Latest Updates
-
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ
ഫാഷന്‍ മുടിക്കെട്ടോളം
ഫാഷനുകള്‍ പല വിധത്തിലുമുണ്ട്. വസ്ത്രത്തിലും ചെരിപ്പിലും മുടിക്കെട്ടിലും വരെ ഇത് നിറഞ്ഞു നില്ക്കുന്നു.
ഇന്ത്യന്‍ മുടിക്കെട്ടുകള്ക്ക് തനതായ ഒരു ഫാഷനുണ്ട്. മുടി ഒരുമിച്ചു കെട്ടി വയ്ക്കുന്ന ഒരു രീതി. പഴയകാലത്തും ഇപ്പോഴും ഈ രീതി പിന്തുടരുന്നുമുണ്ട്. ചുരുങ്ങിയ പക്ഷം സിനിമകളിലെങ്കിലും.
ഇവിടെ വിവിധ തരത്തിലുള്ള മുടിക്കെട്ടുകള്‍ നോക്കൂ, ഇത് മിക്കവാറും സിനിമാ താരങ്ങളുടെ മുടി സ്റ്റൈലുകളാണ്. ഇവരുടെ ഫാഷനാണല്ലോ പിന്നീട് പലരും പിന്തുടരുന്നത്.

ഫാഷന്‍ മുടിക്കെട്ടോളം
ഐശ്വര്യ കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത് പിന്നിയിട്ട മുടിയോടെയാണ്. മുടിപ്പിന്നലും ഇന്ത്യയിലെ സ്ത്രീകള്‍ ഉപയോഗിക്കുന്ന ഒരു സ്റ്റൈല്‍ തന്നെ. ഈ മുടിപ്പിന്നലില്‍ അലങ്കാരങ്ങളും ഐശ്വര്യ ഉപയോഗിച്ചിട്ടുണ്ട്.

60കളില്‍ പ്രശസ്തമായിരുന്ന ഈ മുടിക്കെട്ട് റോസി റോള്‍ എന്നാണ് അറിയപ്പെടുന്നത്. മുടി പല മടക്കുകളായി കെട്ടി പൂ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

മുടി പുറകില്‍ ബണ്‍ കെട്ടു കെട്ടി വശത്ത് വലിയ പൂ കൊണ്ട് അലങ്കരിക്കുന്ന രീതിയും പണ്ടത്തെ ഫാഷന്‍ തന്നെ.

ദീപിക പദുക്കോണിന്റെ ഈ സ്റ്റൈല്‍ നോക്കൂ. മുടി ചുരുളുകളാക്കി മുകളില്‍ ഉയര്‍ത്തിക്കെട്ടിയിരിക്കുന്നു.

അയ്യ എന്ന ചിത്രത്തില്‍ റാണിയുടെ മുടിസ്റ്റൈല് നോക്കു. മുടി പലതായി പകുത്ത് കെട്ടി പിന്നീട് കൂട്ടി യോജിപ്പിച്ചിരിക്കുന്നു.

മുടി ബണ്‍ കെട്ടി ഉള്ളിലേക്കു വയ്ക്കാതെ പുറത്തേക്കിടുന്ന
സ്റ്റൈലാണ് ഈ ചിത്രത്തില്‍ വിദ്യാബാലന്റേത്. റോസപ്പൂ കൊണ്ടുള്ള അലങ്കാരവും ചേരും.

കരീനയുടെ ഈ സ്റ്റൈല്‍ നോക്കു. മുടി പുറകിലേക്കു ചീകി ബണ്‍ പോലെ കെട്ടിയിരിക്കുന്നു. മുടി പറക്കാതിരിക്കാന്‍ നെറ്റിട്ടിട്ടുമുണ്ട്. നെറ്റിനുള്ളില്‍ അല്പം വെള്ളപ്പൂക്കളും വച്ചിരിക്കുന്നു. സാരിക്കു ചേര്‍ന്ന മുടിസ്റ്റൈല് എന്ന് എടുത്തു പറയാം.

മുന്ഭാഗത്ത വകച്ചില്‍ സൈഡിലേക്കു മാറ്റി പിറകില്‍ ബണ്‍ പോലെ മുടി കെട്ടി വയ്ക്കുന്ന ഈ രീതി നോക്കൂ. പൂക്കളും വയ്ക്കാം.



Click it and Unblock the Notifications
