Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പ്രണയദിനത്തില്‍ സാരിയും ചേരും

പഴമ തൊട്ട് പുതുമ വരെയെത്തും ഈ ചേലയുടെ മാഹാത്മ്യം. എന്തൊക്കെ ഫാഷന്‍ വന്നാലും വിശേഷാവസരങ്ങളില്‍ നമ്മുടെ സ്ത്രീകള്‍ മുന്‍തൂക്കം കൊടുക്കുന്നത് സാരിക്കു തന്നെ. ഇത് വീട്ടമ്മയായാലും സിനിമാതാരമായാലും.
വാലന്റൈന്‍സ് ഡെയ്ക്ക് ചുവന്ന നിറത്തിലുള്ള സാരി തെരഞ്ഞെടുക്കുമ്പോള്‍ പ്ലെയിന്‍ സാരിയായിരിക്കും കൂടുതല്‍ നല്ലത്. പ്രത്യേകിച്ച് സില്‍ക്, ഷിഫോണ്‍ സാരികള്‍. വശങ്ങളില് ലേസുള്ള സാരികളും തെരഞ്ഞെടുക്കാം.
സാരിക്കു ചേര്‍ന്ന ബ്ലൗസ് പ്രധാനം. സ്പഗാറ്റി, ബിക്കിനി ടൈപ്പ് ബ്ലൗസുകളായിരിക്കും പാര്‍ട്ടികള്‍ക്ക് കൂടുതല്‍ നല്ലത്.
വേഷത്തിന് ചേര്‍ന്ന ആഭരണങ്ങളും തെരഞ്ഞെടുക്കണം. സ്വര്‍ണം ഒഴിവാക്കി ലളിതമായ പ്ലാറ്റിനം, ഡയമണ്ട് ആഭരണളോ ഫാന്‍സി ആഭരണങ്ങളോ നന്നായിരിക്കും. ഹാര്‍ട്ട് ആകൃതിയുള്ള ആഭരണങ്ങള്‍ നന്ന്.
മേക്കപ്പും ഹെയര്‍ സ്റ്റൈലും സാരിക്കിണങ്ങും വിധമാകാന്‍ ശ്രദ്ധിക്കണം.
അല്പം ഹീലുള്ള ചെരിപ്പുകള്‍ ധരിക്കാം.
ചുവന്ന സാരിയില്‍ നിങ്ങളുടെ പ്രണയം ജ്വലിക്കട്ടെ.



Click it and Unblock the Notifications
