For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെന്‍സിറ്റീവ് കണ്ണിന് മേക്കപ്പ് ടിപ്‌സ്‌

By Super
|

സംവേദനത്വം കൂടിയ കണ്ണുകളുള്ളവര്‍ നേരിടുന്ന ഒരു സാധാരണമായ പ്രശ്നമാണ് കണ്ണിലുണ്ടാകുന്ന ചൊറിച്ചില്‍. ഇത് ദൈനംദിന ജോലികള്‍ ചെയ്യുന്നത് പ്രയാസമാക്കുകയും ചിലപ്പോള്‍ നിയന്ത്രിക്കാവുന്നതിനപ്പുറമാവുകയും ചെയ്യും.

ഈ പ്രശ്നമുള്ള സ്ത്രീകള്‍ക്ക് കണ്ണില്‍ മേക്കപ്പുപയോഗിക്കുക എന്നത് വളരെ വൈദഗ്ദ്യം വേണ്ടുന്ന കാര്യമായിരിക്കും. ശരിയായ വിധത്തിലല്ല മേക്കപ്പ് ചെയ്തതെങ്കില്‍ കണ്ണിന് ചുവപ്പ്, ചൊറിച്ചില്‍, അസ്വസ്ഥതകള്‍ എന്നിവ സംഭവിക്കാനിടയാകും.

ഈ പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ ഏതാനും പ്രായോഗികമായ മേക്കപ്പ് ട്രിക്കുകളാണ് ഇവിടെ പറയുന്നത്.

ബ്രഷുകള്‍ വൃത്തിയാക്കല്‍

ബ്രഷുകള്‍ വൃത്തിയാക്കല്‍

സംവേദനത്വം കൂടിയ കണ്ണുകള്‍ സംരക്ഷിക്കാനുള്ള പ്രധാനപ്പെട്ട മാര്‍ഗ്ഗം മേക്കപ്പ് ബ്രഷുകള്‍ വൃത്തിയായി സംരക്ഷിക്കുക എന്നതാണ്. കാരണം ബ്രഷുകളില്‍ അഴുക്ക് അടിഞ്ഞുകൂടാനിടയാകും. അഴുക്കുള്ള ബ്രഷ് കണ്ണില്‍ അണുബാധക്കിടയാക്കും. കടുപ്പം കുറഞ്ഞ സോപ്പ് അല്ലെങ്കില്‍ ഷാംപൂ ഉപയോഗിച്ച് ബ്രഷ് കഴുകിയ ശേഷം വൃത്തിയുള്ള തുണിയോ ടൗവ്വലോ ഉപയോഗിച്ച് വൃത്തിയാക്കണം.

ക്രീമി ഷാഡോകള്‍

ക്രീമി ഷാഡോകള്‍

സംവേദനത്വം കൂടിയ കണ്ണുകളുള്ളവര്‍ക്ക് പൗഡര്‍ ഐ ഷാഡോകള്‍ ഉപയോഗിക്കുന്നത് പ്രശ്നമാകും. പൊളിഞ്ഞ അടര്‍ന്ന് വരുന്ന പൗഡര്‍ ഷാഡോക്ക് പകരം ക്രീമി ഷാഡോയാണെങ്കില്‍ ആ പ്രശ്നം ഉണ്ടാവില്ല. തിളക്കമുള്ളതും, മിന്നുന്നതുമായ ഐ ഷാഡോകളും ഉപയോഗിക്കരുത്. ഇവ കണ്ണിന് ഏറെ അസ്വസ്ഥത ഉണ്ടാക്കാനിടയാക്കും.

