For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വണ്ണക്കുറവ് തോന്നിക്കും വസ്ത്രധാരണം !

By Super
|

നല്ല ശരീരവടിവുള്ള സ്ത്രീകള്‍ക്ക് മാത്രമേ ആകര്‍ഷകമായും സൗന്ദര്യത്തോടെയും കാണപ്പെടാന്‍ കഴിയൂ എന്നാണോ നിങ്ങളുടെ ധാരണ. എങ്കില്‍ അത് തെറ്റാണ്. നിങ്ങളുടെ വസ്ത്രം ധരിക്കുന്ന രീതിയും ആഭരണങ്ങളും അതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വസ്ത്രധാരണത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ ശരീരം മെലിഞ്ഞിരിക്കുന്ന തോന്നലുണ്ടാക്കാനാവും. തടിയുള്ള ആളാണ് നിങ്ങളെങ്കില്‍ ആ തോന്നല്‍ ജനിപ്പിക്കാത്ത വിധത്തില്‍ എങ്ങനെ വസ്ത്രധാരണം നടത്താം എന്നാണ് ഇവിടെ പറയുന്നത്.

1. ഇണങ്ങുന്ന വസ്ത്രം - അധികം ഇറുകിയ വസ്ത്രങ്ങള്‍ ശരീരത്തിലെ മാംസളത പുറത്ത് കാണിക്കും. അതുണ്ടാക്കുന്ന പ്രതീതി മോശവുമാകും. നിങ്ങള്‍ക്ക് യോജിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുക. നിളമുള്ള വരകളുള്ള വസ്ത്രം ധരിക്കുന്നത് ശരീരവണ്ണം കുറച്ച് തോന്നാന്‍ സഹായിക്കും.

Dress

ശരീരവണ്ണം കുറച്ച് തോന്നിക്കുന്ന വസ്ത്രങ്ങള്‍.

1. പ്ലീറ്റ് വെച്ച സ്കര്‍ട്ടുകള്‍ക്ക് പകരം എ ലൈന്‍ സ്കര്‍ട്ടുകള്‍ ഉപയോഗിക്കുക.

2. ശരീരത്തിലെ മാംസളത മറയ്ക്കാന്‍‌ അല്പം അയഞ്ഞ ജീന്‍സ് ധരിക്കുക. ഇവയ്ക്കൊപ്പം നീളമുള്ള ടോപ്പും ധരിക്കാം.

3. അരക്കെട്ടിനെ മറയ്ക്കാന്‍ ബൂട്ട് കട്ട് പാന്‍റ്സ് ധരിക്കുക. ലളിതമായ ഡിസൈനുള്ളതും, അധികം പോക്കറ്റുകള്‍ ഇല്ലാത്തതുമാകണം ഇത്.

ശരീരത്തിന്‍റെ താഴ്ഭാഗം മെലിഞ്ഞതായി തോന്നിക്കാന്‍.

1. നിങ്ങളുടെ കൈയ്യിലേക്കുളള ശ്രദ്ധ ഒഴിവാക്കാനായി ടാങ്ക് ടോപ്പുകള്‍ ധരിക്കരുത്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത്.

2. കരുത്തുള്ള തോളുകളാണ് നിങ്ങളുടേതെങ്കില്‍ ബോട്ട് നെക്കുള്ള ടോപ് ധരിക്കാം.

3. ഒറ്റ നിറം - ശരീരത്തിലെ മാംസളത മറയ്ക്കാന്‍ ഇരുണ്ട ഒറ്റനിറമുള്ള വസ്ത്രം ധരിക്കുക. നേവി ബ്ലൂ, കറുപ്പ് എന്നിവ ഉപയോഗിക്കാം. ഇവയ്ക്കൊപ്പം നിറമുള്ള ഷൂ, നെക്ലേസ്, ബ്രേസ്‍ലെറ്റ് തുടങ്ങിയവയും ഉപയോഗിക്കാം.

4. ശരീരത്തിന്‍റെ നില - ശരിയായ നിലയില്‍ ശരീരം നിര്‍ത്തുന്നത് നല്ല കാഴ്ച നല്കും. നിവര്‍ന്ന് നില്‍ക്കുക. തോളുകള്‍ പുറകോട്ട് തള്ളി, തല ഉയര്‍ത്തി നില്‍ക്കുന്നത് ആത്മവിശ്വാസം തോന്നിപ്പിക്കും. ഹീലുകള്‍ ആകാരത്തിന് നീളം തോന്നിപ്പിക്കും. ജീന്‍സിനൊപ്പം ഹീലുള്ള ചെരുപ്പുകള്‍ ധരിക്കുക.

5. മികച്ചവ എടുത്തു കാണിക്കുക - ശരീരത്തില്‍ നിന്ന് ആകര്‍ഷമായ മറ്റ് ഭാഗങ്ങളിലേക്ക് ശ്രദ്ധ മാറ്റാം. ഉദാഹരണത്തിന് മനോഹരമായ മുഖം, ഉടല്‍,മെലിഞ്ഞ കഴുത്ത് എന്നിങ്ങനെ.

6. വസ്ത്രങ്ങളിലെ പാറ്റേണ്‍ - ടോപ്, പാന്‍റ്, സ്കര്‍ട്ട് തുടങ്ങിയവക്ക് വലിയ പാറ്റേണുകള്‍ ഉപയോഗിക്കരുത്. ഇവ തടി തോന്നിക്കുന്നവയാണ്. ചെറിയ പാറ്റേണുകളിലുള്ള ലളിതമായ പ്രിന്‍റുകള്‍ കാഴ്ചക്ക് മനോഹാരിത പകരും.

7. മികച്ച തുണി - ശരീരത്തിലെ മാംസളത മറയ്ക്കാന്‍ ശരീരത്തോട് ഒട്ടിക്കിടക്കുന്ന വസ്ത്രങ്ങള്‍ ധരിക്കരുത്. കോട്ടണ്‍ വസ്ത്രങ്ങളോ, വണ്ണം കുറച്ച് തോന്നിക്കുന്നവയോ ഉപയോഗിക്കുക. തിളക്കമേറിയവയും, ചേര്‍ന്ന് കിടക്കുന്നവയും ധരിക്കരുത്.

English summary

Effective Tips To Make You Look Slimmer

If you think that only those women who have impressive figure can look trendy and stylish, you are completely wrong! The way you wear the dress and accessorize, it makes a big difference. A little dexterity and the right clothing sense can help you to create the illusion of appearing slimmer.
Story first published: Friday, June 6, 2014, 13:06 [IST]
X
Desktop Bottom Promotion