Latest Updates
-
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും! -
ഈ ശനിയാഴ്ച ഭാഗ്യം തെളിയുന്ന 4 രാശിക്കാർ: സാമ്പത്തിക നേട്ടവും തൊഴിൽ അവസരങ്ങളും തേടിയെത്തും! -
ചിങ്ങം 6: ഇന്നത്തെ നക്ഷത്രഫലം; ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
27 നക്ഷത്രക്കാർക്കും ഇന്നത്തെ ഭാഗ്യദിനം: ജീവിതം പോസിറ്റീവാക്കാൻ ഈ 27 ലളിത വഴികൾ പരീക്ഷിക്കൂ! -
2026 ഓഗസ്റ്റ് 22 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം! -
രവി യോഗം: തടസ്സങ്ങൾ മാറി ഭാഗ്യം തെളിയുന്ന സമയം; ഈ നഗരങ്ങളിൽ ഇന്ന് ശ്രദ്ധിക്കുക -
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ
കണ്പീലികള് മനോഹരമാക്കാം
കണ്ണുകളാണ് മുഖത്തെ ഏറ്റവും സൗന്ദര്യമുള്ള ഭാഗം. വലിയ കണ്ണുകള്‍ക്കാണ് ഭംഗി കൂടുതല്‍. നേര്‍ത്തതും ഇടതൂര്‍ന്നതുമായ പുരികങ്ങളും കണ്പീലികളും കണ്ണിന്റെ അഴക് കൂട്ടും. മുഖത്തെ ഏറെ ആകര്ഷകമാക്കുമെന്നതു കൊണ്ടു തന്നെ കണ്ണുകളുടെ ഭംഗികൂട്ടാനുള്ള ചമയങ്ങള്‍ക്ക് എന്നും പ്രചാരമേറെയാണ്.
കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ തൊട്ട് പ്രശസ്തരായ സ്ത്രീകള്‍ വരെ എല്ലാവരും ആകര്‍ഷകവും മനോഹരവുമായ കണ്ണുകള്‍ ആഗ്രഹിക്കുന്നവരാണ്.
കണ്ണുകള്‍ മനോഹരമാക്കുന്നതിന് കണ്പീലികള്ക്കും പുരികങ്ങള്‍ക്കും പ്രാധാന്യം നല്‍കണം. കണ്ണിന്റെ ഒരുക്കങ്ങളില്‍ ഇവയുടെ സ്ഥാനം ചെറുതല്ല.ഇരുണ്ട ഇടതൂര്‍ന്ന കണ്‍പീലികളാണ് കൂടുതല്‍ ആകര്‍ഷകം. കണ്പീലികള് കട്ടിയുള്ളതും മനോഹരവുമാക്കി മാറ്റുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിച്ചും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെയും കണ്‍പീലികള്‍ക്ക് അഴക് വരുത്താം.

കണ്പീലികളുടെ ഭംഗികൂട്ടാനുള്ള നിരവധി മാര്‍ഗങ്ങളുണ്ടെങ്കിലും നിങ്ങളുടെ ചര്‍മ്മത്തിനും രോമത്തിനും അനുയോജ്യമായത് വേണം തിരഞ്ഞെടുക്കാന്‍.
വളരെ ഫലപ്രദവും ഏറെ ഉപയോഗിക്കപ്പെടുന്നതുമായ ചില മാര്‍ഗ്ഗങ്ങള്‍ ഇതാ
1.മസ്കാര
പാര്‍ട്ടിക്കും മറ്റും പുറത്ത് പോകുമ്പോള്‍ പെട്ടന്ന് കണ്പീലികളെ ആകര്‍ഷകമാക്കാന്‍ മസ്കാര ഉപയോഗിക്കാം. കണ്‍പീലികള്‍ക്ക് കട്ടി തോന്നിപ്പിക്കാന്‍ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒരു മാര്‍ഗമാണിത്. ചെറുതും വലുതുമായ കണ്‍പീലികള്‍ക്ക് അനുയോജ്യമായ വിവിധ തരം മസ്കാരകള്‍ ലഭ്യമാകും. വ്യത്യസ്ത നിറത്തിലും ഇവ ലഭ്യമാകും. ദീര്‍ഘ നേരത്തേയ്ക്ക് കണ്പീലികള് കട്ടിയുള്ളതായിരിക്കാന് മസ്കാര വളരെ നല്ലതാണ്.
