Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നെയില്‍ പോളിഷ് പെട്ടെന്നുണക്കാം
തിരക്കു പിടിച്ച് എവിടെയെങ്കിലും പോകുമ്പോഴായിരിക്കും നഖത്തില്‍ നെയില്‍ പോളിഷ് ഇടുക. ഇതുണങ്ങാന്‍ പിന്നെ ക്ഷമ നശിച്ചു കാത്തിരിക്കുകയും വേണംം. ഇതൊന്നു വേഗം ഉണങ്ങിയിരുന്നെങ്കില് എന്നാഗ്രഹിച്ചു പോകും. നെയില്‍ പോളിഷ് വേഗത്തില്‍ ഉണങ്ങാന്‍ ചില വഴികളുണ്ട്.

നെയില്‍ പോളിഷ് ഇടുന്നതിന് മുന്‍പ് ഇത് നല്ലപോലെ കുലുക്കണം. കാരണം ഇത് പെട്ടെന്ന് കട്ടി പിടിക്കും. കട്ടി പിടിക്കുന്ന നെയില്‍ പോളിഷ് ഉണങ്ങാനും ബുദ്ധിമുട്ടാണ്. വല്ലാതെ കട്ടി പിടിച്ചിട്ടുണ്ടെങ്കില്‍ ഇതില്‍ അല്പം അസെറ്റോണ്‍ ഒഴിച്ച് കുലുക്കണം.
നെയില്‍ പോളിഷ് രണ്ടു തവണയെങ്കിലും അടിച്ചാലേ ശരിയായ നിറം ലഭിക്കൂയെന്നു പറയും. എന്നാല്‍ ആദ്യം ഇടുന്ന നെയില്‍ പോളിഷ് ഉണങ്ങിയ ശേഷം മാത്രം രണ്ടാം തവണയിടുക. ഒരു കാരണവശാലും മൂന്നു തവണയില്‍ കൂടുതല്‍ ഇടരുത്. ഇത് നെയില്‍പോളിഷ് പെട്ടെന്ന് പൊളിഞ്ഞു പോകാന്‍ ഇടയാക്കും.
പോളിഷ് ഉണങ്ങിയോയെന്നറിയാന്‍ വിരല്‍ കൊണ്ട് ഇതില്‍ തൊട്ടുനോക്കുന്ന ശീലം ഒഴിവാക്കുക തന്നെ വേണം. പകരം ഒരു പാത്രമെടുത്ത് അതില്‍ തണുത്ത വെള്ളം നിറച്ച് കൈ അതില്‍ മുക്കി വയ്ക്കുക. പോളിഷ് പെട്ടെന്ന് ഉണങ്ങിക്കിട്ടും.
ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ചാല്‍ നെയില്‍ പോളിഷ് പെട്ടെന്ന് ഉണങ്ങിക്കിട്ടും. ഇതില്‍ നിന്നുള്ള ചുടുകാറ്റാണ് ഇതിന് സഹായിക്കുന്നത്.
ഇപ്പോള്‍ വേഗത്തില്‍ ഉണങ്ങുന്ന നെയില്‍ പോളിഷുകള്‍ വാങ്ങാന്‍ കിട്ടും. ഇത് നോക്കി വാങ്ങിയാല്‍ ഈ ബുദ്ധിമുട്ടൊഴിവാക്കാം.



Click it and Unblock the Notifications
