Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
വിശേഷങ്ങള്‍ക്കായി വിവിധ ആഭരണങ്ങള്‍
ആഭരണങ്ങളോട് പ്രിയം കൂടുതല്‍ സ്ത്രീകള്ക്കാണെന്നത് പൊതുസത്യം. ഇവരെ ലക്ഷ്യമിട്ട് ഓരോ ആഘോഷഘട്ടങ്ങളിലും പുതിയ ആഭരണ ഡിസൈനുകളും ഇറങ്ങാറുണ്ട്.
ദീപാവലി പലര്‍ക്കും ആഭരണം വാങ്ങാനും ആഭരണങ്ങള്‍ സമ്മാനം കൊടുക്കാനുമുള്ള വേളകളാണ്.ഓരോരോ കാലഘട്ടത്തിലും സ്ത്രീകളുടെ ആഭരണതാല്പര്യങ്ങള് മാറിക്കൊണ്ടിരിക്കുമെന്നതാണ് വാസ്തവം. ഇതിനനുസരിച്ച് പുതിയ ഫാഷനുകളും ഇറക്കാന്‍ ജ്വല്ലറിക്കാര് അമാന്തം കാണിക്കാറില്ല.
സ്വര്‍ണത്തില്‍ തുടങ്ങി പ്ലാറ്റിനം, ഡയമണ്ട് ആഭരണങ്ങളില്‍ എത്തിനില്‍ക്കുന്നു ആധുനിക വനിതയുടെ ആഭരണപ്രിയം.
വിവിധയിനം ആഭരണഫാഷനുകള് നോക്കൂ. വാങ്ങാനല്ലെങ്കിലും കാണാനെങ്കിലും കൗതുകം പകരും.

കുന്തന്‍ ജ്വല്ലറി പാരമ്പര്യത്തനിമ വിളിച്ചറിയിക്കുന്ന ആഭരണങ്ങളാണ്. ഈ വിഭാഗത്തില്‍ പെട്ട മാലയും കമ്മലുകളും കാണൂ.

കുന്തന്‍ വളയാണിത്. കുന്തന്‍ ജ്വല്ലറിയുടെ വര്‍ണഭംഗി തന്നെയാണ് ഇതിനെയും വിശേഷമാക്കുന്നത്.വളയുടെ ഉള്ളില്‍ പോലും ഭംഗിയുള്ള ഡിസൈനുകളുണ്ട്. ചുറ്റുപാടും വശങ്ങളിലും കല്ലുകളും.

പേളിനും പ്രത്യേക ഭംഗി തന്നെയാണ്. രണ്ടു നിറത്തിലുള്ള പേളുകളും വെള്ള കല്ലുകളും കൊണ്ടുണ്ടാക്കിയ ഈ പേള്‍ മോതിരം നോക്കൂ.

ഡയമണ്ടാണ് ഇപ്പോഴത്തെ ട്രെന്റ്. ഡയമണ്ടു കൊണ്ടുള്ള ഈ ബ്രേസ്ലെറ്റ് കാണൂ. ഫാഷന്‍, പരമ്പരാഗത വസ്ത്രങ്ങള്‍ക്കൊപ്പം ഇതണിയാം.

ഡയമണ്ടിന്റെ ഈ കമ്മലുകള്‍ കാണൂ. ഇത് പരമ്പരാഗത ഇന്ത്യന്‍ വസ്ത്രധാരണരീതിക്കു ചേരും. സമ്മാനം നല്കാന് ചേര്‍ന്ന ഒന്നുകൂടിയാണ് ഇത്.

ഒറ്റ ഡയമണ്ടിന്റെ ഈ മോതിരം നോക്കൂ. വിവാഹത്തിന് സ്വര്‍ണം വേണ്ടെന്നു കരുതുന്നവര്‍ക്ക് ഇത്തരം ആഭരണങ്ങളിലേക്കു തിരിയാം.

സ്വര്‍ണവും ഡയമണ്ടും കൂടിച്ചേര്‍ന്ന ഈ മാല കാണൂ. പുതിയ ഫാഷനാണിത്. ഇതിനൊപ്പം ഡയമണ്ടിന്റെ കമ്മലുകളുമുണ്ട്.



Click it and Unblock the Notifications
