Latest Updates
-
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക!
ലിപ്സ്റ്റിക് പോയോ?
സ്ത്രീകളുടെ സൗന്ദര്യത്തില്‍ ചുണ്ടിന് ചെറുതല്ലാത്ത സ്ഥാനമുണ്ട്. തൊണ്ടിപ്പഴം പോലുള്ള ചുണ്ടുകളെന്ന് കവി വര്‍ണന തന്നെ ഇതിന് ഉദാഹരണമാണ്.
ചുവുന്ന തുടുത്ത ചുണ്ടുകളെന്നത് ചിലര്‍ക്കു മാത്രം ലഭിയ്ക്കുന്ന സൗഭാഗ്യമാണ്. ഇതില്ലാത്തവര്ക്കുള്ള പരിഹാരമാര്‍ഗമാണ് ലിപ്സ്റ്റിക്.
സൗന്ദര്യത്തില്‍ ചുണ്ടുകളെ അവഗണിയ്ക്കാനാവത്തതു കൊണ്ടുതന്നെ ലിപ്സ്റ്റിക്കിനേയും തള്ളിക്കളയാനാവില്ല. പല നിറത്തിലുള്ള ലിപ്സ്റ്റിക്കുകള്‍ ഇപ്പോള്‍ ലഭിയ്ക്കും. ഇത് സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യും.

എന്നാല്‍ ലിപ്സ്റ്റിക്കിടുന്നവര്‍ നേരിടേണ്ടി വരുന്ന പൊതുവായ ഒരു പ്രശ്നമാണ് ലിപ്സ്റ്റിക് പെ്ട്ടെന്നു മാഞ്ഞു പോകുന്നത്. ലിപ്സ്റ്റിക്കിന്റെ നിറം മങ്ങിപ്പോകാതെയിരിക്കാന് ചില വഴികളുണ്ട്. ഇ്ത്തരം വഴികളെക്കുറിച്ചറിയൂ,
ലിപ്സ്റ്റിക് ഉപയോഗിയ്ക്കുന്നതിന്റെ തലേന്നു രാത്രി ഇത് ഫ്രിഡ്ജില്‍ വയ്ക്കുക. ഈ ലിപ്സ്റ്റിക് ഉപയോഗിയ്ക്കുന്നത് ലിപ്സ്റ്റിക്കിന്റെ നിറം കൂടുതല്‍ നേരം പോകാതിരിയ്ക്കാന്‍ സഹായിക്കും.
തീരെ കുറഞ്ഞ അളവില്‍ അല്പം പൗഡര്‍ ചുണ്ടുകളിലിടുക. ഇതിന് മീതേ ലിപ്സ്റ്റിക്കിടുന്നത് ലിപ്സ്റ്റിക് നിറം നീണ്ടുനില്്ക്കാന് സഹായിക്കും.
തടിച്ച ചുണ്ടുകളുള്ളവര്‍ ഇരുണ്ട നിറങ്ങളിലുള്ള ലിപ്സ്റ്റിക് ഉപയോഗിയ്ക്കുക. ഇത് ഇത്തരം ചുണ്ടുകള്‍ക്ക് ഭംഗി നല്‍കും. ഇത്തരക്കാര്‍ ആദ്യം ചുണ്ടില്‍ ലൈനര്‍ ഉപയോഗിച്ച ശേഷം ലിപ്സ്റ്റിക് ഇടുക. ഇത് നല്ലതാണ്.
പ്രായമുള്ള സ്ത്രീകള്‍ കൂടുതല്‍ കടുത്തതും ഇരുണ്ടതുമായ നിറങ്ങളിലെ ലിപ്സ്റ്റിക് ഉപയോഗിക്കാതിരിയ്ക്കുക. ഇത്തരക്കാര്‍ക്ക് ലൈറ്റ് നിറത്തിലെ ലിപ്സ്റ്റിക്കുകളാണ് ചേരുക.
രണ്ടു നിറങ്ങളിലെ ലിപ്സ്റ്റിക്കുകള്‍ കൂട്ടിക്കലര്‍ത്തി ഉപയോഗിക്കരുത്. ഇത് ലിപ്സ്റ്റിക് പെട്ടെന്ന് പോകുവാനുള്ള സാധ്യത കൂട്ടും. മാത്രമല്ല, ചുണ്ടു തന്നെ ചിലപ്പോള്‍ വൃത്തികേടാകുകയും ചെയ്യും.



Click it and Unblock the Notifications