2.കൃത്രിമ കണ്പീലി
നീണ്ട ഇടതൂര്‍ന്ന കണ്‍പീലികളാണ് നിങ്ങള്‍ മോഹിക്കുന്നതെങ്കില്‍ കൃത്രിമ കണ്പീലികള് വയ്ക്കാം. കണ്പീലികളുടെ കട്ടികൂട്ടാനുള്ള എളുപ്പ വഴികളിലൊന്നാണിത്. വിവിധ തരത്തിലുള്ള കൃത്രിമ കണ്പീലികള് എല്ലാ ബ്യൂട്ടീ സ്റ്റോറുകളിലും ലഭ്യമാകും. വളരെ സാധാരണമായി ഉപയോഗിച്ചു വരുന്ന മാര്‍ഗമാണിത്.
3.ഈര്‍പ്പം
കണ്‍പീലികള്‍ക്ക് ഈര്‍പ്പം നല്കാന് വാസിലിന് ഉപയോഗിക്കുക. കൂടാതെ ഐബ്രോ ഉപയോഗിച്ച് സ്വാഭാവികമായി കണ്പീലികളുടെ കട്ടി കൂട്ടാന്‍ കഴിയും. ഇതിന് കൂടുതല്‍ സമയമെടുക്കുമെങ്കിലും ഇടതൂര്‍ന്ന കണ്പീലികള് ലഭിക്കാനുള്ള ശ്വാശ്ത പരിഹാമാണിത്.
4.എണ്ണ
ഒലിവ് എണ്ണ,വെളിച്ചെണ്ണ തുടങ്ങി വിവിധ എണ്ണകള്‍ കണ്പീലികളില് പുരട്ടാനുപയോഗിക്കാം. കണ്പീലികളുടെ വളര്‍ച്ച കൂട്ടാന്‍ എണ്ണകള്‍ സഹായിക്കും. ഇടയ്ക്കിടെ ഇത്തരം എണ്ണകള്‍ ഉപയോഗിച്ച് കണ്പോളകള് തടവുക. കണ്പീലികളുടെ വേരുകള്‍ കണ്പോളകളിലാണുള്ളത് അതിനാല്‍ ഇവയുടെ വളര്‍ച്ച ഇത് വഴി പെട്ടന്ന് കൂടും. കണ്പീലികള് ഇടതൂര്ന്നുണ്ടാകാനുള്ള സ്ഥായിയായ മാര്‍ഗങ്ങളില്‍ ഒന്നാണിത്. പക്ഷെ ഇതിന് ഏറെ സമയവും ക്ഷമയും ആവശ്യമാണ്. ആതേസമയം സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഒന്നും ഉപയോഗിക്കാതെ തന്നെ മനോഹരമായ ഇടതിങ്ങിയ കണ്പീലികള് ലഭിക്കാന്‍ ഇത് സഹായിക്കും.
5. തിരുമ്മല്‍ നിര്‍ത്തുക
കണ്പോളകള് തിരുമ്മുന്നത് നമുക്കെല്ലാം ഉള്ള ഒരു ശീലമാണ്.അങ്ങനെ ചെയ്യുമ്പോള്‍ കണ്പീലികള് മുറിയകയും പൊഴിയുകയും ചെയ്യും.ഇത് കണ്പീലികളുടെ കനം കുറയ്ക്കും. അതിനാല്‍ കണ്പോളകള് തിരുമ്മുന്ന ശീലം ഉപേക്ഷിക്കുക. ഇടതൂര്‍ന്ന കണ്പീലികള് ആഗ്രഹിക്കുന്നവര്‍ ഒഴിവാക്കേണ്ട ശീലങ്ങളില്‍ ഒന്നാണിത്.
മനോഹരമായ കണ്പീലികള് നേടാനുള്ള ചില മാര്‍ഗങ്ങളാണിത്. ഇവ സ്ത്രീകള്‍ക്ക് ഏറെ ഉപകാരപ്രദവും സഹായകരവുമാണ്. കണ്ണുകളുടെ സൗന്ദര്യത്തിനും ഒരുക്കത്തിനും ഏറെ പ്രാധാന്യം നല്കുന്ന കാലയളവാണിത്. ഇടതൂര്‍ന്ന മനോഹരമായ കണ്പീലികള് നിങ്ങളുടെ മൊത്തം ഭാവത്തെ തന്നെ മാറ്റി കളയും . അത് മുഖത്തെ കൂടുതല്‍ ആകര്‍ഷകമാക്കും.



Click it and Unblock the Notifications