Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ബോളിവുഡ് സാക്ഷി, കരീന, സെയ്ഫ് ദാമ്പത്യത്തിലേക്ക്
മാധ്യമങ്ങളും ബോളിവുഡും ഏറെക്കാലം കാത്തിരുന്ന സെയ്ഫ്-കരീന വിവാഹം അവസാനം യഥാര്‍ത്ഥ്യമാകുന്നു. ഇതോടനുബന്ധിച്ച് സംഗീത് എന്ന ചടങ്ങും മുംബൈയില്‍ നടന്നു.
സെയ്ഫീന എന്നറിയപ്പെടുന്ന സെയ്ഫ്-കരീന ജോഡികള്‍ ഏറെക്കാലത്തെ പ്രണയത്തിനു ശേഷമാണ് വിവാഹിതരാകുന്നത്. ബെബോ എന്ന് ഓമനപ്പേരുള്ള കരീനയും ചോട്ടാ നവാബ് എന്നറിയപ്പെടുന്ന സെയ്ഫും വിവാഹിതരാകനൊരുങ്ങുന്നുവെന്നും ഇല്ലെന്നും കേട്ടുകേള്‍വികള്‍ ധാരാളമുണ്ടായിരുന്നു. ഇത് അവസാനിപ്പിച്ചാണ് ഇവര്‍ ഒക്ടോബര്‍ 16ന് വിവാഹിതരാകുന്നത്.
ഇക്കാര്യത്തില്‍ ഔദ്യോഗിക തലത്തിലുള്ള വിശദീകരണങ്ങളൊന്നും തന്നെ വധുവരന്മോരോ അവരുടെ ബന്ധുക്കളോ നടത്തിയിട്ടില്ലെങ്കിലും ഇവരുടെ വിവാഹം ഒരു മാമാങ്കമാക്കാന്‍ മാധ്യമങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.
വിവാഹത്തോടനുബന്ധിച്ചു നടക്കുന്ന സംഗീത് എന്ന ചടങ്ങിന് ബോളിവുഡ് താരങ്ങള്‍ പലരും എത്തിച്ചേര്‍ന്നിരുന്നു. ഇവരുടെയും വധൂവരന്മാരുടേയും വസ്ത്രങ്ങളെക്കുറിച്ച് അറിയേണ്ടേ.

കരീന കപൂര്‍
കരീന കപൂര്‍ പ്രശസ്ത ഫാഷന്‍ ഡിസൈനറും സുഹൃത്തുമായ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വേഷമിട്ടാണ് ചടങ്ങിനെത്തിയത്. സ്വര്‍ണ നിറത്തിലുള്ള ലെഗംഹ ധരിച്ച കരീന പച്ചവളകളും കട്ടി കൂടിയ മാലയുമണിഞ്ഞ് ഒരു നവവധുവിന്റെ എല്ലാ വേഷവിധാനങ്ങളിലുമാണ് ചടങ്ങില്‍ പങ്കെടുത്തത്.

സെയ്ഫ് അലി ഖാന്
സെയ്ഫ് അലി ഖാന് വെള്ള നിറത്തിലുള്ള ഷെര്‍വാണിയണിഞ്ഞാണ് ചടങ്ങിനെത്തിയത്. ക്ലീന്‍ ഷേവ്, പിന്നോട്ടു ചീകിയൊതുക്കിയ മുടി എന്നിവ സെയ്ഫിനെ കൂടുതല്‍ ചെറുപ്പമാക്കിയിരിക്കുന്നു.

കരിഷ്മ
സ്വര്‍ണവര്‍ണത്തിലുള്ള ലാച്ചയണിഞ്ഞാണ് കരീനയുടെ സഹോദരി കരിഷ്മ ചടങ്ങിനെത്തിയത്. മനീഷ് മല്‍ഹോത്രയാണ് ഈ വേഷവും ഡിസൈന്‍ ചെയ്തത്.

സാബ അലി ഖാന്
സെയ്ഫിന്റെ സഹോദരി സാബ അലി ഖാന് വെള്ളയും സ്വര്‍ണനിറവുമുള്ള അനാര്‍ക്കലി ചുരിദാറാണ് ചടങ്ങിന് ധരിച്ചിരുന്നത്.

സോഹ അലി ഖാന്
മറ്റൊരു സഹോദരിയായ സോഹ അലി ഖാന് സില്‍വര്‍, നീല നിറത്തിലുള്ള കറുത്ത സാരി ധരിച്ചാണ് ചടങ്ങിനെത്തിയത്.

മലൈക അറോറ
ബോളിവുഡിലെ ഹോട്ട് താരമായ മലൈക അറോറ പിങ്ക് നിറത്തിലുള്ള ലെഹംഗയും അതിന് ചേരുന്ന ആഭരണങ്ങളും ധരിച്ചാണ് സംഗീതിന് എത്തിയത്.

അമൃത അറോറ
കരീനയുടെ അടുത്ത സുഹൃത്തായ അമൃത അറോറയും ചടങ്ങിനെത്തിയിരുന്നു. ഗര്‍ഭിണിയായ ഇവര്‍ വെള്ളയും ഗോള്‍ഡനും കലര്‍ന്ന ഷറാറ ധരിച്ചാണ് സംഗീതില്‍ പങ്കെടുത്തത്.

നടാഷ പൂനാവല
കാനഡയില്‍ നിന്നുള്ള മോഡലും നടിയുമായ നടാഷ പൂനാവല സബ്യസാച്ചി ഡിസൈന്‍ ചെയ്ത ലെഹംഗ ചോളിയിലാണ് ചടങ്ങിനെത്തിയത്.

കൃസ്തിക ലുല്ല
ഇറോസ് ഇന്റര്‍നാഷണല്‍ പ്രൊഡ്യൂസര്‍ കൃസ്തിക ലുല്ലയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പച്ചനിറത്തിലുള്ള ലെഗംഹ ചോളിയിലാണ് ഇവര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.



Click it and Unblock the Notifications
