Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മേക്കപ്പിട്ടു പ്രായം കൂട്ടല്ലേ...
സൗന്ദര്യം വര്‍ദ്ധിപ്പിക്കുവാന്‍ മിക്കവാറും പേര് മേക്കപ്പിനെയാണ് ആശ്രയിക്കാറ്. മേക്കപ്പ് സൗന്ദര്യം കൂട്ടുവാനും പ്രായം കുറച്ചു കാണിയ്ക്കുവാനും മേക്കപ്പ് സഹായിക്കും.
എന്നാല്‍ നേരായ വിധത്തില്‍ മേക്കപ്പ് ഉപയോഗിച്ചില്ലെങ്കില്‍ പ്രായം കൂടിയതായി തോന്നുകയാണ് ചെയ്യുക. നേരായ വിധത്തില്‍ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിച്ചില്ലെങ്കില്‍ ഇത് ചര്‍മത്തിന് ദോഷം ചെയ്യുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിട്ടുള്ളത്.

കണ്ണിനടിയിലെ ചുളിവുകള്‍ മറയ്ക്കുവാന്‍ പലരും കണ്ണിനടിയിലും കണ്‍സീലറുകള്‍ ഉപയോഗിക്കാറുണ്ട്. ഇത് അളവില്‍ കൂടുതലാകുന്നതും കണ്ണിന് തൊട്ടുതാഴെ വരെയെത്തുന്നതും കണ്ണുകളുടെ വലിപ്പം ഒന്നുകൂടി കുറച്ചു കാണിയ്ക്കുവാനും ഇതുവഴി പ്രായക്കൂടുതല്‍ തോന്നാനും ഇട വരുത്തും.
അല്പം പ്രായമുള്ളവര്‍ കറുത്ത നിറത്തിലുള്ള ഐലൈനറുകള്‍ ഉപയോഗിക്കരുതെന്നാണ് മേക്കപ്പ് വിദഗ്ധരുടെ അഭിപ്രായം. പകരം അധികം കറുപ്പു നിറമില്ലാത്തതോ ബ്രൗണ്‍ നിറത്തിലുള്ളതോ ആയ ഐലൈനറാണ് ഇത്തരക്കാര്‍ക്ക് നല്ലത്. അതുപോരെ ഐബ്രോ പെന്‍സിലും തെളിഞ്ഞു വരയ്ക്കുന്നത് പ്രായക്കൂടുതല്‍ തോന്നിക്കുകയേയുള്ളൂ.
ഇരുണ്ട നിറത്തിലുള്ള ലിപ്സ്റ്റിക്കും പ്രായമുള്ളവര്‍ ഉപയോഗിച്ചാല്‍ പ്രായക്കൂടുതല്‍ തോന്നിക്കുന്ന ഒന്നു തന്നെ. ചുണ്ടിന്റെ നിറത്തോട് അടുത്തു നില്ക്കുന്ന നിറത്തിലുള്ള ലിപ്സ്റ്റിക്കാണ് കൂടുതല്‍ ഗുണം ചെയ്യുക.
ലിപ്ഗ്ലോസും ഉപയോഗിക്കുന്നത് നല്ലതാണ്. ലിപ്ഗ്ലോസില്ലാതെ ലിപ്സ്റ്റിക്കിടുന്നത് ചുണ്ടിലിടുന്ന നിറത്തിന്റെ ഭംഗി എടുത്തു കാണിക്കില്ല.
പ്രായം കൂടുന്തോറും ഉപയോഗിക്കുന്ന മേക്കപ്പ് കൂടുതല്‍ ലളിതമാകാന്‍ ശ്രദ്ധിക്കണം. ഇതായിരിക്കും കാഴ്ചക്കാരിലും അരോചകത്വം ഉണ്ടാകാതിരിക്കാന്‍ നല്ലത്.



Click it and Unblock the Notifications
