Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വെള്ളയുടുത്ത സുന്ദരിമാര്‍
വെള്ള നിറത്തിന് പ്രത്യേക ഭംഗി തന്നെയുണ്ട്. പരിശുദ്ധിയുടെ നിറമെന്നും വെള്ളയ്ക്കു പേരുണ്ട്. വര്‍ണങ്ങള്‍ക്ക് അഴകേറുമെങ്കിലും വെളുപ്പിന്റെ എടുപ്പിന് പ്രത്യേകതയേറെയുമാണ്. അതുകൊണ്ടായിരിക്കും പ്രശസ്തര്‍ പോലും ചടങ്ങുകളില്‍ വെള്ളനിറമണിഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത്.
അമേരിക്കന്‍ അവാര്‍ഡ് പരിപാടിയായ പീപ്പിള്‍സ് ചോയ്സ് അവാര്‍ഡ് 2012ല്‍ എത്തിയ ബോളിവുഡ് സുന്ദരിമാര്‍ പലരും വെള്ളവസ്ത്രമാണ് തെരഞ്ഞെടുത്തത്. സിനിമ, ടിവി, മ്യൂസിക്, സ്പോട്സ് രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ക്കുള്ള അവാര്‍ഡുകള്‍ നല്കുന്ന ഈ ചടങ്ങില്‍ കത്രീന, കരീന, പ്രിയങ്ക തുടങ്ങിയ പലരും വെള്ളവസ്ത്രം ധരിച്ചെത്തിയത് ശ്രദ്ധേയമായി.

കരീന കപൂര്‍
പട്ടൗഡി കുടുംബത്തിന്റെ ഔദ്യോഗിക മരുമകളായ ശേഷം കരീന കപൂര്‍ പങ്കെടുത്ത ആദ്യ ചടങ്ങായിരുന്നു ഇത്. വെള്ള ഗൗണ്‍ ധരിച്ച് കടുത്ത നിറത്തിലുള്ള ലിപ്സ്റ്റിക് ധരിച്ചെത്തിയ കരീന ചടങ്ങില്‍ ശ്രദ്ധേയയായി.

കത്രീന കൈഫ്
വെള്ള നിറത്തിലുള്ള ലേസ് വസ്ത്രത്തിലായിരുന്നു കത്രീന കൈഫ് ചടങ്ങിനെത്തിയത്. ലളിതമായ വേഷമെന്നു വേണമെങ്കില്‍ ഇതിനെ വിളിയ്ക്കുകയുമാകാം.

പ്രിയങ്ക ചോപ്ര
ട്യൂബ് നെക് ഉള്ള വെള്ളനിറത്തിലെ ലേസ് വസ്ത്രം ധരിച്ചെത്തിയ പ്രിയങ്ക ചോപ്രയും ചടങ്ങില്‍ തിളങ്ങി.

പരിണീതി ചോപ്ര
വെള്ള നിറത്തിലുള്ള ഡിസൈനര്‍ ഗൗണ്‍ അണിഞ്ഞാണ് പരിണീതി ചോപ്ര ചടങ്ങിനെത്തിയത്. ഒരു വശത്തേക്കു ചീകിയിട്ട മുടി വസ്ത്രധാരണത്തിന് ചേരും വിധത്തില്‍ തന്നെയായിരുന്നു.

ഭാഗ്യശ്രീ
വെള്ളസാരിയും ഡിസൈനര്‍ ബ്ലൗസും അണിഞ്ഞെത്തിയ ഭാഗ്യശ്രീ ഈ വേഷത്തില്‍ തിളങ്ങി. ഒരു വശത്തേക്കെടുത്തിട്ട മുടി പൂര്‍ണമായും വസ്ത്രവിധാനത്തിനു ചേരുന്ന രീതിയില്‍ തന്നെയായിരുന്നു.

പൂനം
ഇന്നലെകളുടെ ഹരമായ പൂനം ധില്ലനും വെള്ളസാരിയിലാണ് അവാര്‍ഡ് ചടങ്ങിനെത്തിയത്. വെള്ളയില്‍ ഡിസൈനുള്ള സാരിയും കയ്യില്‍ ലേസ് പിടിപ്പിച്ച വെള്ള ബ്ലൗസും ഇവരുടെ സൗന്ദര്യത്തിന് മാറ്റേകി.



Click it and Unblock the Notifications
