Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
മഴക്കാലത്തെ മേക്കപ്പ് മന്ത്രങ്ങൾ
മഴക്കാലത്ത് എത്ര ഭംഗിയായി മേക്കപ്പ് ചെയ്താലും മഴയിലും കാറ്റിലും അതൊക്കെ ഒരു പരിധിവരെ വൃത്തികേടാകും. അതുകൊണ്ടുതന്നെ ലളിതമായ മേക്കപ്പ് ആണ് മഴക്കാലത്ത് അനുയോജ്യം. മഴക്കാലത്ത് വാട്ടർ പ്രൂഫ് മസ്കാര, ട്രാൻസ്ഫർ റെസിസ്റ്റന്റ് ലിപ്സ്റ്റിക് തുടങ്ങി കാലാവസ്ഥയ്ക്ക് യോജിച്ച മേക്കപ്പ് സാധനങ്ങൾ മാത്രം തെരഞ്ഞെടുക്കുക. ഇന്ത്യയിൽ ധാരാളം ഉപയോഗിക്കപ്പെടുന്ന കണ്‍മഷിയും മഴക്കാലത്തിന് യോജിച്ച മേക്കപ്പ് തന്നെ.
വാട്ടർ പ്രൂഫ് ഫൗണ്ടേഷനും മഴക്കാലത്ത് ഗുണം ചെയ്യും. കനത്തുപെയ്യുന്ന മഴയിലും നിങ്ങളുടെ സൗന്ദര്യം നിലനിർത്താനുള്ള ചില നിർദ്ദേശങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്.

മുഖം വൃത്തിയായി കഴുകിയ ശേഷം ഐസ് ക്യൂബ് ഉപയോഗിച്ച് 10 മിനുട്ട് മുഖം മസാജ് ചെയ്യുക. ഇത് വിയർപ്പ് കുറച്ച് മേക്കപ്പ് കൂടുതൽ നേരം വൃത്തിയായി നിലനിർത്താൻ സഹായിക്കും.

എണ്ണമയമുള്ള ചർമ്മമുള്ളവർ ആസ്ട്രിഞ്ചന്റ് ഉപയോഗിക്കുക വരണ്ട ചർമ്മമുള്ളവർ ടോണറും.

ഫൗണ്ടെഷൻ ഒഴിവാക്കി പൗഡർ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത്.

നിങ്ങളുടെ നിറത്തിന് അനുയോജ്യമായ ഐ ഷാഡോ ഉപയോഗിക്കാം. ഒപ്പം കട്ടിയുള്ള ഐലീനറും വാട്ടർ പ്രൂഫ് മസ്കാരയും നല്ലതുതന്നെ.

ലിപ്സ്റ്റിക്
കടും നിറമുള്ള ലിപ്സ്റ്റിക് ഒഴിവാക്കുന്നതായിരിക്കും മഴക്കാലത്ത് നല്ലത്.

മുഖക്കുരുവും, നിർജ്ജലീകരണവും ഒഴിവാക്കുന്ന വാട്ടർ ബേസ്ഡ് മോയിസ്ചറൈസറുകൾ ആണ് ഇക്കാലത്ത് അനുയോജ്യം

ഹെയർ സ്റ്റൈൽ ലളിതമാവട്ടെ. ഹൈ ഫാഷൻ ഹെയർ സ്റ്റൈൽ മഴക്കാലത്ത് ഭംഗിയോടെ സൂക്ഷിക്കുക ബുദ്ധിമുട്ടാവും.

തിളക്കമുള്ള ആഭരണങ്ങൾ ഒഴിവാക്കുക. ഇവ കേടാകാന്‍ സാധ്യതയേറും. ഇട്ടാലും അസ്വസ്ഥതയുണ്ടാകും.

ബ്ലഷ് ചെയ്യാനാഗ്രഹിക്കുന്നുവെങ്കിൽ അത് നേർത്തതും ചേർച്ചയുള്ളതും ആയിരിക്കട്ടെ. പിങ്ക്, പീച്ച്, ബ്രൌണ്‍ ഷേഡുകളിൽ ഉള്ള ക്രീം ബ്ലഷ് ആയിരിക്കും കൂടുതൽ യോജിച്ചത്.

മഴക്കാലത്ത് ഐബ്രോ പെൻസിൽ ഉപയോഗിക്കാൻ ബുദ്ധിമുട്ടായതിനാൽ പുരികത്തിന്‍റെ ഷേപ്പ് നിലനിർത്താൻ ത്രെഡ്ഡിങ്ങ് നടത്തുന്നതാണ് നല്ലത്.

ദിവസേന കുളിക്കുന്ന സമയത്ത് തലയോട്ടി മസാജ് ചെയ്യുക. മുടിക്ക് പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാനും താരൻ ഒഴിവാക്കാനും ഇത് സഹായിക്കും.

മഴക്കാലത്ത് കട്ടിയുള്ള വസ്ത്രങ്ങൾ ഒഴിവാക്കുക. നേർത്ത കോട്ടണ്‍ വസ്ത്രങ്ങൾ, കാപ്രി പാന്റ്സ്, ത്രീ ഫോർത്ത് എന്നിവയാണ് മഴക്കാലത്ത് നല്ലത്.

കുടകളിലും മഴക്കോട്ടുകളിലും ഫാഷൻ കടന്നുവന്നിട്ടുണ്ട്. ആവശ്യമുള്ളവർക്ക് ഇഷ്ടമുള്ള നിറത്തിലുള്ളവ തിരഞ്ഞെടുക്കാം.

എന്നാൽ എളുപ്പം അഴുക്ക് പറ്റുന്ന വെള്ള പോലുള്ള നിറങ്ങൾ ഒഴിവാക്കുക.

ലെതർ ഷൂ, ഹൈ ഹീൽ ചെരിപ്പുകൾ എന്നിവ ഒഴിവാക്കുക. പകരം സ്നീക്കേഴ്സ്, ചെരിപ്പുകൾ എന്നിവ ഉപയോഗിക്കുക.



Click it and Unblock the Notifications
