Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പ്രായംകൂട്ടും മേയ്ക്കപ്പ് മിസ്റ്റേക്കുകള്
സൗന്ദര്യം വര്‍ദ്ധിപ്പിക്കാനാണ് സാധാരണ മേയ്ക്കപ്പ് ചെയ്യാറ്. പ്രായം മറയ്ക്കാനും മേയ്ക്കപ്പ് ഉപയോഗിക്കാറുണ്ട്.
എന്നാല്‍ മേയ്ക്കപ്പ് ചെയ്യുമ്പോഴും മേയ്ക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കുമ്പോഴും വരുത്തുന്ന തെറ്റുകള്‍ ചിലപ്പോള്‍ സൗന്ദര്യം കെടുത്തും. പ്രായക്കുറവിന് പകരം പ്രായക്കൂടുതല്‍ തോന്നിക്കുകയും ചെയ്യും.
ഇത്തരം ചില തെറ്റുകള്‍ അറിഞ്ഞിരുന്നാല്‍ ഒഴിവാക്കാവുന്നതേയുള്ളൂ.

പ്രായംകൂട്ടും മേയ്ക്കപ്പ് മിസ്റ്റേക്കുകള്
മേയ്ക്കപ്പിന്റെ അടിസ്ഥാനം തന്നെ ഫൗണ്ടേഷന് ക്രീമാണ്. മേയ്ക്കപ്പിടുമ്പോള് ഫൗണ്ടേഷന് ക്രീം അധികമായാലോ തീരെ ഇല്ലാതായാലോ പ്രശ്നം തന്നെ. ചര്‍മത്തിന് ചേര്‍ന്ന വിധത്തിലുള്ള നിറത്തില്‍ ഫൗണ്ടേഷന് ക്രീം ഇടേണ്ടത് അത്യാവശ്യമാണ്. വല്ലാതെ വരണ്ടതോ കൂടുതല്‍ എണ്ണമയമുള്ളതോ ആയ ഫൗണ്ടേഷന് ഉപയോഗിക്കുകയും അരുത്. കറുത്ത നിറമുള്ളവര്‍ വല്ലാതെ ഇളം നിറത്തിലുള്ള ഫൗണ്ടേഷന് ക്രീം ഇടരുത്. നേരെ മറിച്ചും.

പ്രായംകൂട്ടും മേയ്ക്കപ്പ് മിസ്റ്റേക്കുകള്
പൗഡര്‍ ഉപയോഗിക്കുന്നത് മേയ്ക്കപ്പില്‍ ഉള്‍പ്പെട്ട ഒരു കാര്യം തന്നെ. ഫൗണ്ടേഷന് ക്രീം ഇടുമ്പോള്‍ അല്പം പൗഡര്‍ ഇടുക തന്നെ വേണം. എന്നാല്‍ പൗഡര്‍ കൂടുതല്‍ ഉപയോഗിക്കുന്നത് നല്ലതുമല്ല. ഇത് ചര്‍മത്തെ വരണ്ടതാക്കും. ചുളിവുകള്‍ വീഴ്ത്താന്‍ ഇട വരുത്തും. പ്രത്യേകിച്ച് കണ്ണിനടയിലും ചുളിവു വീണ ഭാഗങ്ങളിലും പൗഡര്‍ ഉപയോഗിക്കുന്നത് പ്രായക്കൂടുതല്‍ തോന്നിക്കുകയാണ് ചെയ്യുക. ഒരിക്കലും അമിതമായി പൗഡര്‍ ഉപയോഗിക്കുകയും ചെയ്യരുത്.

പ്രായംകൂട്ടും മേയ്ക്കപ്പ് മിസ്റ്റേക്കുകള്
കണ്ണുകളില്‍ തിളങ്ങുന്നതും കടുത്ത വര്ണങ്ങളുള്ളതുമായ മേയ്ക്കപ്പിടുമ്പോള് ഇത് ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിക്കുകയാണ് ചെയ്യുന്നത്. മാറ്റ് കളറുകളിലുള്ള ഐ മേയ്ക്കപ്പാണ് കൂടുതല്‍ നല്ലത്.

പ്രായംകൂട്ടും മേയ്ക്കപ്പ് മിസ്റ്റേക്കുകള്
കടുത്ത നിറത്തിലുള്ള ലിപ്സ്റ്റിക് അല്പം പ്രായം ചെന്നവര്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്. കാരണം ഇത് കൂടുതല്‍ പ്രായം തോന്നിക്കുവാന്‍ ഇട വരുത്തും. സ്വാഭാവിത നിറങ്ങളിലുള്ള ലിപ്സ്റ്റിക് ഇടുന്നതാണ് എപ്പോഴും നല്ലത്. അതുപോലെ ലിപ്സ്റ്റിക് ഉപയോഗിച്ചാല്‍ ചുണ്ടുകള്‍ കൂടുതല്‍ വരണ്ടതായി മാറും. ഇതിന് ലിപ്ബാം പുരട്ടുന്നത് നന്നായിരിക്കും. വരണ്ട ചുണ്ടുകളും പ്രായക്കൂടുതല്‍ തോന്നിക്കുന്ന ഘടകം തന്നെയാണ്.

പ്രായംകൂട്ടും മേയ്ക്കപ്പ് മിസ്റ്റേക്കുകള്
മോയിസ്ചറൈസര്‍ പുരട്ടുന്ന ശീലമില്ലാത്തവരുണ്ട്. ഇതും വരണ്ട ചര്‍മത്തിനുള്ള ഒരു കാരണം തന്നെയാണ്. വരണ്ട ചര്‍മം പ്രായക്കൂടുതല്‍ തോന്നിക്കാന്‍ ഇട വരുത്തും. ചര്‍മത്തിലെ ഈര്‍പ്പം നില നിര്‍ത്താന്‍ മോയിസ്ചറൈസര്‍ ഉപയോഗിക്കുക തന്നെ വേണം.



Click it and Unblock the Notifications
