Latest Updates
-
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും?
ഓവല്‍ മുഖത്തിനു ചേരുന്ന മേയ്ക്കപ്പ്
സ്ത്രീകളുടെ അടുത്ത സുഹൃത്തുക്കളാണ് മേക്്അപ്പ്. എന്നാല്‍, ഇവ അമിതമായാല്‍ വളരെ പെട്ടന്ന് ശത്രുവായി മാറുകയും ചെയ്യും. നിങ്ങളുടെ സൗന്ദര്യം ശരിയായ രീതിയില്‍ പ്രതിഫലിക്കുന്നതിന് സഹായിക്കുന്ന ചില എളുപ്പ വഴികളാണ് ഇവിടെ പറയുന്നത്.
മേക്അപ്പിന്റെ അടിസ്ഥാനം ചര്‍മ്മത്തിന്റെ നിറം, തരം, മുഖത്തിന്റെ ആകൃതി എന്നിവയെ ആശ്രയിച്ചാണന്ന കാര്യം ഓര്‍ക്കണം.

നിങ്ങളുടേത് അണ്ഡാകൃതിയിലുള്ള മുഖമാണോ? നിങ്ങളുടെ മുഖത്തിനിണങ്ങുന്ന മേക്കഅപ്പ് അന്വേഷിച്ച് കഷ്ടപ്പെടുന്നുണ്ടോ? മേക്അപ്പിനാവശ്യമായ അടിസ്ഥാന സാധനങ്ങള്‍ കണ്ടെത്തുക എന്നത് പേടി സ്വപ്നമാണോ? ഇനി വിഷമിക്കേണ്ട, പരിഹാരമുണ്ട്. നിങ്ങളുടെ അണ്ഡാകൃതിയിലുള്ള മുഖത്തിന് ഇണങ്ങുന്ന മേക്അപ്പുകളാണ് ഇവിടെ പറയുന്നത്.
1. ഫൗണ്ടേഷന്

അണ്ഡാകൃതിയിലുള്ള മുഖത്തിനിണങ്ങുന്ന ഫൗണ്ടേഷന് കണ്ടെത്തുക എന്നത് പലപ്പോഴും വിഷമകരമാണ്. വിശ്വാസ്യയോഗ്യമല്ലാത്ത നിര്‍ദ്ദേശങ്ങള്‍ പിന്തുടരുത്. നിലവില്‍ ഉപയോഗിക്കുന്ന ഫൗണ്ടേഷനില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയതു കൊണ്ട് മാത്രം മൊത്തം രൂപത്തില്‍ മാറ്റം ഉണ്ടാകില്ല. അണ്ഡാകൃതിയിലുള്ള മുഖമാണ് നിങ്ങളുടേതെങ്കില്‍ ശരീവര്ണ്ണത്തിന് അനുയോജ്യമായ ഫൗണ്ടേഷന് തിരഞ്ഞെടുക്കുക. ഫൗണ്ടേഷന് മുഖത്തിന്റെ ആകൃതിക്കനുസരിച്ചല്ല മറിച്ച് ചര്‍മ്മത്തിന്റെ നിറത്തിനനുസരിച്ച് വേണം തിരഞ്ഞെടുക്കാന്‍. അങ്ങനെയല്ലന്ന് പറയുന്ന ബ്രാന്‍ഡുകള്‍ നിങ്ങളെ തെറ്റായി നയിക്കും.
2. ചുണ്ടിന്റെ അഴക്

മുഖത്തിന് അണ്ഡാകൃതിയായതിനാല് ചുണ്ടുകള്‍ എടുത്ത് കാണിക്കുന്ന മേക്അപ്പ് അരുതെന്ന് നിങ്ങളോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ചുണ്ടുകള്ക്കുപയോഗിക്കുന്ന മേക്ക്അപ്പിന്റെ പേരില്‍ നിങ്ങള്‍ക്ക് നിരന്തരം വിമര്‍ശനം കേള്‍ക്കേണ്ടി വരാറുണ്ടോ ? എങ്കില്‍ അണ്ഡാകൃതിയിലുള്ള മുഖത്തിനുയോജ്യമായ മേക്അപ്പ് വേണം ചുണ്ടിനായി തിരഞ്ഞെടുക്കാന്‍. കണ്ണുകളും ചുണ്ടും ഒരേസമയം എടുത്തുകാണിക്കുന്ന തരം മേക്അപ്പ് ഒഴിവാക്കുക. ചുണ്ടുകള്‍ എടുത്തു കാണിക്കുന്നതാണെങ്കില് കണ്ണുകളുടെ മേക്അപ്പ് ലളിതമാക്കുക.
3. നയന ഭംഗി

