Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
അനാര്‍ക്കലി ഫാഷനുകള്‍ നോക്കൂ
ഫാഷന്‍ മാറി മാറി വന്നാലും ചുരിദാറുകള്‍ക്ക് സ്ത്രീകള്‍ക്കിടയിലുള്ള സ്ഥാനം പ്രധാനം തന്നെ. ചുരിദാറുകളിലും ഫാഷന്‍ മേളങ്ങളുണ്ടെങ്കില് പോലും.
ഒരിടയ്ക്ക് അയഞ്ഞു കിടക്കുന്ന അനാര്‍ക്കലി ചുരിദാറുകളായിരുന്നു ഫാഷന്‍. പണ്ടത്തെ പ്രശസ്ത ബോളിവുഡ് നടി മധുബാല മുഗള്‍ ഇ ആസാം എന്ന ചിത്രത്തിലാണ് ഇത് കൊണ്ടുവന്നത്. പിന്നീടത് പോയി. വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. ഇതാ, ചില ബോളിവുഡ് സുന്ദരികള്‍ അനാര്‍ക്കലി ചുരിദാറില്‍.

കരീന കപൂര്‍
ഹീറോയിന് എന്ന ചിത്രത്തിന്റെ പരസ്യപ്രചരണങ്ങള്‍ക്ക് പച്ച അനാര്‍ക്കലി ചുരിദാറിട്ടാണ് കരീന കപൂര്‍ ഒരിക്കല്‍ എത്തിയത്. കടും പച്ചനിറത്തില്‍ പിങ്ക് ബോര്‍ഡറും സ്വര്‍ണനിറത്തിലുള്ള എംബ്രോയ്ഡറിയുമുള്ള ഇൗ അനാര്‍ക്കലി ചുരിദാര്‍ കരീനയുടെ സൗന്ദര്യത്തിന് മാറ്റു കൂട്ടി. വെള്ള നിറത്തിലുള്ള അനാര്‍ക്കലി ചുരിദാറിട്ടും കരീന മറ്റൊരു ചടങ്ങില്‍ പങ്കെടുത്തിരുന്നു. നീണ്ട കൈകളും പിങ്ക് നിറത്തിലുള്ള ബോര്ഡറുമായിരു്ന്നു ഇതിന്.

ഐശ്വര്യ
ഐശ്വര്യ റായും പല സന്ദര്‍ഭങ്ങളിലും അനാര്‍ക്കലി ചുരിദാറില്‍ തിളങ്ങിയിട്ടുണ്ട്. വെള്ള നിറത്തിലും സ്റ്റോണ്‍ നിറത്തിലുമുള്ള അനാര്‍ക്കലി അണിഞ്ഞ ഈ സുന്ദരിയെ ചിത്രത്തില്‍ കാണാം.

ദീപിക പദുക്കോണ്‍
ലെഹംഗയെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള അനാര്‍ക്കലി ചുരിദാറിട്ട് നടി ദീപിക പദുക്കോണ്‍ ഒരിക്കല്‍ എത്തിയിരുന്നു. വെള്ളയും വൈന്‍ റെഡ് നിറവുമുള്ള ഈ വേഷം അടിഭാഗത്ത് ധാരാളം ഫ്രില്ലുകളോടു കൂടിയുള്ള ഒന്നായിരുന്നു.

പ്രിയങ്ക ചോപ്ര
പ്രശസ്ത ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്രയുടെ ഫാഷന്‍ ഷോയില്‍ പങ്കെടുത്ത പ്രിയങ്ക ചോപ്രയുടെ ക്രീം നിറത്തിലുള്ള അനാര്‍ക്കലി ചുരിദാറും ശ്രദ്ധ നേടി. ക്രീം ദുപ്പട്ടയും പിങ്ക്, ചുവപ്പ് എംബ്രോയ്ഡറിയുമായിരുന്നു ഇതിന്.

മാധുരി ദീക്ഷിത്
മാധുരി ദീക്ഷിത് പല സന്ദര്‍ഭങ്ങളിലും അനാര്‍ക്കലി ചുരിദാറിട്ട് പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനെത്തിയ മാധുരി മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള അനാര്‍ക്കലി ചുരിദാറിട്ടാണ് എത്തിയാത്. സ്വര്‍ണനിറത്തിലുള്ള എംബ്രോയ്ഡറിയും കല്ലുകളും മാധുരിയുടെ വേഷത്തിന് അഴകു കൂട്ടി.

അനുഷ്ക ശര്‍മ
പുതിയ തലമുറയിലെ നടിയായ അനുഷ്ക ശര്‍മ പല സന്ദര്‍ഭങ്ങളിലും അനാര്‍ക്കലി ചുരിദാര്‍ ധരിക്കാറുണ്ട്. ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനെത്തിയ അനുഷ്കയുടെ ക്രീം നിറത്തിലുള്ള അനാര്‍ക്കലി ചുരിദാര്‍ ശ്രദ്ധ പിടിച്ചു പറ്റി.



Click it and Unblock the Notifications