ഉള്‍ക്കണ്ണില്‍ ലൈനിങ്ങ് ഉപയോഗിക്കരുത്

ഉള്‍ക്കണ്ണില്‍ ലൈനിങ്ങ് ഉപയോഗിക്കരുത്

നിരവധി മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ വെള്ള കോഹ്ല്‍ പെന്‍സില്‍ ഉള്‍ക്കണ്ണില്‍ വരയ്ക്കാനുപയോഗിക്കും. വലുപ്പം തോന്നിക്കുന്നതിന് വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. കാഴ്ചയില്‍ നന്നായിരിക്കുമെങ്കിലും ദൗര്‍ഭാഗ്യവശാല്‍ സംവേദനത്വം കൂടിയ കണ്ണുള്ളവര്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. കണ്‍പീലിക്ക് പുറത്ത് ലൈനറോ, പെന്‍സിലോ ഉപയോഗിക്കുന്നതാണ് ഉചിതം.

മികച്ച ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കുക

മികച്ച ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കുക

സംവേദനത്വം കൂടിയ കണ്ണാണെങ്കിലും നിങ്ങള്‍ക്ക് മേക്കപ്പ് ഉപയോഗിക്കാം. ഇത്തരക്കാര്‍ക്ക് വേണ്ടി നിരവധി കമ്പനികള്‍ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നുണ്ട്. എന്നിരുന്നാലും ഇവ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തണം. നിങ്ങള്‍ക്ക് അനുയോജ്യമായത് കണ്ടെത്തുന്നതിനായി പല ബ്രാന്‍ഡുകള്‍ മാറി ഉപയോഗിച്ച് നോക്കുക.

ഇടക്കിടെ ഉത്പന്നങ്ങള്‍ മാറ്റുക

ഇടക്കിടെ ഉത്പന്നങ്ങള്‍ മാറ്റുക

ഏതാനും മാസത്തേക്ക് ഉപയോഗിക്കാതിരുന്ന ഉത്പന്നങ്ങള്‍ കളയുന്നത് സാധാരണമാണ്. ഇത് ശരിക്കും ഉപകാരപ്രദമാണ്. വൃത്തിയായി സൂക്ഷിച്ചാലും മേക്കപ്പ് ഉത്പന്നങ്ങളില്‍ ബാക്ടീരിയ ബാധിക്കാനുള്ള സാധ്യതയുണ്ട്. കണ്ണിനുണ്ടാകുന്ന അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ ഇടക്കിടെ ഉത്പന്നങ്ങള്‍ മാറ്റുന്നതാണ് നല്ലത്.

പ്രൈമറും ഫൗണ്ടേഷനും

പ്രൈമറും ഫൗണ്ടേഷനും

മേക്കപ്പ് ഉറപ്പിച്ച് നിര്‍‌ത്താന്‍ മാത്രമല്ല കണ്ണിന് പരിസരത്തുള്ള ചര്‍മ്മത്തിനും മേക്കപ്പിനും ഇടയി്ല്‍ ഒരു മറയായും ഇത് പ്രവര്‍ത്തിക്കും. കണ്ണിന് പരിസരത്തില്‍ ഉപയോഗിക്കാനായി പ്രത്യേകമായ പ്രൈമറുകളും ഫൗണ്ടേഷനുകളും ലഭ്യമാണ്. സാധാരണ ഇനങ്ങളേക്കാള്‍ തിളക്കവും മൃദുലതയും നല്കുന്നവയാണ് ഇവ. സംവേദനത്വമുള്ള കണ്ണുകള്‍ക്ക് അനുയോജ്യമായത് ഇവയില്‍ നിന്ന് തെരഞ്ഞെടുക്കുകയും അത് മേക്കപ്പിന് മുമ്പായി മൃദുവായി തേച്ച് പിടിപ്പിക്കുകയും ചെയ്യുക.

മസ്കാര

മസ്കാര

കണ്‍പീലികള്‍ക്ക് വലുപ്പക്കൂടുതല്‍ തോന്നിപ്പാക്കാനായി ഉപയോഗിക്കുന്ന മസ്കാരകള്‍ ഒഴിവാക്കുക. ഇതിലടങ്ങിയ ഫൈബറുകള്‍ കണ്ണുകള്‍ക്ക് അസ്വസ്ഥതയുണ്ടാക്കും. ചിലര്‍ ഐലാഷ് ഡൈ കിറ്റാവും ഉപയോഗിക്കുന്നത്. ഇവ ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് നടത്തുന്നത് നല്ലതാണ്.

