Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
നെയില്‍ പോളിഷ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക

ഏതു ചെറിയ കാര്യത്തിനും ശ്രദ്ധിക്കേണ്ട വലിയ സംഗതികളുണ്ടാകും. ഇതുപോലെയാണ് നെയില്‍ പോളിഷിന്റെ കാര്യവും.
മിക്കവാറും പേര് വസ്ത്രത്തിനിണങ്ങിയ അതേ നിറത്തിലുള്ള നെയില്‍ പോളിഷ് തെരഞ്ഞെടുക്കും. ഇത് ആവശ്യമില്ലെന്നാണ് മേക്കപ്പ് വിദഗ്ധരുടെ അഭിപ്രായം. വസ്ത്രത്തിന്റെ നിറത്തിലല്ലാ, ഇതിന് ചേരുന്ന വിധത്തിലുള്ള നെയില്പോളിഷാണ് തെരഞ്ഞെടുക്കേണ്ടത്.
മറ്റു മേക്കപ്പുകള്‍ക്ക് ചേര്‍ന്ന നിറത്തിലുള്ള നെയില്‍ പോളിഷ് തെരഞ്ഞെടുക്കുന്നവരുണ്ട്. ഉദാഹരണത്തിന് ലിപ്സ്റ്റികിന്റെ നിറം തന്നെ നെയില്‍ പോളിഷിനും ആയാലോ എന്ന് ചിന്തിക്കുന്നവരുണ്ട്. ഇത്തരം തെരഞ്ഞെടുപ്പ് ബോറെന്നു പറയാനേ ആകൂ.
നെയില്‍ പോളിഷിലും ആധുനികത വേണമെന്നുള്ളവര്‍ പുതിയ ട്രെന്റ് എന്താണെന്ന് മനസിലാക്കുക. ഇതനുസരിച്ച് നെയില്‍ പോളിഷും തെരഞ്ഞെടുക്കാം.
സന്ദര്ഭത്തിനനുസരിച്ചു വേണം നെയില്‍ പോളിഷ് തെരഞ്ഞെടുക്കേണ്ടത്. ഓഫിസിലും ഓഫീസ് സംബന്ധമായ ചര്‍ച്ചകളിലും മറ്റും പങ്കെടുക്കുമ്പോള്‍ ഇളം നിറത്തിലുള്ള, ലളിതമായവ ഉപയോഗിക്കുക. പുറത്ത് ചുറ്റിയടിക്കാനുള്ള പദ്ധതിയാണെങ്കില്‍ മിക്കവാറും ഏതു നിറങ്ങളും കൂടെപ്പോരും. വിവിധയിനം ഷേഡുകളും ഡിസൈനുകളുമുള്ള നെയില്‍ പോളിഷുകള്‍ തെരഞ്ഞെടുക്കാം.
വേനല്‍ക്കാലത്ത് കടുത്ത നിറങ്ങളുള്ള നെയില്‍ പോളിഷുകളായിരിക്കും നല്ലത്. മഞ്ഞുകാലത്ത് ബ്രൗണ്‍, ഗോള്‍ഡന്‍, ചുവപ്പ് നിറത്തിലുള്ള നെയില്‍ പോളിഷുകള്‍ തെരഞ്ഞെടുക്കാം.
കൈകളുടെ നിറവും പ്രധാനം. വളരെ വെളുത്ത നിറമുള്ളവര്‍ കടുത്ത നിറത്തിലുള്ള നെയില്പോളിഷുകള് ഉപയോഗിക്കരുത്. ഇത് കൈകളുടെ ഭംഗി തന്നെ കളയുകയാണ് ചെയ്യുക. ഇതുപോലെ സ്ക്വയര്‍ നഖമുള്ളവര്‍ വല്ലാതെ ലൈറ്റായ നെയില്‍ പോളിഷുകള്‍ ഉപയോഗിക്കരുത്.



Click it and Unblock the Notifications
