ഷകവും മനേഹരവുമാകും.ഐലൈനര്‍ കണ്ണിന് താഴെയും എഴുതാന്‍ മറക്കരുത്. ഇന്ത്യന്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന പ്രധാന ചമയങ്ങളില്‍ ഒന്നാണിത്.
കണ്ണ് മനോഹരമാക്കാന്‍ നിരവധി വഴികള്‍ ഉണ്ട് ഇതില്‍ നിങ്ങള്ക്കിണങ്ങുന്നത് മാത്രം തിരഞ്ഞെടുക്കുക.തിളങ്ങുന്ന മനോഹരമായ കണ്ണുകള്‍ക്ക് ഇത്തരം ലളിതമായ മാര്‍ഗങ്ങള്‍ പിന്തുടരുക.



Click it and Unblock the Notifications
