Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ചെറിയ കണ്ണുകള്‍ക്ക് ഭംഗിയേകാന്‍
Make Up
oi-Staff
By Shibu T Joseph
മുഖത്തിന്റെ കണ്ണാടിയാണ് കണ്ണുകള്‍. നിങ്ങളുടെ മാനസികാവസ്ഥ പ്രതിഫലിപ്പിക്കുന്നതില്‍ കണ്ണുകള്‍ വഹിക്കുന്ന പങ്ക് വലുതാണ്. ചീത്തയും നല്ലതുമായ എല്ലാ വികാരങ്ങളും കണ്ണുകളില്‍ തെളിയും. വലിയ കണ്ണുകളോടാണ് ഏവര്‍ക്കും പ്രിയം. മത്സ്യത്തിന്റെ ആകൃതിയോടുപമിക്കാവുന്ന വലിയ കണ്ണുകളുള്ള പെണ്‍കുട്ടികള്‍ കൂടുതല്‍ സുന്ദരിയാവും. ആ കണ്ണുകള്‍ക്കൊപ്പം കാജലോ, മസ്കാരയോ എഴുതിയാലോ സൗന്ദര്യം അനുപമം.
ചെറിയ കണ്ണുകളുള്ള പെണ്‍കുട്ടികളോ. ചെറിയ കണ്ണുകള്‍ അവരുടെ കണ്ണുകളെ ചീര്ത്തതാക്കും കാണാനും അരോചകമായിരിക്കും. ചെറിയ കണ്ണുകള്‍ വലുതായി തോന്നാന്‍ ചില സൂത്രങ്ങളുണ്ട്. അതിനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.

കണ്മഷി എഴുതിയാല്‍ ചെറിയ കണ്ണുകള്‍ വലുതാക്കാം. ചെറിയ കണ്ണുകളില്‍ കണ്മഷി എഴുതുമ്പോള്‍ കട്ടി കൂട്ടി വേണം എഴുതുവാന്‍,. കണ്മഷി നന്നായി എഴുതുമ്പോള്‍ കണ്പീലികള് കട്ടിയില്‍ നില്ക്കും. അത് കണ്ണുകള്‍ക്ക് ഭംഗി നല്‍കും. കണ്പീലികളുടെ മുകളിലും താഴെയും മഷി എഴുതുക. കണ്മഷി കൂടുന്നതിനനുസരിച്ച് കണ്ണുകളുടെ ഭംഗിയും കൂടും. കണ്മഷി എഴുതുന്നതിന് മുമ്പ് കര്‍ലര്‍ ഉപയോഗിച്ച് കണ്പീലികള് ഷേപ്പ് ആക്കുന്നത് നല്ലതാണ്.
2)ഐലൈനര്‍
ചെറിയ കണ്ണുകള്‍ക്ക് നല്കാവുന്ന നല്ല മേക്ക്അപ്പ് ആണ് ഐലൈനര്‍. കണ്ണുകള്‍ക്ക് ശരിയായ ആകാരം നല്‍കുന്നതിന് ഐലൈനര്‍ സഹായകമാണ്. ഇളം നിറത്തിലോ വെള്ള നിറത്തിലുള്ളതോ ആയ ഐലൈനര്‍ ഉപയോഗിക്കുന്നത് കണ്മഷിയുടെ പ്രഭാവം വര്‍ദ്ധിപ്പിക്കും. കട്ടികൂടിയ നിറങ്ങളും ഉപയോഗിക്കാവുന്നതാണ്. രണ്ടും പരീക്ഷിച്ച് നിങ്ങളുടെ കണ്ണുകള്‍ക്ക് യോജിച്ചവ തെരഞ്ഞെടുക്കുക.
3)ഐഷാഡോ
കണ്പോളകള്ക്കും പുരികത്തിനും ഭംഗി കൂട്ടാമാണ് ഐഷാഡോ ഉപയോഗിക്കുന്നത്. ചെറിയ കണ്ണുകള്‍ക്ക് ഭംഗി കൂട്ടുവാനുള്ള ഏറ്റവും നല്ല കോസ്മെറ്റിക് ആണിത് സായാഹ്നങ്ങളില്‍ പുറത്തുപോകുമ്പോള്‍ ഇരുണ്ട ഷേഡുകള്‍; ചാരം, കറുപ്പ്, പര്‍പ്പിള്‍ തുടങ്ങിയ ഉപയോഗിക്കുക. ഉച്ചസമയങ്ങില് പിങ്ക്, ബ്രൗണ്‍, മെറൂണ്‍ നിറങ്ങള്‍. യുവതികള്‍ക്ക് ഇളം നിറമുള്ള എൊഡോകളും മനോഹരരൂപം നല്‍കും. ധരിക്കുന്ന വസ്ത്രങ്ങള്‍ക്കും മറ്റ് വസ്തുക്കള്‍ക്കും ചേരുന്നവയായിരിക്കണം.
4)പ്രൈമറും ഫൗണ്ടേഷനും
കണ്ണുകളുടെ ചമയത്തിന് ആദ്യം ഉപയോഗിക്കേണ്ടത് ഇവയാണ്. ഐഷാഡോയോ ഫൗണ്ടേഷനോ ഉപയോഗിക്കുന്നതിന് മുമ്പാണ് പ്രൈമര്‍ ഉപയോഗിക്കേണ്ടത്. ചമയം കൂടുതല്‍ നേരം നിലനിര്‍ത്തുവാന്‍ ഇത് സഹായിക്കും.
5)ഷിമ്മര്‍
ഷിമ്മര്‍ പൗഡര്‍ ഉപയോഗിക്കുന്നത് ചെറിയ കണ്ണുകള്‍ക്ക് തിളക്കം കൂട്ടുന്നതിന് സഹായിക്കും. ചീര്‍ത്ത കവിളുകള്‍ മറയ്ക്കുവാന്‍ ഇത് ഉപകരിക്കും. കണ്‍പോളകളിലും കണ്ണിന് താഴെയുമായിട്ടായിരിക്കണം പൗഡര്‍ ഇടേണ്ടത്
ഉറങ്ങുന്നതിന് മുമ്പ് ഈ ചമയങ്ങള്‍ കഴുകിക്കളയുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നല്ല ഗുണനിലവാരമുള്ള ചമയങ്ങള്‍ മാത്രമേ വാങ്ങിക്കാവു. കണ്ണുകള്‍ വരദാനമാണ്. സുരക്ഷിതമായും ആരോഗ്യത്തോടെയും സംരക്ഷിക്കൂ.
Comments
English summary
ചെറിയ കണ്ണുകള്‍ക്ക് ഭംഗിയേകാന്‍ | makeup tips small eyes
Story first published: Thursday, November 28, 2013, 1:03 [IST]
Other articles published on Nov 28, 2013



Click it and Unblock the Notifications