മൃദുലമായ സ്പര്‍ശനം

മൃദുലമായ സ്പര്‍ശനം

സംവേദനത്വം കൂടിയ കണ്ണുകള്‍ ഏറെ ശ്രദ്ധ ആവശ്യപ്പെടുന്നു. വൃത്തിയുള്ള ബ്രഷുകള്‍ ഉപയോഗിക്കുന്നതിനൊപ്പം കണ്ണില്‍ മേക്കപ്പ് ഉപയോഗിക്കുന്നതിന് മുമ്പ് കൈകളും വൃത്തിയാക്കിയിരിക്കണം. കണ്ണിന് വേഗത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാവുമെന്നതിനാല്‍ ശുചിത്വം പാലിക്കുന്നത് അത്തരം പ്രശ്നങ്ങളെ ഒഴിവാക്കാന്‍ സഹായിക്കും. മേക്കപ്പ് ഇടുമ്പോഴും നീക്കം ചെയ്യുമ്പോഴും കണ്ണ് തിരുമ്മുന്നതും ഒഴിവാക്കുക.

മേക്കപ്പ് നീക്കം ചെയ്യുക

മേക്കപ്പ് നീക്കം ചെയ്യുക

നമ്മില്‍ പലരും മേക്കപ്പ് നീക്കം ചെയ്യുന്നതില്‍ അലസരോ അല്ലെങ്കില്‍ മറവിയോ ഉള്ളവരാണ്. എന്നാല്‍ സംവേദനത്വം കൂടിയ കണ്ണുകളുള്ളവര്‍ ഇത് ഒഴിവാക്കേണ്ടതാണ്. കടുപ്പം കുറഞ്ഞ ക്ലെന്‍സറോ അല്ലെങ്കില്‍ മേക്കപ്പ് റിമൂവറോ ഉപയോഗിച്ച് കണ്ണലെ മേക്കപ്പുകള്‍ എല്ലായ്പോഴും നീക്കം ചെയ്യണം. ഇത്തരത്തില്‍ മേക്കപ്പ് നീക്കം ചെയ്യുന്നത് വഴി കണ്ണിനെ എല്ലാത്തരത്തിലുള്ള അണുബാധയില്‍ നിന്നും സംരക്ഷിക്കാനും അഴുക്ക് അടിയുന്നതും തടയാനും സാധിക്കും.

വ്യത്യസ്ഥമായ നിറങ്ങള്‍ തെരഞ്ഞെടുക്കുക

വ്യത്യസ്ഥമായ നിറങ്ങള്‍ തെരഞ്ഞെടുക്കുക

നിങ്ങളുടെ കണ്ണുകള്‍ ഐ ലൈനറുകളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് ചില പ്രത്യേകമായ നിറഭേദം വഴി മനസിലാക്കാനാവും. ഇരുണ്ട കറുപ്പ് നിറമുള്ള ഐ ലൈനറാണ് നിലവില്‍ ഉപയോഗിക്കുന്നതെങ്കില്‍ ലൈറ്റ് അല്ലെങ്കില്‍ ഡാര്‍ക്ക് ബ്രൗണ്‍ പോലുള്ള അല്പം ലൈറ്റ് ഷേഡുകള്‍ ഉപയോഗിക്കുക. ഇത് നിങ്ങളുടെ കണ്ണിന് വ്യത്യാസം നല്കും.

സൗന്ദര്യ, ആരോഗ്യസംബന്ധമായ വാര്‍ത്തകള്‍ കൂടുതറിയാന്‍ ഞങ്ങളുടെ ഫേസ്ബുക് പേജിലേക്കു പോകൂ, ലൈക് ചെയ്യു, ഷെയര്‍ ചെയ്യൂ, https://www.facebook.com/boldskymalayalam

English summary

10 Simple Make Up Tips For Sensitive Eyes

Here, we give you a few practical tips for eye makeup for sensitive eyes to stay away from the above issues.
X
Desktop Bottom Promotion