Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
മഞ്ഞുകാലത്ത് മേക്കപ്പ് ചെയ്യുമ്പോള്‍
സാധാരണഗതിയില്‍ മേക്കപ്പ് ഉപയോഗിക്കാത്തവര്‍ പോലും മഞ്ഞുകാലമാകുമ്പോഴേക്കും കോള്‍ഡ് ക്രീമും മോയ്ചുറൈസര്‍ ലോഷനുമെല്ലാം വാങ്ങിവെക്കാറുണ്ടാകും. വേനലിലെ ചൂടില്‍ നിന്ന് പിടിച്ച് നില്ക്കുന്നതിനേക്കാള് ബുദ്ധിമുട്ടാണ് മഞ്ഞുകാലത്ത് ചര്‍മ്മം വരണ്ടുപോകുന്നത് തടയുക. അതിനായി കാര്യമായി ശ്രദ്ധിക്കുക തന്നെ വേണം. കൈകളും മുഖവുമെല്ലാം വരണ്ടുണങ്ങി നില്‍ക്കുന്നത് ആര്‍ക്കായാലും സഹിക്കാനാകില്ല. ഇനി അഥവാ മേക്കപ്പ് സാധാരണനിലയില്‍ ഉപയോഗിക്കുന്നവരായാലും തണുപ്പുകാലത്ത് അതില്‍ അല്പം മാറ്റം വരുത്തേണ്ടതുണ്ട്.
മോയ്ച്വറൈസും ക്ലെന്സും: തണുപ്പുകാലത്ത് ചര്‍മ്മത്തിന് വേണ്ട ശ്രദ്ധ നല്‍കിയില്ലെങ്കില്‍ വളരെ പെട്ടെന്ന് തന്നെ വരണ്ട ചര്‍മ്മമായി തീരും. ഈര്‍പ്പം നിലനിര്‍ത്തി വേണം ഈ സമയത്തെ ചര്‍മ്മസംരക്ഷണം. അതിന് വൃത്തിയായി സൂക്ഷിക്കുകയാണ് വേണ്ടത്. ചര്‍മ്മത്തിനിണങ്ങിയ കോള്‍ഡ് ക്രീമുകള്‍ ഉപയോഗിക്കുകയുമാവാം.

ഫൗണ്ടേഷന്: ഫൗണ്ടേഷന് ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കാം. ക്രീം ഫൗണ്ടേഷനുകള്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്. ഒരൊറ്റ നിറം ഉപയോഗിക്കുന്നതിനേക്കാള്‍ ചര്‍മ്മത്തിന് ഇണങ്ങുന്നതും പരസ്പരം സാദൃശ്യമുള്ളതുമായ രണ്ട് ഷെയ്ഡുകള്‍ കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കുന്നതാണ് ഉത്തമം.
കണ്ണുകള്‍ക്ക്: മഞ്ഞുകാലത്ത് കണ്ണുകള്‍ക്ക് ഉപയോഗിക്കുന്ന ഷെയ്ഡുകളും ശ്രദ്ധിച്ച് തെരഞ്ഞെടുക്കണം. ഈ കാലത്ത് ഗോള്‍ഡ് അല്ലെങ്കില്‍ മെറ്റാലിക് ഷെയ്ഡുകള്‍ വേണം തെരഞ്ഞെടുക്കാന്‍. അതിന്റെ സമഭാവം അഥവാ നിഷ്പക്ഷതയാണ് അതിനെ മറ്റുള്ളവയില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്നത്. വൈകുന്നേരങ്ങളില്‍ കണ്ണ് കൂടുതല്‍ മനോഹരമാകാന്‍ അരുകുകളില്‍ ഒരു സ്മോകി ടച്ച് നല്‍കാം. കണ്മഷി, മസ്കാര, ലൈനര്‍ ഇതെല്ലാം കണ്ണിന്റെ ഭംഗി കൂട്ടാന്‍ ഉപയോഗിക്കണം.
ചുണ്ടുകള്‍: വരണ്ടുണങ്ങിയ ചുണ്ടുകളെ തേനൂറുന്ന ചുണ്ടുകളാക്കി മാറ്റാനും മേക്കപ്പില്‍ അധികം താമസമില്ല. തിളക്കം ഇല്ലാതെയും തിളക്കത്തോടെയുമുള്ള മേക്കപ്പുകള്‍ ഈ കാലത്ത് ചുണ്ടുകളില്‍ ചെയ്യാം. തണുപ്പത്ത് ചുണ്ടുകള്‍ വരണ്ട് പൊട്ടാതിരിക്കാന്‍ ലിപ് ബാം തീര്‍ച്ചയായും ഉപയോഗിക്കണം. നിറം കൂടിയവയാണ് ഈ കാലത്ത് നിങ്ങളുടെ മുഖത്തിന് കൂടുതല്‍ ഭംഗി നല്‍കുക.
ബ്ലഷ്: കവിളിന് തുടിപ്പുനല്കുന്നതിനാണല്ലോ ബ്ലഷ് ഉപയോഗിക്കുക. തണുപ്പുകാലത്ത് നിങ്ങളുടെ കവിളെല്ലിന്റെ തുടിപ്പ് നിലനിര്‍ത്താനും ഒരു ഫ്രഷ് ലുക്ക് ലഭിക്കാനും ഇത് ആവശ്യമാണ്.
മുടി: മഞ്ഞുകാലത്ത് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് ചര്‍മ്മവും മുടിയുമാണ്. ഇളം ചൂടുവെള്ളം ഉപയോഗിച്ച് വേണം ഈ സമയത്ത് മുടി കഴുകാന്‍. മുടിയില്‍ എണ്ണ ഉപയോഗിക്കാനും മറക്കരുത്. കാരണം തണുത്ത കാലാവസ്ഥയായതിനാല്‍ എണ്ണ ഉപയോഗിച്ചില്ലെങ്കില്‍ മുടി പെട്ടെന്ന് വരണ്ട് കാണപ്പെടും. മുടിക്കെപ്പോഴും അല്പം എണ്ണമയം തോന്നിക്കുന്ന ഉത്പന്നങ്ങള്‍ മാത്രം ഉപയോഗിക്കുക.



Click it and Unblock the Notifications
