Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
വിചിത്രമായ ചില മുടിസ്റ്റൈലുകള്
മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിന് പല വഴികളുമുണ്ട്. നല്ല വിധത്തിലും ചീത്ത വിധത്തിലും ഇതിന് സാധിക്കും. നല്ല വേഷമിട്ടാല്‍ ആളുകള്‍ ശ്രദ്ധിക്കും. വല്ലാതെ വൃത്തി കെട്ട രീതിയില്‍ വേഷമിട്ടാലും ആളുകള്‍ ശ്രദ്ധിച്ചെന്നു വരും. എന്നാല്‍ ഉള്ളിലെ തോന്നലുകളില്‍ വ്യത്യാസമുണ്ടാകുമെന്നു മാത്രം.
വേഷത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മേക്കപ്പിന്റെ കാര്യത്തിലും ഹെയര്‍ സ്റ്റൈലിന്റെ കാര്യത്തിലും ഇത് ബാധകം തന്നെയാണ്. പ്രത്യേകിച്ച് സെലിബ്രിറ്റികളുടെ കാര്യത്തില്‍. ഇവര്‍ വേഷത്തിലും തലയിലും എന്തു ചെയ്താലും ഫാഷനാണ്. വിചിത്രമാണെങ്കിലും ഇത് പിന്തുരാനും ധാരാളം പേരുണ്ടാകും. ഇത്തരം വിചിത്രമായ ചില ഹെയര്‍ സ്റ്റൈലുകള്‍ കാണൂ. ഇതില്‍ പലതും കാണാന്‍ വെറുമൊരു കൗതുകം തരുമെന്നു മാത്രം.

ചില പുരുഷന്മാര് തങ്ങള്‍ വളരെ മോഡേണാണെന്ന തോന്നല്‍ വരുത്താന്‍ ഇത്തരം സ്റ്റൈലും സ്വീകരിക്കുന്നുണ്ട്. ഭ്രാന്തന് എന്നു തോന്നിക്കും വിധത്തിലുള്ള ഈ സ്റ്റൈല്‍.

സ്നൂപ്പ് ഡോഗ് എന്ന ഈ സ്റ്റൈല്‍ നോക്കൂ. കണ്ടാല്‍ ആര്‍ക്കും അറപ്പും വെറുപ്പും ഉളവാക്കുന്ന മുടി സ്റ്റൈല്‍.

സോനം കപൂറിന്റെ ഈ സ്റ്റൈല്‍ നോക്കൂ. ഇരുവശത്തേക്കും വെട്ടിയിട്ട മുടി സോനം കപൂറിന്റെ മെലിഞ്ഞ മുഖം ഒന്നു കൂടി മെലിഞ്ഞെുന്നു തോന്നിക്കാനേ ഉപകരിക്കുന്നുള്ളൂ.

ലേഡി ഗാഗയുടെ ഗാനങ്ങള്‍ പ്രിയമുള്ളവര്‍ക്കു പോലും ഈ വട്ട് ഹെയര്‍ സ്റ്റൈലിനോട് വലിയ താല്പര്യമൊന്നും തോന്നിക്കാണില്ല.

ടീനേജുകാരുടെ പ്രിയപ്പെട്ട എമ്മോ കട്ട് നോക്കൂ. ടീനേജുകാരുടെ പ്രിയപ്പെട്ട താരമായ എമ്മോയുടെ ഈ ഹെയര്‍ സ്റ്റൈല്‍ പിന്തുടര്‍ന്ന ധാരാളം ടീനേജുകാരുണ്ട്.

സ്ത്രീകളുടെ ആരാധനാപാത്രമായ ജോണ്‍ എബ്രഹാമിന്റെ ഹെയര്‍ സ്റ്റൈല്‍ നോക്കൂ. കര്ട്ടന് ടൈപ്പെന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. മുടി വൃത്തിയായി വെട്ടിയൊതുക്കി നടക്കാറുള്ള ജോണ്‍ എബ്രഹാമിന്റെ ഇത്തരം സ്റ്റൈല്‍ പലരയും അദ്ഭുതപ്പെടുത്തിയിരുന്നു.

ഗ്രാമി അവാര്‍ഡ് ദാനച്ചടങ്ങില്‍ കണ്ട ഒരു ഹെയര്‍ സ്റ്റൈല്‍. ഒരു വശം വെളുത്ത മുടി, മറു വശത്ത് കറുത്ത മുടി. കറുത്ത മുടി മുഖത്തേക്ക് വലിച്ചിട്ടിട്ടുമുണ്ട്.



Click it and Unblock the Notifications
