Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
മെലിയാന്‍ ചില വസ്ത്രധാരണ രീതികള്‍
മെലിയാനായിരിക്കും കൂടുതല്‍ പേര്‍ക്കും ആഗ്രഹം. മെലിഞ്ഞിട്ടല്ലെങ്കിലും മറ്റുള്ളവരുടെ കണ്ണില്‍ ഇങ്ങനെ കാണപ്പെടുന്ന വിധത്തില്‍ എങ്ങനെ ഒരുങ്ങാമെന്നും ചിലര്‍ കരുതും.

വസ്ത്രധാരണത്തിന് ഒരു പരിധി വരെ ഒരാളെ മെലിഞ്ഞതും തടിച്ചതുമാക്കാന് കഴിയും. വസ്ത്രത്തിന്റെ ഡിസൈന്‍, നിറം എന്നിവയെല്ലാം ശരീരത്തിന്റെ അളവിനെ ഒരു പരിധി വരെ എടുത്തു കാട്ടുകയും ചെയ്യും.
ചില ഇളം നിറങ്ങള്‍ ശരീരത്തിന് കൂടുതല്‍ തടി തോന്നിക്കും. വെള്ള, ഇളം ചാര, മഞ്ഞ, പച്ച നിറങ്ങള്‍ ശരീരത്തിന് കൂടുതല്‍ തടിയുള്ളതായി തോന്നിക്കും. കറുപ്പ്, കടുത്ത ചാരനിറം, ബ്രൗണ്‍, കടുംചുവപ്പ്, കടുംനീല തുടങ്ങിയ വേഷങ്ങള്‍ മെലിഞ്ഞതായി തോന്നിക്കും. അതുപോലെ കുറുകെ വരയുള്ള വസ്ത്രങ്ങള്‍ തടി കൂട്ടിക്കാണിക്കും.
ഇതുപോലെയാണ് വസ്ത്രത്തിന്റെ അളവും. ഇറുകിയ വസ്ത്രങ്ങള്‍ വണ്ണം കുറച്ചു കാട്ടുമെന്ന ധാരണ ചിലര്‍ക്കുണ്ട്. ഇത് തെറ്റാണ്. ശരീരത്തിന്റെ തടിച്ച ഭാഗങ്ങളെയും കൊഴുപ്പിനെയും ഇത് എടുത്തു കാട്ടുകയാണ് ചെയ്യുന്നത്. അയഞ്ഞ വസ്ത്രങ്ങള്‍ തടിച്ച ശരീരത്തെ മറയ്ക്കുമെന്ന ധാരണയും തെറ്റു തന്നെ. കൂടുതല്‍ തടി തോന്നിക്കുകയാണ് ഇത് ചെയ്യുന്നത്. കൃത്യമായ അളവിലുള്ള വസ്ത്രങ്ങള്‍ ധരിക്കുകയാണ് ഏറ്റവും നല്ലത്.
ഏതെങ്കിലും പ്രത്യേക ഭാഗത്തിന് തടി കൂടുതലാണെങ്കില്‍ ആ ഭാഗത്തെ മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടാത്ത വിധം മറച്ചു വയ്ക്കുന്ന വസ്ത്രം തെരഞ്ഞെടുക്കുക. ഉദാഹരണത്തിന് അരക്കെട്ടിന് തടി കൂടുതലാണെങ്കില്‍ ഈ ഭാഗം ഇറുകിയ വിധത്തിലുള്ളതോ ഇവിടെ ഇലാസ്റ്റിക്കുള്ള വിധത്തിലോ ഉള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കരുത്. കഴുത്തില്‍ നല്ല ചിത്രപ്പണികളുള്ള ഒരു വസ്ത്രം തെരഞ്ഞെടുത്തു നോക്കൂ. കാഴ്ചക്കാരുടെ ശ്രദ്ധ ഇങ്ങോട്ടു തിരിയും.



Click it and Unblock the Notifications
