Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
നഖത്തിന് അഴകേകാന്‍ 7 നിറങ്ങള്‍
നിങ്ങള്‍ സ്വന്തം സ്റ്റൈലില്‍ ശ്രദ്ധിക്കുന്നവരും കാഴ്ചയില്‍ അഴകുള്ളവരായിരിക്കാന് ആഗ്രഹിക്കുന്നവരുമാണെങ്കില്‍ ധരിക്കുന്ന വസ്ത്രം,മേക്അപ്, ഹെയര്‍സ്റ്റൈല്‍ തുടങ്ങി നഖം വരെയുള്ള ചെറുതും വലുതുമായുള്ള എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം.
നിറം നല്കിയതും മിനുസമാക്കിയതുമായ നഖം സ്ത്രീകളെ കൂടുതല്‍ സുന്ദരികളും സ്റ്റൈലിഷും ആക്കും. അതിനാല്‍ ഏറ്റവും പുതിയ രീതിയിലുള്ളതും പ്രചാരത്തിലുള്ളതുമായ നിറങ്ങള്‍ നഖങ്ങള്‍ക്ക് നല്കാന് എപ്പോഴും ശ്രമക്കുക.
സൗന്ദര്യമേകും മേക്കപ്പ് ടിപ്പുകള്‍
പലരും നഖങ്ങളില്‍ വ്യത്യസ്തം നിറങ്ങള്‍ നല്‍കുന്നത് നിങ്ങള്‍ കണ്ടിരിക്കും. ഉദാഹരണത്തിന്, ഒരു നഖത്തിന്റെ നിറം കറുപ്പാണെങ്കില്‍ മറ്റൊന്നിന്റേത് വെളുപ്പായിരിക്കും. ഇപ്പോഴത്തെ ഏറ്റവും പുതിയ പ്രവണതയാണിത്. കുത്തുകളായും വരകളായും ഇത്തരത്തില്‍ വിവിധ നിറങ്ങള്‍ ചേര്‍ത്ത് നഖത്തിന് അഴക് നല്‍കാം.
പുതിയ പ്രവണതകള്‍ പിന്തുടരാന് ഇഷ്ടപെടുന്നവരാണെങ്കില്‍ താഴെ പറയുന്ന നിറങ്ങള്‍ സംയോജിപ്പിച്ച് പരീക്ഷിച്ചു നോക്കൂ

1.കറുപ്പും പിങ്കും
ഈ രണ്ട് നിറങ്ങള്‍ ഒരുമിച്ച് ഉപയോഗിച്ചാല്‍ തികച്ചും സ്ത്രൈണ സൗന്ദര്യം നല്‍കും. നഖങ്ങളില്‍ ഒന്നിന് കറുപ്പ് നിറം നല്കി ശേഷിക്കുന്നവയ്ക്ക് പിങ്ക് നല്‍കുന്നതായിരിക്കും കാഴ്ചയില്‍ മനോഹരം. തെളിഞ്ഞ നിറമുള്ള വസ്ത്രങ്ങള്‍ക്കൊപ്പം ഈ നിറങ്ങള്‍ അനുയോജ്യമാണ്. എല്ലാ ദിവസവും സ്റ്റൈല്‍ വ്യത്യസ്തമാക്കാനും നിറങ്ങള്‍ ആസ്വദിക്കാനും ഇത് അവസരം നല്‍കും.

2. കറുപ്പും വെളുപ്പും
എട്ട് നഖങ്ങളില്‍ വെളുപ്പും രണ്ട് നഖങ്ങളില്‍ കറുപ്പും നിറമാണ് നല്‍കുക. കറുപ്പും വെളുപ്പും വിശിഷ്ടമായി കണക്കാക്കുന്നതിനാല്‍ ഓഫീസില്‍ പോകുമ്പോഴും ഈ നിറങ്ങള്‍ ഉപയോഗിക്കാം.

3. നേവി ബ്ലൂവും സില്‍വറും
സില്‍വര്‍ നെയില്‍ പോളിഷ് നിങ്ങളുടെ നഖത്തിന്റെ നിറത്തെ വളരെ ആകര്‍ഷകമാക്കും. എന്നാല്‍, അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. രണ്ട് നഖങ്ങളില്‍ സില്‍വര്‍ നിറം നല്‍കുന്നത് മികച്ച ഫലം നല്‍കും.

4. ഓറഞ്ചും പിങ്കും
നമ്മളില്‍ പലരും ഓറഞ്ചും പിങ്കും നിറങ്ങളെ സാധാരണ വേനല്‍, സന്തോഷകരമായ വികാരം എന്നിവയോടാണ് ബന്ധിപ്പിക്കാറ്. അതിനാല്‍ ശാന്തമായ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കാന്‍ ചൂടു കാലത്ത് നഖങ്ങള്‍ക്ക് ഈ നിറങ്ങള്‍ സംയോജിപ്പിച്ച് നല്‍കുന്നത് നല്ലതാണ്.
വര്‍ണ്ണരാജിയില്‍ സമാനമായ നിറങ്ങളായതിനാല്‍ ഇവ വളരെ എളുപ്പത്തില്‍ ഇഴികി ചേരുകയും നഖത്തിന് തിളക്കം നല്‍കുകയും ചെയ്യും. വേനല്‍ക്കാല വസ്ത്രങ്ങള്‍ക്കൊപ്പം ഈ നിറങ്ങള്‍ വളരെ ഇണങ്ങും.

5. കടും ചുവപ്പും ചാരനിറവും
കടും ചുവപ്പും ചാര നിറവും നഖങ്ങള്‍ക്ക് നല്കിയാല് എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയും.മോതിര വിരലില്‍ ഒഴിച്ച് എല്ലാ വിരലുകളിലും ചാരനിറം നല്‍കുക, അല്ലെങ്കില്‍ നേരെ തിരിച്ച് ചെയ്യുക. രണ്ടും കാഴ്ചയില്‍ മനോഹരമായിരിക്കും.

6. കടും നീലയും മഞ്ഞയും
നഖങ്ങള്‍ പൂക്കളാലും വരകളാലും അലങ്കരിക്കാം.എല്ലാം ഒരേ നിറം തിരഞ്ഞെടുക്കരുത്, കുറച്ച് ആഭരണങ്ങള്‍ കൊണ്ടു തന്നെ സ്റ്റൈലിഷാവാം.

7. പര്‍പ്പിള്‍,പിങ്ക്
ഈ നിറങ്ങള്‍ നഖത്തിന് നല്കാന് തീരുമാനിക്കുമ്പോള്‍ ഒരുകാര്യം ഓര്‍ക്കണം ഇത് ബാലിശമായി തോന്നിപ്പിച്ചേക്കും. അതിനാല്‍ ഈ നിറങ്ങള്‍ അമിതമായി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഫ്രഞ്ച് മണിക്യൂര്‍ ഇഷ്ടമാണെങ്കില്‍ ഇത് പുതുമയുള്ളതും ലളിതവുമായിരിക്കാന് അനുയോജ്യമായത് പര്‍പ്പിള്‍ ,പിങ്ക് നിറങ്ങളാണ്.



Click it and Unblock the Notifications