മുഖം അണ്ഡാകൃതിയിലുള്ളവര്ക്ക് നയന ഭംഗി പലതരത്തില്‍ മികച്ചതാക്കാം. കണ്ണുകള്‍ ആകര്‍ഷകമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ കണ്‍പീലികള്‍ക്ക് കട്ടി നല്‍കുകയും ക്രീമി ഷാഡോകള്‍ ഉപയോഗിക്കുകയും ചെയ്യുക.
മുമ്പ് പറഞ്ഞത് പോലെ കണ്ണുകളില്‍ കൂടുതല്‍ മേക്ക്അപ്പ് ഉപയോഗിക്കുകയാണെങ്കില്‍ ചുണ്ടുകളിലെ നിറം ലളിതമാക്കുക. രണ്ടും ഒരേ സമയം സങ്കീര്‍ണ്ണമാക്കരുത്. ശരീരത്തിന് ദോഷം ചെയ്യും വൈറ്റമിനുകള്‍
4. കവിള്‍ത്തടം

അണ്ഡാകൃതിയില്‍ മുഖം ഉള്ളവര്‍ കവിളിന്റെ കാര്യത്തിലും ശ്രദ്ധ നല്‍കണം. ഷെയ്ഡ് ലളിതമാണെങ്കിലും അല്ലെങ്കിലും ബ്രോണ്സെര് വളരെ കുറച്ചെ ഉപയോഗിക്കാവു. അല്ലെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കും. അണ്ഡാകൃതിയിലുള്ള മുഖത്തിന്റെ ഭൂരിഭാഗവും കവിളെല്ലുകള്‍ കൈയടക്കുന്നതിനാല്‍ മൊത്തത്തില്‍ ഭംഗി നല്‍കാനും കളയാനും ഇത് കാരണമാകുമെന്നതിനാല്‍ ശ്രദ്ധിക്കണം.
5. ഷെയ്ഡുകള്‍ ഇടകലര്‍ത്തുക

ബ്രോണ്സറിനും ഹൈലൈറ്ററിനും ഒരേ ഷെയ്ഡ് ഉപയോഗിക്കരുത്. ബ്രോണ്‍സര്‍ ഇരുണ്ടതാണെങ്കില്‍ ഹൈലൈറ്റര്‍ തെളിച്ചമുള്ളതെടുക്കുക. അല്ലെങ്കില്‍ നേരെ മറിച്ച് . രണ്ടിനും ഒരേ ഷെയ്ഡ് ആകുന്നത് ഭംഗി കുറയ്ക്കും.
6. മുഖതുടിപ്പിന്

മേക്ക്അപ്പ് ഇഷ്ടപ്പെടുന്ന എല്ലാവര്ക്കും വേണ്ടിയുള്ള നിര്‍ദ്ദേശമാണിത്. നേര്‍ത്ത ഇളംചുവപ്പ്, പിങ്ക് ബ്ലഷ് മുഖത്തിന്റെ ഭംഗി കൂട്ടും. മേക്അപ്പ് പൂര്‍ത്തീകരിക്കുന്നതിന് പൗഡര്‍ പിങ്ക് ബ്ലഷുകള്‍ കൊണ്ട് വളരെ സാവധാനം അകത്തും പുറത്തും തലോടാന്‍ മറക്കരുത്.
7. തിളങ്ങുന്ന ചുണ്ട്

അണ്ഡാകൃതിയിലുള്ള മുഖത്ത് മറ്റ് ലിപ് സ്റ്റിക്കുകളേക്കാള് ലിപ്ഗ്ലോസ്സ് അത്ഭുതം സൃഷ്ടിക്കും. ലിപ്സ്റ്റിക് ഇല്ലാതെയും ലിപ്ഗ്ലോസ് മുഖത്തിന് പൂര്‍ണ നല്‍കും. സായാഹ്ന പാര്‍ട്ടികളില്‍ കണ്ണുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്ന മേക്ക് അപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ചുണ്ടികള്‍ക്ക് തിളക്കം നല്കാന് ഇവ ഉപയോഗിക്കാം.



Click it and Unblock the Notifications
