Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പുരുഷനും വേണം സൗന്ദര്യശ്രദ്ധ

പുരുഷസൗന്ദര്യം ആദ്യം കാണുന്നത് വൃത്തിയും വെടിപ്പുമായ വേഷവിധാനത്തിലാണ്. ചുളുങ്ങിയ ഷര്‍ട്ടുമിട്ട്, മുടി പിച്ചിപ്പറിച്ചും നടന്നാല്‍ എത്ര സൗന്ദര്യമുണ്ടായിട്ടെന്തേ ഗുണം. എപ്പോഴും വളരെ വൃത്തിയായി വസ്ത്രം ധരിക്കുക. കഴിവതും ഇസ്തിരിയിട്ട വസ്ത്രങ്ങള്‍. നല്ല വേഷം പുരുഷസൗന്ദര്യവും ഗാംഭീര്യവും കൂട്ടും. പകുതി മാര്‍ക്കും വീഴും.
നഖങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക. മുഖം നന്നായാലും നഖം വൃത്തികേടായാല്‍ പോയില്ലേ.
ലിപ് ബാം, മോയിസ്ചറൈസര്‍ എന്നിവ ഉപയോഗിക്കാം. മുഖം ആവി പിടിയ്ക്കുന്നതും സ്ക്രബര്‍ ഉപയോഗിച്ച് മൃതചര്‍മം അകറ്റുകയും ചെയ്യാം. പുരുഷചര്‍മം കട്ടി കൂടിയതായതു കൊണ്ട് ഇതിന് ചേര്‍ന്ന സ്ക്രബറും മോയിസ്ചറൈസറും ഉപയോഗിക്കണം.
മുടി വൃത്തിയായി ചീകിയൊതുക്കി വയ്ക്കുക. ഹെയര്‍ ജെല്ലുകള്‍ ഉപയോഗിക്കാം. എണ്ണ തേച്ച്, ഷാംപൂവിട്ട് കഴുകി, ജെല്‍ പുരട്ടി ഒതുക്കി വച്ച മുടി ഏതാള്‍ക്കും ഭംഗിയാണ്.
കഴുത്തില്‍ ചങ്ങലക്കട്ടിയുള്ള സ്വര്‍ണമാലയും കയ്യില്‍ അത്ര തന്നെ കട്ടിയുള്ള ബ്രേസ്ലെറ്റും രണ്ടു മൂന്നു വിരലുകളില്‍ മോതിരവും സ്വര്‍ണവാച്ചും. ഇത്തരം വേഷം മഹാബോറാണ്. കയ്യില്‍ വാച്ചാകാം. ലളിതസുന്ദരമായാല് നല്ലത്. നിര്‍ബന്ധമെങ്കില്‍ കട്ടി കുറഞ്ഞ മാലയും ഒരു മോതിരവും. ഇതു തന്നെ ധാരാളം.
മുഖം വൃത്തിയായി ഷേവ് ചെയ്ത് സൂക്ഷിക്കുക. താടി വേണമെങ്കില്‍ നല്ലപോലെ ട്രിം ചെയ്ത് സൂക്ഷിക്കുക.
എടുപ്പിലും നടപ്പിലും ഗാംഭീര്യം കൂടി വന്നാല്‍ നിങ്ങളെ ആരാധിക്കാനും ആളുകളുണ്ടാകും. തീര്‍ച്ച.



Click it and Unblock the Notifications
