Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
വസ്ത്രധാരണവും, കളര്‍ കോമ്പിനേഷനുകളും
വസ്ത്രങ്ങളണിയുമ്പോള്‍ അവയുടെ കളര്‍ കോമ്പിനേഷനുകള്‍ക്ക് മിക്കവരും നല്ല പ്രാധാന്യം നല്‍കാറുണ്ട്. വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം നിറത്തിന്റെ കാര്യത്തില്‍ യോജിച്ചിരിക്കണം എന്ന് ചിന്തിക്കുന്നവരാണ് ഭൂരിപക്ഷവും. അതുപോലെ സാഹചര്യത്തിനും, കാലാവസ്ഥക്കുമനുസരിച്ചും വസ്ത്രങ്ങളുടെ നിറം തെരഞ്ഞെടുക്കുന്നത് നന്നായിരിക്കും. ഇക്കാര്യങ്ങളില്‍ എങ്ങനെ ശ്രദ്ധിക്കാമെന്ന് നോക്കാം.
കാലാവസ്ഥക്കനുസരിച്ച് വസ്ത്രധാരണത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് നല്ലതാണ്. ശീതകാലത്ത് വെള്ള, ഇളം നീല തുടങ്ങിയ കടുപ്പം കുറഞ്ഞ നിറമുള്ള വസ്ത്രങ്ങള്‍ ധരിക്കുക. ശരത്കാലത്ത് (സെപ്തംബര്‍, ഒക്ടോബര്‍) മെറൂണ്‍, എവര്‍ഗ്രീന്‍, മസ്റ്റാര്‍ഡ് യെല്ലോ, ഓറഞ്ച് തുടങ്ങിയ നിറങ്ങളാണ് അനുയോജ്യം. വസന്തകാലത്ത് (മാര്‍ച്ച്-ഏപ്രില്‍-മെയ് മാസങ്ങള്‍) മിന്റ്, എഗ്ഗ് ബ്ലു, റോസ് പിങ്ക് എന്നീ നിറങ്ങള്‍ തെരഞ്ഞെടുക്കാം. വേനല്‍കാലത്ത് സണ്ണി യെല്ലോ, നീല, തുടങ്ങിയ പ്രസന്നമായ നിറങ്ങള്‍ ഉപയോഗിക്കാം.

വ്യത്യസ്ഥങ്ങളായ നിറങ്ങള്‍ അണിയുന്നത് മികച്ച ശ്രദ്ധ നേടിത്തരും. ഉദാഹരണത്തിന് കറുപ്പും വെളുപ്പും, പര്‍പ്പിളും ഗ്രീനും തുടങ്ങിയവ.മികച്ച ശ്രദ്ധനേടിത്തരുന്ന ഒരു നിറം, അല്ലെങ്കില്‍ വ്യത്യസ്ഥങ്ങളായ പല നിറങ്ങള്‍ ഒരു വസ്ത്രത്തില്‍ തന്നെ ഉപയോഗിക്കുക.
നിങ്ങളുടെ ശരീരത്തിന്റെ നിറത്തിന് യോജിക്കുന്ന നിറങ്ങള്‍ ഉപയോഗിക്കുക. വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ അവ ശരീരത്തോട് ചേര്‍ത്ത് വച്ച് യോജിക്കുമോ എന്ന് പരിശോധിക്കാം. ഇരുണ്ട നിറമുള്ളവര്‍ക്ക് പച്ച യോജിക്കും. എന്നാല്‍ ഒരു നിറവും ഏതെങ്കിലും പ്രത്യേക വിഭാഗത്തില്‍ പെട്ട ആളുകള്‍ക്ക് വേണ്ടിയല്ല എന്ന് ഓര്‍മ്മിക്കുക.
ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്ത് വ്യത്യസ്ഥമായ വസ്ത്രധാരണ രീതികള്‍ മനസിലാക്കാം. ഒരു വസ്ത്രം തെരഞ്ഞെടുക്കുന്നതിന് മുമ്പ് സുഹൃത്തിന്റെയോ, കുടംബത്തില്‍പെട്ട ഒരാളുടെ അഭിപ്രായമോ കൂടി ചോദിക്കാം.
ടിപ്സ്
നിങ്ങള്‍ക്ക് നിങ്ങളുടേതായ ഒരു ശൈലി ആവിഷ്കരിക്കാം. പുതിയൊരു ട്രെന്‍ഡ് വരുന്നത് നിങ്ങളിലൂടെയാവില്ല എന്ന് ആരറിഞ്ഞു! തെളിഞ്ഞ നിറങ്ങളും, അല്പം മങ്ങിയ നിറങ്ങളും തമ്മില്‍ യോജിക്കും.ഉദാഹരണമായി റോസ് പിങ്കും ഇളം ചാരനിറവും, പച്ചയും ബ്രൗണും, മിന്റും വെള്ളയും, കറുപ്പും പ്ലം നിറവും എന്നിങ്ങനെ.
ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍
ആഘോഷവേളകളിലും മറ്റും ഉപയോഗിക്കുന്ന നിറങ്ങള്‍ മറ്റ് ചില സന്ദര്‍ഭങ്ങളില്‍ അനുയോജ്യമല്ല.ചാരനിറവും, കടുത്ത നിറങ്ങളും തമ്മില്‍ യോജിക്കില്ല.നിങ്ങള്‍ ധരിച്ചിരിക്കുന്നത് കാലഹരണപ്പെട്ട ശൈലിയിലുള്ള വസ്ത്രങ്ങളല്ല എന്ന് ഉറപ്പ് വരുത്തുക.



Click it and Unblock the Notifications
