Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
മയിലാഞ്ചിച്ചുവപ്പു കൂട്ടാം
മയിലാഞ്ചി കയ്യിലണിയുന്നത് ഇന്ത്യയില്‍ മാത്രമുള്ള ഒരു പരമ്പരാഗത ചടങ്ങാണെന്നു പറയാം. വിവാഹമുള്‍പ്പെടെയുള്ള പല സന്ദര്‍ഭങ്ങളിലും സ്ത്രീകള്‍ ഇത് കയ്യിലണിയാറുണ്ട്.
വധു കയ്യില്‍ മയിലാഞ്ചിയണിയുന്നത് ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലുമുള്ള ഒരു ചടങ്ങാണെന്നു വേണമെങ്കില്‍ പറയാം. വധുവിന്റെ മയിലാഞ്ചിയുടെ നിറം കൂടുന്നതിനനുസരിച്ച് വരന് സ്നേഹവും കൂടുമെന്നും പറയാറുണ്ട്. വരന്റെ സ്നേഹത്തിന്റെ ആഴമളക്കാനുള്ള ഒരു മാര്‍ഗമെന്നു വേണമെങ്കില്‍ പറയാം.

ചിലരുടെ കയ്യില്‍ സ്വാഭാാവികമായും മയിലാഞ്ചി നിറം നന്നേ ചുവപ്പായി മാറും.ചിലരുടെ കയ്യിലാകട്ടെ, മയിലാഞ്ചി ചുവക്കുകയുമില്ല്. മയിലാഞ്ചി നല്ലപോലെ ചുവക്കാന്‍ ചില വഴികളുണ്ട്.
മയിലാഞ്ചിയുടെ ഇല രാത്രി മുഴുവന്‍ ചൂടുവെള്ളത്തിലിട്ടു വയ്ക്കുക. പൊടിയാണെങ്കില്‍ ചൂടുവെള്ളത്തില്‍ കലക്കി വയ്ക്കണം. തേയിലവെള്ളമായാല് കൂടുതല്‍ നല്ലത്. ഇത് മയിലാഞ്ചി കൂടുതല്‍ ചുവക്കാന്‍ സഹായിക്കും.
മയിലാഞ്ചിക്കൂട്ടില് അല്പം കാപ്പിപ്പൊടി കലക്കി വയ്ക്കുന്നതും നല്ലതാണ്. ഇതും മയിലാഞ്ചിയുടെ നിറം വര്‍ദ്ധിപ്പിക്കും.
ചെറുനാരങ്ങാനീരില് പഞ്ചസാര കലക്കി മയിലാഞ്ചിപ്പൊടിയില് ചേര്‍ക്കാം. ഇതും മയിലാഞ്ചിയുടെ നിറം വര്‍ദ്ധിപ്പിക്കും.
കയ്യില്‍ കൂടുതല്‍ നേരം മെഹന്തി വയ്ക്കുന്നതും നല്ലത്. ഇത് ഉണങ്ങിത്തുടങ്ങുമ്പോള്‍ നാരങ്ങാനീരില്‍ പഞ്ചസാര കലര്‍ത്തി ഈ വെള്ളം കൊണ്ട് നനയ്ക്കണം.
ഗ്രാമ്പൂ ഒരു തവയിലിട്ട് ചൂടാക്കുക. ഇതിനു മുകളില്‍ ഹെന്നയിട്ട കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് ഈ ആവി കൈയില്‍ കൊള്ളിക്കുക. മെഹന്തി കഴുകിക്കളഞ്ഞ ശേഷം വേണം ചൂടു പിടിക്കാന്‍.
പഞ്ചസാര പൊടിച്ചതും നേരത്തെ പറഞ്ഞ രീതിയില്‍ തവയിലിട്ടു ചൂടാക്കുന്നത് ഗുണം ചെയ്യും.
വേദനയ്ക്കായി പുരട്ടുന്ന ഓയിന്റ്മെന്റുകളും ക്രീമുകളും ഹെന്നയ്ക്കു നിറം നല്കാന് സഹായിക്കും. ഹെന്നിയിട്ട് കഴുകിക്കളഞ്ഞ കയ്യ് തുടച്ച ശേഷം ഇവ പുരട്ടുക. ഇത് ചര്‍മത്തിനടിയില്‍ നിന്നും ചൂട് ഉല്പാദിപ്പിക്കും. ഇത് ഹെന്നയ്ക്ക് നിറം നല്‍കുകയും ചെയ്യും.
ഹെന്നയിട്ട കൈകള്‍ സോപ്പുവെള്ളം പോലുള്ളവയില്‍ നിന്നും മാറ്റി സൂക്ഷിക്കുക.അല്ലെങ്കില്‍ ഇത് ഹെന്നയുടെ നിറം കുറയ്ക്കും.



Click it and Unblock the Notifications
