Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വിദ്യാ ബാലന് പാരമ്പര്യവധുവായി
അങ്ങനെ വിദ്യാ ബാലനും ഭാര്യയായി. ഡിസംബര്‍ 14ന് പുലര്‍ച്ചെയുള്ള ശുഭമുഹൂര്‍ത്തത്തിലാണ് വിദ്യ പഞ്ചാബിയായ സിദ്ധാര്‍ത്ഥ് റോയ് കപൂറിനെ ഭര്‍ത്താവായി സ്വീകരിച്ചത്. ചെമ്പൂരിലെ ക്ഷേത്രത്തില്‍ വച്ച് പഞ്ചാബി, സൗത്ത് ഇന്ത്യന്‍ പാരമ്പര്യരീതികള്‍ കൂടിക്കലര്ത്തിയായിരുന്നു ചടങ്ങുകള്‍.
സാരികളോടും പാരമ്പര്യവസ്ത്രധാരണത്തോടും എപ്പോഴും താല്പര്യം കാണിയ്ക്കുന്ന വിദ്യ ബാലന് വിവാഹത്തിന് തികച്ചും പരമ്പരാഗത രീതിയിലാണ് വസ്ത്രം ധരിച്ചിരുന്നത്. പാരമ്പര്യരീതിയുള്ള വസ്ത്രങ്ങളാണ് ഇവര്‍ക്ക് കൂടുതല്‍ ഇണങ്ങുന്നതും. പല ചടങ്ങുകളിലും സാരി ധരിച്ചാണ് വിദ്യയെത്താറും. അതും പട്ടുസാരികള്‍.
സാരികളോട് പ്രത്യേക മമതയുള്ള നടി വിവാഹത്തിന് തെരഞ്ഞെടുത്തതതും സാരി തന്നെ. തമിഴ് ആചാരപ്രകാരം മൂന്നു തരം സാരികള്‍ വിവാഹച്ചടങ്ങുകള്‍ക്കായി വിദ്യ മാററിയുടുത്തു.

വിദ്യാ ബാലന് പാരമ്പര്യവധുവായി
ചുവന്ന നിറത്തിലുള്ള കാഞ്ചീപുരം സില്‍ക് സാരിയാണ് വിദ്യ വിവാഹത്തിനുടത്തിരുന്നത്. പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ സബ്യസാച്ചി മുഖര്‍ജി ഡിസൈന്‍ ചെയ്ത സാരിയില്‍ സ്വര്‍ണനിറത്തിലുള്ള ഡിസൈനുകളും ബോര്‍ഡറുമുണ്ട്.

വിദ്യാ ബാലന് പാരമ്പര്യവധുവായി
സീമന്തരേഖയില്‍ സിന്ദൂരം ചാര്‍ത്തിയ വിദ്യയെ നോക്കൂ. തികച്ചും പാരമ്പര്യരീതിയിലുള്ള ഒരു വധു.

വിദ്യാ ബാലന് പാരമ്പര്യവധുവായി
മറ്റു ബോളവുഡ് നടിമാരില്‍ നിന്നും വ്യത്യസ്തമായി കട്ടിയുള്ള സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞാണ് വിദ്യ വിവാഹത്തിനൊരുങ്ങിയത്. അതും തികച്ചും പാരമ്പര്യരീതിയിലുള്ള ആഭരണങ്ങള്‍.കാഞ്ചീപുരം സാരിയ്ക്ക് ചേരുന്ന വിധത്തിലുള്ള ആഭരണങ്ങള്‍.

വിദ്യാ ബാലന് പാരമ്പര്യവധുവായി
വിദ്യയുടെ വസ്ത്രത്തിന് ചേരുന്ന ഏതാണ്ട് ഗോള്‍ഡന്‍ നിറത്തിലുള്ള കുര്‍ത്തയണിഞ്ഞാണ് വരന് സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ ചടങ്ങുകളില്‍ പങ്കെടുത്തത്. ചടങ്ങുകളുടെ സമയത്ത് കസവുമുണ്ടും സിദ്ധാര്‍ത്ഥ് ധരിച്ചിരുന്നു.

വിദ്യാ ബാലന് പാരമ്പര്യവധുവായി
മഞ്ഞയില്‍ ചുവപ്പു ബോര്‍ഡറുള്ള സാരിയാണ് വിദ്യ മെഹന്തി ചടങ്ങില്‍ ധരിച്ചിരുന്നത്. ഫാഷന്‍ ഡിസൈനുകള്‍ ഒഴിവാക്കി തികച്ചും പാരമ്പര്യരീതിയിലായിരുന്നു മയിലാഞ്ചിയിട്ടിരുന്നതും.

വിദ്യാ ബാലന് പാരമ്പര്യവധുവായി
ചുവപ്പ് ചെക്ക് സില്‍ക് സാരിയുടുത്ത വിദ്യ വരന് സിദ്ധാര്‍ത്ഥ് റോയ് കപൂറിനൊപ്പം. സാരിയ്ക്കു യോജിക്കുന്ന ആഭരണങ്ങളും അണിഞ്ഞിരിക്കുന്നു.



Click it and Unblock the Notifications
