Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മേക്കപ്പ് സാധനങ്ങള്‍ കേടു വരാതെ സൂക്ഷിക്കാം
സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വേണ്ട രീതിയില്‍ സംരക്ഷിച്ചാല്‍ മാത്രമേ അവ കൂടുതല്‍ കാലം നീണ്ടു നില്ക്കുകയുള്ളൂ. അല്ലെങ്കില്‍ എക്സ്പയറി ഡേറ്റ് കഴിയുന്നതിനു മുന്‍പ് ഇവ കേടായിപ്പോയെന്നും വരാം. ഇതിനുള്ള ചില വഴികളെക്കുറിച്ച് അറിയൂ.

പ്രധാന കാര്യം ഇവയെപ്പോഴും അടച്ചു സൂക്ഷിയ്ക്കുക എന്നതാണ്. വായു കടക്കുന്നത് ഇത്തരം മേക്കപ്പ് വസ്തുക്കള്‍ കേടാകാന്‍ ഇട വരുത്തും. ഇത് മുഖസൗന്ദര്യവര്ദ്ധക വസ്തുക്കളുടെ കാര്യത്തില്‍ മാത്രമല്ല, ഷാംപൂ, കണ്ടീഷണര്‍ എന്നിവയും ഈ രീതിയി്ല്‍ സൂക്ഷിയ്ക്കുന്നതാണ് നല്ലത്. പെര്‍ഫ്യൂം പോലുള്ളവ അധികം ചൂടു തട്ടാത്ത സ്ഥലത്തു വേണം സൂക്ഷിയ്ക്കുവാന്‍.
ചില കോസ്മെറ്റികുകള്‍ കേടായാലും നിങ്ങള്‍ക്ക് തന്നെ ചില ചെറിയ പൊടിക്കൈകകള്‍ പരീക്ഷിക്കാവുന്നതേയുള്ളൂ. ഉദാഹരണത്തിന് നെയില്‍ പോളിഷ് കട്ടി പിടിച്ചാല്‍ ഇതില്‍ അല്പം തിന്നര്‍ ഒഴിയ്ക്കുക. മോയിസ്ചറൈസറിനൊപ്പം അല്പം ബ്രോണ്‍സര്‍ ചേര്‍ത്ത് ഷിമ്മറായി ഉപയോഗിക്കാം. ഇത്തരം കാര്യങ്ങള്‍ കോസ്മെറ്റിക്കുകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കും.
മേക്കപ്പ് സാധനങ്ങളില്‍ പഞ്ഞി മുക്കി ഉപയോഗിക്കുന്നതിന് പകരം കോട്ടന്‍ തുണികള്‍ ഉപയോഗിക്കുക. പഞ്ഞി കൂടുതല്‍ അളവില്‍ സാധനങ്ങള്‍ വലിച്ചെടുക്കും. പഞ്ഞിയേക്കാള്‍ കോട്ടന്‍ തുണികള്‍ പലതവണ ഉപയോഗിക്കാമെന്ന ഗുണം കൂടിയുണ്ട്.
ഫ്രിഡ്ജില്‍ മേക്കപ്പ് സാധനങ്ങള്‍ വയ്ക്കുന്നത് ഇവയുടെ ആയുസ് നീട്ടും. നെയില്‍ പോളിഷ്, പെര്‍ഫ്യൂം തുടങ്ങിയവ ഇത്തരത്തില്‍ സൂക്ഷിക്കാവുന്ന സാധനങ്ങളാണ്. ഇവ നല്ലപോലെ അടച്ചു സൂക്ഷിക്കണമെന്നു മാത്രം.
റബിംഗ് ആള്‍ക്കഹോള്‍ എന്ന ഒരിനം വാങ്ങാന്‍ സാധിക്കും. ഇതും ഒരിനം ആല്‍ക്കഹോള്‍ തന്നെ. ഇത് മേക്കപ്പ് സാധനങ്ങളില്‍ ഒന്നോ രണ്ടോ തുള്ളി ചേര്‍ത്താല്‍ ഇവ ദീര്‍ഘകാലം ഉപയോഗിക്കുകയുമാകാം.
മേക്കപ്പ് ബ്രഷുകള്‍ ആവശ്യം കഴിഞ്ഞാലുടനെ കഴുകി ഉണക്കി സൂക്ഷിയ്ക്കണം. മേക്കപ്പ് സാധനങ്ങള്‍ ഇതില്‍ തന്നെ ഉണങ്ങിപ്പിടിച്ചിരിക്കുന്നത് ബ്രഷ് കേടാക്കും.



Click it and Unblock the Notifications
