Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഷാറൂഖിന്റെ വിവിധ സ്റ്റൈലുകള്‍
കിംഗ് ഖാന് എന്നാണ് ഷാറൂഖ് ഖാന് ബോളിവുഡില്‍ പൊതുവെ അറിയപ്പെടുന്നത്. നവംബര്‍ 2ന് നാല്പത്തേഴു തികഞ്ഞ ഈ ഖാന് വര്‍ഷങ്ങളേറെയായി ഈ രംഗത്ത് മുടിചൂടാമന്നനായി നിലനില്ക്കുന്നു.
ചിലപ്പോള്‍ അരക്കിറുക്കന്‍, മറ്റു ചിലപ്പോള്‍ അധോലോക നായകന്, കണ്ണില്‍ പ്രണയത്തിന്റെയും വിരഹത്തിന്റെയും തീവ്രഭാവങ്ങള്‍ ഒളിപ്പിച്ച കാമുകന് എന്നിവയെല്ലാം ഷാറൂഖ് അവതരിപ്പിച്ച ചില രൂപങ്ങള്‍ മാത്രം.
എടുത്തു പറയത്തക്ക പ്രത്യേകതകളില്ലെങ്കിലും വേഷവിധാനങ്ങളുടെ കാര്യത്തിലും തന്റേതായ സ്ഥാനം ഷാറൂഖിനുണ്ട്. അലസവസ്ത്രധാരണം മുതല്‍ അധോലോകനായകന്റ വേഷം പോലും എളുപ്പത്തില്‍ ചേരുന്ന ഒരു നടനാണ് ഷാറൂഖ് എന്നു വേണമെങ്കില്‍ പറയാം. വേഷത്തില്‍ മാത്രമല്ല, മുടിയുടെ കാര്യത്തിലും പരീക്ഷണങ്ങള്‍ക്ക് തുനിഞ്ഞിറങ്ങിട്ടുള്ള നടനാണ് ഷാറൂഖ്. ഇത് അലസമായി വലിച്ചിട്ട മുടി മുതല്‍ ജെല്‍, പേണിടെയ്ല് സ്റ്റൈല്‍ വരെ വരും.
ഷാറൂഖ് ഖാന്റെ വിവിധ വേഷപ്പകര്‍ച്ചകള്‍ കാണൂ.

സിനിമയില്‍ വന്നെത്തിയ കാലത്ത് നെറ്റിയിലേക്കു ചീകിയിട്ട മുടിയും അലസമായ വേഷവിധാനവും കൊണ്ട് ശ്രദ്ധ നേടിയ നടനാണ് ഷാറൂഖ്. ബോളിവുഡില്‍ എങ്ങനെ കയറിപ്പറ്റിയെന്ന് സംശയം തോന്നിപ്പിക്കുന്ന വേഷഭൂഷാദികള്‍.

വെളുത്ത ഫോര്‍മല്‍ സ്യൂട്ടിട്ട് ജെല്‍ ചെയ്ത മുടിയില്‍ പല ചിത്രങ്ങളിലും ഷാറൂഖിനെ കാണാം. ഈ വേഷവും കിംഗ് ഖാന് ഇണങ്ങുന്നതു തന്നെ.

ഡോണ്‍ വേഷവും ഷാറൂഖിനെ ശ്രദ്ധേയമാക്കിയിട്ടുണ്ട്. നീട്ടിവളര്‍ത്തിയ മുടിയും താടിയും കൂളിംഗ് ഗ്ലാസുമണിഞ്ഞ ഡോണ്‍ ചിത്രങ്ങളില്‍ ഷാറൂഖിനെ തികച്ചും വ്യത്യസ്തമായ സ്റ്റൈലില്‍ കാണാം.

പോണിടെയ്ല് സ്റ്റൈല്‍ മുടിയും വെള്ള കോട്ടുമിട്ടാണ് ഐപിഎല്‍ അടക്കമുള്ള പല വേദികളിലും ഷാറൂഖ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഷാറൂഖിന്റെ തികച്ചും വ്യത്യസ്തമായ സ്റ്റൈല്‍.

ജീന്‍സും ടീഷര്‍ട്ടും ധരിച്ച് ധാരാളം ടെലിവിഷന്‍ ചടങ്ങുകളിലും ഔദ്യോഗിക ചടങ്ങുകളിലും ഷാറൂഖ് പ്രത്യക്ഷപ്പെടാറുണ്ട്. അടുത്ത വീട്ടിലെ ആണ്കുട്ടിയെന്നു തോന്നിപ്പിക്കുന്ന വേഷവിധാനം.



Click it and Unblock the Notifications
