Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
ക്യാമറക്കണ്ണില്‍ സുന്ദരിയാകാം

പുറത്തെത്ര തണുപ്പാണെങ്കിലും ഫോട്ടോയെടുക്കുമ്പോള്‍ ലൈറ്റുകളും ചൂടും കാരണം വിയര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വിയര്‍ത്താന്‍ മേക്കപ്പ് ഒലിച്ചിറങ്ങി ആകെ പാണ്ടുപിടിക്കുകയും ചെയ്യും. മേയ്ക്കപ്പിടുന്നതിന് മുന്‍പ് മുഖത്ത് ഐസ് കൊണ്ട് മസാജ് ചെയ്യണം. ഇത് ചര്‍മം വിയര്‍ക്കുന്നതിനെ ഒരളവിലെങ്കിലും തടയും.
മേയ്ക്കപ്പില്‍ ഫൗണ്ടേഷന്് പ്രധാന സ്ഥാനമുണ്ട്. ക്യാമറക്കു മുന്നില്‍ നില്‍ക്കേണ്ടി വരുമ്പോള്‍ ലിക്വിഡ് മേയ്ക്കപ്പായിരിക്കും കൂടുതല്‍ നല്ലത്. ഇതിന് മുകളില്‍ പൗഡറിട്ടാല്‍ വിയര്‍ക്കുന്നതു കുറയും.
ഫോട്ടോയില്‍ വെളുത്തിരിക്കാന്‍ വേണ്ടി നിങ്ങളുടെ ചര്‍മത്തിന്റെ നിറത്തേക്കാളും ഇളംനിറമായ ഫൗണ്ടേഷനുകള്‍ എടുക്കരുത്. ഇത് നിറം തോന്നിപ്പിക്കുന്നതിന് പകരം വിളര്‍ച്ച തോന്നിപ്പിക്കുകയാണ് ചെയ്യുക.
ഷിമ്മറുകള് ഫോട്ടോയെടുക്കുമ്പോള്‍ മുഖത്തിടാതിരിക്കുക. ലിപ് ഗ്ലോസും ഒഴിവാക്കുകയാണ് നല്ലത്. ഫോട്ടോയില്‍ ഇവ തിളക്കമല്ലാ, മറിച്ച് എണ്ണമയമുള്ള ചര്മമാണെന്ന തോന്നലുണ്ടാക്കും.
സാധാരണ നിറത്തിലുള്ള ഐ ഷാഡോ തെരഞ്ഞെടുക്കുക. പച്ച, നീല, ചുവപ്പ് തുടങ്ങിയ നിറങ്ങള്‍ ഫോട്ടോയില്‍ വല്ലാതെ കൃത്വിമത്വം തോന്നിക്കും.
ഐലൈനര്‍ ഉപയോഗിച്ച് കണ്ണുകള്‍ ഭംഗിയാക്കാന്‍ ശ്രദ്ധിക്കണം. കണ്ണുകളുടെ ഭംഗി ഫോട്ടോയില്‍ എടുത്തു കാണിക്കും.



Click it and Unblock the Notifications
