Latest Updates
-
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം
തടി കുറയ്ക്കാന്‍ വസ്ത്രവും മേയ്ക്കപ്പും
തടി കുറയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവരാണ് മിക്കവാറും പേര്. ഇതിന് കഴിയാത്തവര്‍ തടിയുണ്ടെങ്കിലും ഇത് കുറച്ചു കാണിയ്ക്കുവാന്‍ ആഗ്രഹിയ്ക്കുന്നവരും.
വസ്ത്രങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഒരു പരിധി വരെ സഹായിക്കാനാവും. ചിലതരം വസ്ത്രങ്ങള്‍ തടി കൂടുതല്‍ കാണിയ്ക്കും. മറ്റു ചിലതം വസ്ത്രങ്ങളാകട്ടെ, തടി കുറയ്ക്കുകയും ചെയ്യും.
തടി കുറവു കാണിയ്ക്കുവാന്‍ സഹായിക്കുന്ന ചിലതരം ഇന്ത്യന്‍ വസ്ത്രങ്ങളെക്കുറിച്ചറിയൂ,

കുര്‍ത്തകള്‍
അല്പം അയഞ്ഞ കുര്‍ത്തകള്‍ ധരിയ്ക്കുക. അല്പം ഇറക്കം കൂടുതലുള്ള ഇത്തരം കുര്‍ത്തകള്‍ തടി കുറച്ചു കാണിയ്ക്കുവാന്‍ സഹായിക്കും.

സല്വാറുകള്
നല്ലപോലെ ഷേപ് ചെയ്തയിനം സല്വാറുകള് ധരിയ്ക്കാം. ഇറക്കം കുറഞ്ഞതിനേക്കാള്‍ ഇറക്കം കൂടുതലുള്ള സല്വാറുകളാണ് തടി കുറച്ചു കാണിയ്ക്കാന്‍ സഹായിക്കുക.

ഷിഫോണ്‍ സാരികള്‍
സാരികള്‍ ധരിയ്ക്കുന്നവരെങ്കില് ഷിഫോണ്‍ സാരികള്‍ തെരഞ്ഞെടുക്കുക. ഇവ തടി കുറച്ചു കാണാന്‍ സഹായിക്കും. കോട്ടന്‍, ഓര്‍ഗണ്ടി സാരികള്‍ പോലുള്ളവ തടി കൂട്ടുന്നവയാണ്. കട്ടിയുള്ള കസവുസാരികളും തടി തോന്നിയ്ക്കും.

ബ്ലൗസുകള്‍
ഷോള്‍ഡര്‍ ഭാഗത്ത് വിരിവുകൂടുതലുള്ളവര് പഫ് വച്ച ബ്ലൗസുകള്‍ ഒഴിവാക്കണം. കയ്യിന് തടിയുള്ളവര്‍ കയ്യിറക്കം തീരെ കുറിയ്ക്കുന്നതും നല്ലതല്ല.

കടും വര്‍ണങ്ങള്‍
കടും വര്‍ണങ്ങള്‍ തടി കൂടുതല്‍ തോ്ന്നിയ്ക്കുന്നവയാണ്. കറുപ്പ്, വെളുപ്പ്, ഇളം നീല പോലുള്ള നിറങ്ങള്‍ തടി കുറവു കാണിയ്ക്കുവാന്‍ സഹായിക്കും.

വരകള്‍, കുത്തുകള്‍
വസ്ത്രങ്ങളില്‍ കുറുകെയുള്ള വരകള്‍ ഒഴിവാക്കുക. ഇത് കൂടുതല്‍ തടി തോന്നിയ്ക്കും. നീളത്തിലുള്ള വരകളാകട്ടെ, ഉയരം തോന്നിയ്ക്കും. ചെറിയ കുത്തുകളുള്ള വസ്ത്രങ്ങള്‍ തടി കുറവും വലിയ കുത്തുകളുള്ളവ തടി കൂടുതലും തോന്നിയ്ക്കും.

വാച്ചോ കൈചെയിനോ
കയ്യില്‍ ഒരു വാച്ചോ കൈചെയിനോ കയ്യിന് തടി കുറവു തോന്നിയ്ക്കും. ചിത്രത്തില്‍ കാണുന്ന വിധത്തിലെ ബ്ലൗസും മാലയും തടി കുറച്ചു തോന്നിയ്ക്കുവാന്‍ സഹായിക്കുക തന്നെ ചെയ്യും.

മുടി
മുടി കെട്ടി വയ്ക്കാതെ അഴിച്ചിടുന്നത് മുഖത്തിന് ചെറുപ്പം തോന്നിയ്ക്കും.തടിച്ച മുഖമാണെങ്കില്‍ തടി കുറവും തോന്നിയ്ക്കും.

ഹീലുള്ള ചെരിപ്പ്
ഹീലുള്ള ചെരിപ്പിടുന്നത് തടി കുറവു തോന്നിയ്ക്കുവാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്.

മേയ്ക്കപ്പ്
മുഖത്ത് വല്ലാതെ എടുത്തു കാണിയ്ക്കുന്ന വിധത്തിലുള്ള മേയ്ക്കപ്പിട്ടാല്‍ മുഖത്തിന് തടി കൂടുതല്‍ തോന്നും. നീണ്ട മുഖമുള്ളവര്‍ക്ക് ഇത് പ്രശ്നമുണ്ടാക്കില്ല, എന്നാല്‍ ഉരുണ്ട, വട്ട മുഖംകാര്ക്ക് തടി കൂടുതല്‍ തോന്നുക തന്നെ ചെയ്യും.



Click it and Unblock the Notifications
