Latest Updates
-
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ബോളിവുഡ് താരങ്ങള്‍ നെറ്റ് സാരിയില്‍
സാരികളുടെ ഫാഷന്‍ മാറിക്കൊണ്ടിരിക്കും. സാരിയിലെ മാറ്റങ്ങള്‍ ഇന്ത്യന്‍ സ്ത്രീകളും ശ്രദ്ധിക്കും. കാരണം എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും ഇന്ത്യന്‍ സ്ത്രീകള്‍ ചടങ്ങുകൡ ഉടുക്കുന്ന വേഷം സാരി തന്നെയാണെന്നു പറയാം.
സാരിയടക്കമുള്ള ഓരോ വേഷങ്ങളും ആദ്യം വരുന്നത് സിനിമാഫീല്‍ഡില്‍ തന്നെയാണ്. ഇത് പ്രത്യേകിച്ച് ബോളിവുഡില്‍. ഇതുകൊണ്ടു തന്നെ ഓരോ ചടങ്ങുകള്‍ക്കും ഇവര്‍ ധരിക്കുന്ന സാരികളെപ്പറ്റി ചര്‍ച്ചകളും നിരീക്ഷണങ്ങളും ധാരാളം. ഇക്കാര്യം ഇവ ധരിക്കുന്ന ബോളിവുഡ് സുന്ദരിമാര്‍ക്കും നല്ലപോലെ അറിയാം. ഇതുകൊണ്ടാണ് ഡിസൈനര്‍ സാരികളില്‍ ഇവര്‍ ചടങ്ങുകളിലെത്തുന്നത്.
നെറ്റ് സാരികളാണ് ഇപ്പോഴത്തെ ഫാഷന്‍. ശരീരത്തിന്റെ വടിവുകള്‍ എടുത്തു കാണിക്കുമെന്നതു തന്നെയാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. ബോളിവുഡ് സുന്ദരിമാര്‍ നെറ്റ് സാരികള്‍ ധരിച്ചിരിക്കുന്നതു കാണൂ.

ഐശ്വര്യ വിവിധ വര്‍ണങ്ങളിലുള്ള ഈ നെറ്റ് സാരിയില്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു. ബ്രൗണ്‍ നിറത്തിലുള്ള ബ്ലൗസ് ഇളം നിറത്തിലുള്ള സാരിയ്ക്ക് തികച്ചും ചേരുന്നതു തന്നെ.

കരീന കറുത്ത നിറത്തിലുള്ള നെറ്റ് സാരി നോക്കൂ. ഇതില്‍ സില്‍വര്‍ നിറത്തിലുള്ള ബോര്‍ഡര്‍ ഡിസൈനുകളുമുണ്ട്. ഈ സാരിക്ക് ചേരുന്ന സ്ലീവ്ലെസ് ബ്ലൗസും കമ്മലുകളും കരീന ധരിച്ചിട്ടുണ്ട്.

മഞ്ഞ നിറത്തിലുള്ള ലെഹംഗ മോഡല്‍ നെറ്റ് സാരി ധരിച്ച പ്രീതി സിന്റയെ കാണൂ. ഇവര്‍ ഈ സാരിയില്‍ അതിസുന്ദരിയായിരിക്കുന്നു. ഗോള്‍ഡ്, പിങ്ക് ഡിസൈനുകളും ഈ സാരിയെ കൂടുതല്‍ സുന്ദരമാക്കുന്നു.

കറുപ്പും ക്രീമും നിറത്തിലുള്ള നെറ്റ് സാരിയാണ് റാണി മുഖര്‍ജി ധരിച്ചിരിക്കുന്നത് .ചുവപ്പു, വെള്ള നിറത്തില്‍ ഇതിന് ബോര്‍ഡറുമുണ്ട്.

ലൈറ്റ് പിങ്ക് ഷേഡില്‍ തിളങ്ങുന്ന ഡിസൈനുകളുള്ള നെറ്റ് സാരിയാണ് കത്രീന കൈഫ് ധരിച്ചിരിക്കുന്നത്. ചുവപ്പു നിറത്തിലുള്ള ബ്ലൗസ് ഈ സാരിക്കു നല്ലപോലെ ചേരുന്നു.

പീച്ച് നിറത്തില്‍ വെള്ള നിറത്തിലുള്ള ഡിസൈനുകളുള്ള സാരിയാണ് ബിപാഷ ബസു ധരിച്ചിരിക്കുന്നത്. ഇതേ ഡിസൈനിലുള്ള ബ്ലൗസും.

പിങ്ക് നിറത്തില്‍ വെള്ള ബോര്‍ഡറുള്ള നെറ്റ് സാരി ധരിച്ച ദീപിക പദുക്കോണിനെ കാണൂ. ഈ സാരിയില്‍ മറ്റ് ഡിസൈനുകളില്ല.

പച്ചയും മെറൂണും നിറത്തിലുള്ള ലെംഹംഗ സാരി ധരിച്ച സെറീന് ഖാനെ നോക്കൂ. നക്ഷത്ര ബ്രാന്റിന്റെ പരസ്യത്തിലാണ് ഇവര്‍ ഇങ്ങനെയെത്തുന്നത്.

ഷെര്‍ലിന്‍ ചോപ്രയുടേത് നെറ്റ് സാരിയല്ലെങ്കിലും സാരി ധരിച്ചെത്തുന്ന ഷെര്‍ലിന്‍ തന്നെ നല്ലൊരു കാഴ്ചയാണ്. ശരീരം തുറന്നു കാട്ടുന്ന വിധത്തിലാണ് ഈ സാരി ധരിച്ചിരിക്കുന്നത്.



Click it and Unblock the Notifications
