Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
മയിലാഞ്ചിച്ചുവപ്പു നീണ്ടു നില്ക്കാന്
സ്ത്രീകളുടെ മേയ്ക്കപ്പില്‍ മെഹന്തി അഥവാ മയിലാഞ്ചിയ്ക്ക് വലിയ പ്രാധാന്യമുണ്ട്. വിവാഹത്തിനും മറ്റ് വിശേഷാവസരങ്ങളിലുമെല്ലാം മയിലാഞ്ചിയണിയുന്നത് മിക്കവാറും സ്ഥലങ്ങളില്‍ പതിവുമാണ്.
കഷ്ടപ്പെട്ടിടുന്ന മയിലാഞ്ചി അധികം നീണ്ടുനില്ക്കാത്തതാണ് പലരുടേയും പ്രശ്നം. മയിലാഞ്ചിച്ചുവപ്പു കൂടാനും കൂടുതല്‍ കാലം നീണ്ടു നില്‍ക്കാനും സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

കഴുകണം
മയിലാഞ്ചിയിടുന്നതിനു മുന്‍പു തന്നെ കയ്യ് വൃത്തിയായി കഴുകണം. ടോണര്‍ ഉപയോഗിച്ചു കഴുകുന്നതാണ് നല്ലത്.

കട്ടിയായി മയിലാഞ്ചിയണിയുക
കട്ടി കൂടിയ രീതിയില്‍ മയിലാഞ്ചിയണിയുക. കനം കുറച്ചിട്ടാല്‍ ചുവപ്പു കുറയും. വീതി കുറഞ്ഞ ഡിസൈനാണെങ്കിലും കട്ടിയായി മയിലാഞ്ചിയിടുന്നത് കൂടുതല്‍ ചുവപ്പു നല്‍കും.

കൂടുതല്‍ നേരം
കൂടുതല്‍ നേരം മെഹന്തി കയ്യിലിരിയ്ക്കുന്നത് കൂടുതല്‍ ചുവക്കാന്‍ സഹായിക്കും.

ചെറുനാരങ്ങാനീരില് പഞ്ചസാര
ചെറുനാരങ്ങാനീരില് അല്പം പഞ്ചസാര കലക്കി ചൂടാക്കുക. ഇത് മയിലാഞ്ചിയിട്ടിരിയ്ക്കുന്നതിന്റെ മുകളില്‍ തളിയ്ക്കുക. ഉണങ്ങുമ്പോള്‍ ഇത് തളിച്ചു കൊടുത്താല്‍ മതി. മയിലാഞ്ചിയ്ക്കു കൂടുതല്‍ ചുവപ്പു ലഭിയ്ക്കാന്‍ ഇത് സഹായിക്കും.

വെജിറ്റബിള്‍ ഒായില്‍
കയ്യിലെ മയിലാഞ്ചി നീക്കിക്കളഞ്ഞതിനു ശേഷം അല്പം വെജിറ്റബിള്‍ ഒായില്‍ പുരട്ടുക.

സോപ്പുപയോഗിക്കരുത്
മെഹന്തിയിട്ട് 24 മണിക്കൂര്‍ നേരത്തേയ്ക്ക് സോപ്പുപയോഗിക്കരുത്.

മയിലാഞ്ചിച്ചുവപ്പു നീണ്ടു നില്ക്കാന്
മയിലാഞ്ചി നീക്കം ചെയ്യുമ്പോള്‍ സോപ്പ്, ഹാന്റ് വാഷ് തുടങ്ങിയവ ഉപയോഗിക്കാതിരിയ്ക്കുക.



Click it and Unblock the Notifications
